For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയ്‌ക്കെതിരേ എവിടെ പിഴച്ചു? രണ്ട് കാരണങ്ങളെന്ന് ഇയാന്‍ മോര്‍ഗന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ കെകെആറിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുന്ന തോല്‍വിയായിരുന്നു സിഎസ്‌കെയോട് ഏറ്റുവാങ്ങിയത്. ജീവന്‍മരണ പോരാട്ടത്തിനിറങ്ങിയ കെകെആര്‍ മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ചെങ്കിലും അവസാന രണ്ട് ഓവറിലെ ബൗളര്‍മാരുടെ പ്രകടനം കളി നഷ്ടപ്പെടുത്തി. അവസാന രണ്ട് ഓവറില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ 30 റണ്‍സ് വേണമായിരുന്നു. തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ രവീന്ദ്ര ജഡേജ സിഎസ്‌കെയെ വിജയത്തിലേക്ക് നയിച്ചു. ഇപ്പോള്‍ സിഎസ്‌കെയ്‌ക്കെതിരായ തോല്‍വിയുടെ പ്രധാന കാരണമെന്തെന്ന് കെകെആര്‍ നായകന്‍ ഇയാന്‍ മോര്‍ഗന്‍ പ്രതികരിച്ചിരിക്കുകയാണ്.

'മനോഹരമായിത്തന്നെ ഞങ്ങള്‍ കളിച്ചുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ടോസ് ലഭിക്കാതെ പോയത് തിരിച്ചടിയായി. എട്ട് ഓവറിന് ശേഷം മഞ്ഞ് പെയ്തതോടെ പിച്ച് തണുത്തത് വലിയ വെല്ലുവിളിയായി. മുന്‍ മത്സരങ്ങളെവെച്ച് നോക്കുമ്പോള്‍ ബാറ്റിങ്ങില്‍ ടീം മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ബൗളര്‍മാര്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരു മത്സരം കൂടി ബാക്കിയുള്ളതിനാല്‍ ചെറിയ പ്രതീക്ഷ ബാക്കിയുണ്ട്.

eoinmorganipl

സുനില്‍ നരെയ്ന്‍, വരുണ്‍ ആരോണ്‍ എന്നിവര്‍ മികച്ച സ്പിന്നര്‍മാരാണ്. ആരുടെയും പിഴവിനെ കുറ്റപ്പെടുത്താനാവില്ല.അവസാന ഓവറില്‍ യുവതാരമായ നാഗര്‍കോട്ടിക്ക് പ്രതിരോധിക്കാന്‍ ആ റണ്‍സ് മതിയാവുമായിരുന്നില്ല. അവന്‍ ചെറുപ്പമാണ്. ഇതിനെ പാഠമാക്കി മുന്നോട്ട് പോകും. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തെ പ്രതീക്ഷയോടെ കാണുന്നു'-മോര്‍ഗന്‍ പറഞ്ഞു.

സിഎസ്‌കെയ്‌ക്കെതിരേ വിജയിച്ചിരുന്നെങ്കില്‍ നാലാം സ്ഥാനത്ത് തിരിച്ചെത്താന്‍ കെകെആറിന് സാധിക്കുമായിരുന്നു. നിലവില്‍ അഞ്ചാം സ്ഥാനത്താണ് കെകെആറുള്ളത്. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് കെകെആറിനുള്ളത്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് വിജയിച്ചാലും കെകെആറിന് 14 പോയിന്റ് മാത്രമാണ് സ്വന്തമാക്കാനാവുക. നിലവില്‍ മുംബൈ 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ആര്‍സിബിക്കും മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിക്കും 12 മത്സരത്തില്‍ നിന്ന് 14 പോയിന്റാണുള്ളത്.

നാലാം സ്ഥാനത്തുള്ള പഞ്ചാബിന് 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുമുണ്ട്. ഇന്ന് പഞ്ചാബ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുന്നുണ്ട്. പഞ്ചാബ് ജയിച്ചാല്‍ കെകെആറിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കത് കടുത്ത തിരിച്ചടിയാവും. സിഎസ്‌കെയ്‌ക്കെതിരേ കെകെആര്‍ നിരയില്‍ നിധീഷ് റാണ (87) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പവര്‍പ്ലേക്ക് ശേഷമുള്ള 9 ഓവറില്‍ 56 റണ്‍സാണ് കെകെആറിന് നേടാനായത്. മധ്യനിരയിലെ ഈ മെല്ലെപ്പോക്ക് ടീമിനെ ബാധിച്ചു. 19ാം ഓവര്‍ എറിയാനെത്തിയ ലോക്കി ഫെര്‍ഗൂസന്‍ നോബോള്‍ ഉള്‍പ്പെടെ എറിഞ്ഞ് 20 റണ്‍സ് വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായത്.

Story first published: Friday, October 30, 2020, 10:36 [IST]
Other articles published on Oct 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+