For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഞ്ചാബിന് ആശ്വാസം, നാണക്കേട് കെകെആറിന് കൈമാറി!- വഴിമാറിയത് 2009ലെ റെക്കോര്‍ഡ്

84 റണ്‍സാണ് കെകെആറിന് ആകെ നേടാനായത്

അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ദയനീയ ബാറ്റിങ് പ്രകടനത്തോടെ പുതിയൊരു നാണക്കേടിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അവകാശികളായിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത കെകെആറിന് 20 ഓവറില്‍ എട്ടു വിക്കറ്റിനു നേടാനായത് വെറും 84 റണ്‍സാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു നാണക്കേട് മറ്റൊരു ടീമിനെയും തേടിയെത്തിയിട്ടില്ല. 20 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്തിട്ടും ഏറ്റവും കുറഞ്ഞ ടീം ടോട്ടലെന്ന നാണക്കേടാണ് കെകെആര്‍ തങ്ങളുടെ പേരില്‍ കുറിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പേരിലായിരുന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് കെകെആര്‍ ചോദിച്ചുവാങ്ങിയത്.

1

2009ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 20 ഓവറും ബാറ്റ് ചെയ്തിട്ടും പഞ്ചാബ് നേടിയത് എട്ടു വിക്കറ്റിന് 92 റണ്‍സായിരുന്നു. 10 വര്‍ഷം ഇളക്കം തട്ടാതെ നിന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ഇത്തവണ കെകെആറിനെ തേടിയെത്തിയത്. ഇതോടെ നാണക്കേടിന്റെ രണ്ടു റെക്കോര്‍ഡുകളും ഇന്നത്തെ മല്‍സരം കളിച്ച കെകെആര്‍, ആര്‍സിബി എന്നിവരുടെ പേരിലായി.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടലെന്ന റെക്കോര്‍ഡ് ആര്‍സിബിക്കു സ്വന്തമാണ്. 2017ല്‍ കെകെആറിനെതിരേയാണ് അവര്‍ ഈ നാണക്കേട് കുറിച്ചത് എന്നതാണ് കൗതുകകരമായ കാര്യം. അതേ ആര്‍സിബിയാണ് മറ്റൊരു നാണക്കേട് ഇപ്പോള്‍ കെകെആറിനു തിരികെ നല്‍കിയിരിക്കുന്നത്.

ഇന്നത്തെ മല്‍സരത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വിന്‍ഡീസ് സൂപ്പര്‍ താരങ്ങളായ സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍ എന്നിവരെ പുറത്തിരുത്തിയാണ് കെകെആര്‍ കളിക്കാനിറങ്ങിയത്. 2012 ഏപ്രില്‍ 10നു ശേഷം ആദ്യമായാണ് രണ്ടു പേരുമില്ലാതെ അവര്‍ ഐപിഎല്ലില്‍ ഒരു മല്‍സരം കളിച്ചത്. അതിനു ശേഷം കെകെആര്‍ കളിച്ച 129 മല്‍സരങ്ങളിലും നരെയ്ന്‍, റസ്സല്‍ ഇവരിലൊരാള്‍ ടീമിലുണ്ടായിരുന്നു. അന്നു ഗൗതം ഗംഭീറായിരുന്നു കെകെആര്‍ ക്യാപ്റ്റനെങ്കില്‍ ഇത്തവണ ഇയോന്‍ മോര്‍ഗനാണ്.

Story first published: Wednesday, October 21, 2020, 23:05 [IST]
Other articles published on Oct 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+