IPL 2020: 1, 5, 13, 11, 11*, 7- മാക്‌സിക്കു ഒരു അവസരം കൂടി, ഇല്ലെങ്കില്‍ പുറത്താക്കണം!: കെപി
ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു വീണു കൊണ്ടിരിക്കെ വിമര്‍ശനവുമായി ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍. വ്യാഴാഴ്ച രാത്രി നടന്ന കളിയില്‍ പഞ്ചാബ് തങ്ങളുടെ അഞ്ചാമത്തെ തോല്‍വിയുമേറ്റു വാങ്ങിയിരുന്നു. കളിച്ച ആറു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ കെഎല്‍ രാഹുലിന്റെ ടീമിനു വിജയിക്കാനായിട്ടുള്ളൂ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയായിരുന്നു അവരുടെ ഏക ജയം. തുടര്‍ച്ചയായി നാലു കളികളില്‍ തോറ്റ പഞ്ചാബ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
കഴിഞ്ഞ ലേലത്തില്‍ വന്‍ തുകയ്ക്കു ടീമിലെത്തിയ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ഇതേ തുടര്‍ന്ന് മാക്‌സിയെ വീണ്ടും കളിപ്പിക്കുന്നതിനെ ചോദ്യം ചെയ്തിരിക്കുകയാണ് പീറ്റേഴ്‌സന്‍.

മാക്‌സ്വെല്ലിന്റെ പ്രകടനം
ലേലത്തില്‍ കോടികള്‍ ചെലവഴിച്ചു ടീമിലേക്കു കൊണ്ടു വന്ന മാക്‌സ്വെല്ലില്‍ പഞ്ചാബിനു പ്രതീക്ഷ വാനോളമുണ്ടായിരുന്നു. എന്നാല്‍ തന്റെ യഥാര്‍ഥ ഫോമിന്റെ നിഴല്‍ പോലുമാവാന്‍ അദ്ദേഹത്തിന് ആയിട്ടില്ല.
1, 5, 13, 11, 11*, 7 എന്നിങ്ങനെയാണ് ഈ സീസണില്‍ കളിച്ച ആറു മല്‍സരങ്ങളില്‍ മാക്‌സിയുടെ ബാറ്റിങ് പ്രകടനം. അദ്ദേഹത്തിന്റെ കഴിവ് പരിഗണിക്കുമ്പോള്‍ ഇതു ശരാശരിക്കും താഴെയാണ്. ഇനിയുള്ള മല്‍സരങ്ങളില്‍ മാക്‌സ്വെല്ലില്ലാത്ത ടീമിനെക്കുറിച്ച് ആലോചിക്കാന്‍ പഞ്ചാബിനു സമയമായെന്നു പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.

ഒരവസരം കൂടി നല്‍കാം
മാക്‌സ്വെല്ലിന്‍ നിന്നും പഞ്ചാബ് ടീമിന് എന്തെങ്കിലും സംഭാവന ലഭിച്ചേ തീരൂ. ടീമിലെ ഒരു വിദേശ താരത്തിന്റെ സ്ഥാനം ഇങ്ങനെ നഷ്ടപ്പെടുത്താന്‍ കഴിയില്ല. ഈ ഐപിഎല്ലില്‍ ഒരു മികച്ച ബാറ്റിങ് പ്രകടനം പോലും മാക്‌സ്വെല്ലില്‍ നിന്നുണ്ടായിട്ടില്ലെന്നു കമന്ററിക്കിടെ പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.
വിദേശ താരങ്ങളില്‍ നിന്നും രാഹുലിനു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. ഹൈദരാബാദിനെതിരായ കഴിഞ്ഞ കളിയില്‍ നിക്കോളാസ് പൂരന്‍ റണ്‍സെടുത്തിരുന്നു. പക്ഷെ മാക്‌സ്വെല്ലിന്റെ കാര്യം ഇങ്ങനെയല്ല. ഒന്നുകില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കണം, അല്ലെങ്കില്‍ അവസാനമായി ഒരവസരം കൂടി നല്‍കി നോക്കാമെന്നും കെപി വിശദമാക്കി.

ഗെയ്ല്‍ കളിക്കട്ടെ
മാക്‌സ്വെല്‍ തീര്‍ച്ചയായും പഞ്ചാബിനെ സംബന്ധിച്ച് വളരെ വലിയ താരം തന്നെയാണ്. പക്ഷെ ടീം പ്രതീക്ഷിക്കുന്നത് നല്‍കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ മാക്‌സിക്കു പകരം മറ്റൊരാളെ കളിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് പീറ്റേഴ്‌സന്‍ പറയുന്നു.
ക്രിസ് ഗെയ്ല്‍ ഹൈദരാബാദിനെതതിരേ കളിക്കേണ്ടതായിരുന്നുവെന്നും വയറിന് നല്ല സുഖമിലാത്തതിനാലാണ് മാറി നിന്നതെന്നുമെന്നാണ് പഞ്ചാബ് കോച്ച് അനില്‍ കുംബ്ലെ അറിയിച്ചത്. ഗെയ്ല്‍ ടീമിലെത്തിയാല്‍ ചില മാജിക്കല്‍ പ്രകടനങ്ങള്‍ തീര്‍ച്ചയായും നടത്തേണ്ടിവരും. പക്ഷെ ഗെയ്ല്‍ എവിടെ ബാറ്റ് ചെയ്യും? മൂന്ന്, നാല് പൊസിഷനുകളില്‍ അദ്ദേഹത്തിന് കളിക്കാനാവുമെന്ന് തനിക്കു തോന്നുന്നില്ല. കാരണം വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ ഗെയ്ല്‍ അത്ര കേമനല്ലെന്നും പീറ്റേഴ്‌സന്‍ വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications