IPL 2020: ഡികെ കൊള്ളില്ല! മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റന്‍ വേണം, നായകനെ നിര്‍ദേശിച്ച് ശ്രീ
ഐപിഎല്ലില്‍ ശനിയാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിനെ വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത്. ഷാര്‍ജയില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ 18 റണ്‍സിനായിരുന്നു കെകെആര്‍ ഡല്‍ഹിയോടു തോറ്റത്.
229 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ കെകകെആറിന് എട്ടു വിക്കറ്റിന് 210 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറുകളില്‍ കെകെആര്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാന്‍ കഴിയന്നതിലും അപ്പുറമായിരുന്നു. കെകെആര്‍ നായകന്‍ കാര്‍ത്തിക് ഈ കളിയിലും ഫ്‌ളോപ്പായി. ആറു റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.

മോര്‍ഗനെ ക്യാപ്റ്റനാക്കണം
ദിനേഷ കാര്‍ത്തിക്കല്ല, മറിച്ച് ഇയോന്‍ മോര്‍ഗന്‍ കെകെആറിനെ നയിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ഉറപ്പായിട്ടും ഐപിഎല്‍ ടീമിനെയും നയിക്കണം. ഇതേക്കുറിച്ച് കെകെആര്‍ ആലോചിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഹിത്, ധോണി, വിരാട് എന്നിവരെപ്പോലെ മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റനെയാണ് അവര്‍ക്കു വേണ്ടത്. എന്തൊരു താരമാണ് മോര്‍ഗനെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ചാംപ്യന്‍മാരായത് മോര്‍ഗന് കീഴിലായിരുന്നു. ഇംഗ്ലണ്ടിന്റെ കന്നി ലോകകപ്പ് വിജയം കൂടിയായിരുന്നു ഇത്.
കെകെആറിനായി ഈ സീസണില്‍ നാലു മല്‍സരങ്ങളില്‍ നിന്നും വെറും 37 റണ്‍സാണ് കാര്‍ത്തികിന് നേടാനായത്. ഒരു കളിയില്‍ 30 റണ്‍സെടുത്തതൊഴിച്ചാല്‍ മറ്റു മല്‍സരങ്ങളിലും കൂടി അദ്ദേഹത്തിന്റെ സമ്പാദ്യം വെറും ഏഴു റണ്‍സാണ്.

കാര്‍ത്തികിന്റെ പ്രതികരണം
മോശം ഫോമിലുള്ള സുനില്‍ നരെയ്‌നു പകരം രാഹുല്‍ ത്രിപാഠിയെ എന്തു കൊണ്ട് കെകെആര്‍ മുന്‍നിരയില്‍ കളിപ്പിച്ചിലല്ലെന്നതിന് കാര്‍ത്തികിന്റെ മറുപടി ഇങ്ങനെയായിരുന്നു- മുന്‍നിരയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിട്ടില്ല. പക്ഷെ ഈ മല്‍സരത്തിനു ശേഷം കോച്ചിങ് സ്റ്റാഫുമാര്‍ക്കൊപ്പമിരുന്ന് ഇതേക്കുറിച്ച് പുനരാലോചിക്കും. ഞങ്ങള്‍ക്കു ഇപ്പോഴും നരെയ്‌നില്‍ വിശ്വാസമുണ്ട്. അദ്ദേഹം ഫോമിലെത്തിയപ്പോഴെല്ലാം കെകെആറിന് മികച്ച തുടക്കം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

വമ്പന്‍ വിജയലക്ഷ്യം
നായകന്‍ ശ്രേയസ് അയ്യര്‍ (88*), പൃഥ്വി ഷാ (66), റിഷഭ് പന്ത് (38), ശിഖര്‍ ധവാന്‍ (26) എന്നിവരുടെ പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ ഡല്‍ഹിക്കെതിരേ നാലു വിക്കറ്റിന് 228 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്.
മറുപടിയില്‍ കെകെആറും മികച്ച റണ്‍റേറ്റോടെ തന്നെ മുന്നേറിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത് ഡല്‍ഹി അവര്‍ക്കു തടയിട്ടു. എട്ടു വിക്കറ്റിന് 210 റണ്‍സില്‍ കെകെആര്‍ കീഴടങ്ങുകയും ചെയ്തു. മുന്‍നിരയില്‍ നിതീഷ് റാണ മിന്നിയപ്പോള്‍ മധ്യനിരയില്‍ മോര്‍ഗന്‍ (44), ത്രിപാഠി (36) എന്നിവരുടെ പ്രകടനമാണ് ഒരു ഘട്ടത്തില്‍ കെകെആറിനു വിജയപ്രതീക്ഷ നല്‍കിയത്. 16 മുതല്‍ 18 വരെ മൂന്നോവറില്‍ രണ്ടു പേരും 63 റണ്‍സ് വാരിക്കൂട്ടി. എന്നാല്‍ നോര്‍ട്ടെയുടെ 19ാം ഓവറില്‍ മോര്‍ഗന്‍ പുറത്തായതോടെ അഞ്ച് റണ്‍സെടുക്കാനെ കെകെആറിനായുള്ളൂ. ഇതോടെ ഡല്‍ഹി വിജയമുറപ്പിക്കുകയും ചെയ്തു. 26 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ഏഴു റണ്‍സാണ് ഡല്‍ഹി വിട്ടുകൊടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications