Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കെകെആര്‍ പ്ലേഓഫിലെത്തും, അവിടെ ഞങ്ങള്‍ സര്‍പ്രൈസ് കാണിക്കുമെന്ന് ഡേവിഡ് ഹസി!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ തോല്‍വിയോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ ഏകദേശം അസ്തമിച്ചത് പോലെയാണ്. നെറ്റ് റണ്‍റേറ്റില്‍ അവര്‍ വളരെ പിന്നിലാണ്. എന്നാല്‍ അഭ്യൂഹങ്ങളെ തള്ളി ടീമിന്റെ മെന്‍ഡോര്‍ ഡേവിഡ് ഹസി രംഗത്തെത്തി. ഇത്തവണ കെകെആര്‍ എത്രയോ മുന്നിലായിരുന്നു. ഇപ്പോഴുള്ള സാഹചര്യത്തില്‍ ടീമെത്തിയത് അവരുടെ തന്നെ കുഴപ്പങ്ങള്‍ കൊണ്ടാണെന്ന് ഹസി പറഞ്ഞു. അനാവശ്യമായി മത്സരങ്ങള്‍ തോറ്റത് കൊണ്ടാണ് ടീം ഈ അവസ്ഥയില്‍ എത്തിയത്. ഈ ടൂര്‍ണമെന്റില്‍ പക്ഷേ ഞങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ട്. കെകെആര്‍ പ്ലേഓഫിലെത്തുമെന്നും ഹസി പറഞ്ഞു.

1

കെകെആര്‍ ഇപ്പോഴും ശക്തമായ നിലയിലാണ്. ഒരു ടീം മാത്രമേ പ്ലേഓഫ് ഉറപ്പിച്ചിട്ടുള്ളൂ. ഇനിയും മൂന്ന് ടീമുകള്‍ക്ക് അവിടേക്ക് എത്താന്‍ സാധ്യതയുണ്ട്. കെകെആര്‍ പ്ലേഓഫിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്ലേഓഫിലെത്തിയ ശേഷം ഞങ്ങള്‍ തീര്‍ച്ചയായും പല കരുത്തരെയും ഞെട്ടിക്കുമെന്ന് ഹസി വ്യക്തമാക്കി. ഇനിയുള്ള കുറച്ച് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ബാറ്ററി റീച്ചാര്‍ജ് ചെയ്ത് എത്തും. ഇതുവരെ കണ്ട കെകെആറിന്റെ കളി ആയിരിക്കില്ല അത്. ഞങ്ങള്‍ വളരെ മികച്ച ക്രിക്കറ്റ് തന്നെ കളിക്കും. എല്ലാവരെയും ഞെട്ടിച്ച് ഐപിഎല്‍ കിരീടം സ്വന്തമാക്കുമെന്നും ഹസി പറഞ്ഞു.

ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഞങ്ങളുടെ വഴിയേ എല്ലാം വരും. ഭാഗ്യം കൂടി ഒത്തുവരുമ്പോള്‍ ഫലം ഞങ്ങള്‍ക്ക് അനുകൂലമാകും. പ്ലേഓഫില്‍ പല ടീമുകളെയും അതേ പ്രകടനം കൊണ്ട് തന്നെ ഞെട്ടിക്കാന്‍ സാധിക്കും. എല്ലാ തോല്‍വിയും വളരെ കഠിനമാണ്. പക്ഷേ ഇവിടെ ജയത്തിന്റെ എല്ലാ ക്രെഡിറ്റും ചെന്നൈക്ക് നല്‍കുന്നു. അവര്‍ ഈ ജയം അര്‍ഹിക്കുന്നു.അവര്‍ ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും മികഗച്ച നിന്നു. 175 എന്ന സ്‌കോര്‍ വിജയിക്കാന്‍ മതിയായിരുന്നു എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അത് പോരായിരുന്നുവെന്ന് ചെന്നൈയുടെ പ്രകടനത്തില്‍ നിന്ന് മനസ്സിലായെന്നും ഹസി വ്യക്തമാക്കി.

അവരുടെ രണ്ടാം വിക്കറ്റിലെ കൂട്ടുകെട്ട് ഗംഭീരമായിരുന്നു. അമ്പാട്ടി റായിഡുവും റിതുരാജ് ഗെയ്ക്വാദും തമ്മിലുള്ളതായിരുന്നു ആ കൂട്ടുകെട്ട്. വിചാരിച്ചതിലും മുന്നോട്ട് അവര്‍ ആ കൂട്ടുകെട്ട് കൊണ്ടുപോയി. സിഎസ്‌കെയെ വിജയവഴിയില്‍ എത്തിച്ചത് ആ കൂട്ടുകെട്ടാണെന്നും ഹസി പറഞ്ഞു. പക്ഷേ കെകെആറിന് പറയാനും നല്ല കാര്യങ്ങളുണ്ട്. നിതീഷ് റാണ അവന്‍ ഗംഭീരം പ്രകടനമാണ് നടത്തിയത്. ഈ ടൂര്‍ണമെന്റ് റാണയെ സംബന്ധിച്ച് മികച്ചതായിരുന്നു. വളരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം നടത്തുന്നത്. അവസാന കുറച്ച് ഇന്നിംഗ്‌സുകളിലായി കെകെആര്‍ ബാറ്റിംഗിന്റെ നെടും തൂണായി മാറിയത് റാണയാണെന്നും ഡേവിഡ് ഹസി പറഞ്ഞു.

Story first published: Friday, October 30, 2020, 18:41 [IST]
Other articles published on Oct 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+