IPL 2020: പഞ്ചാബിലെ ബുംറ അവനാണ്, തുടര്‍ച്ചയായി യോര്‍ക്കര്‍ എറിഞ്ഞെന്ന് മുന്‍ ഇന്ത്യന്‍ താരം!!
ദുബായ്: ഐപിഎല്ലില്‍ ചരിത്രത്തിലെ ഏറ്റവും തകര്‍പ്പന്‍ പോരാട്ടമായിരുന്നു മുംബൈ-പഞ്ചാബ് മത്സരമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ആരായിരുന്നു ശരിക്കും ജേതാവെന്ന് പറയാന്‍ ബുദ്ധിമുട്ടുന്ന മത്സരം കൂടിയായിരുന്നു ഇത്. ഇരുടീമുകളും ഗംഭീരമായി തന്നെ കളിച്ചെന്നും ചോപ്ര വ്യക്തമാക്കി. പഞ്ചാബ് നിരയില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെ കാണാന്‍ സാധിച്ചെന്നും, അദ്ദേഹം പറഞ്ഞു. സൂപ്പര്‍ ഓവര്‍ ടൈ ആയ മത്സരത്തില്‍, രണ്ടാം സൂപ്പര്‍ ഓവറിലാണ് ത്രില്ലിംഗ് വിജയം പഞ്ചാബ് പിടിച്ചെടുത്തത്.

ഏറ്റവും ബെസ്റ്റ് പോരാട്ടം
കിംഗ്‌സ് ഇലവനും മുംബൈയും തമ്മില്‍ നടന്നത് ഏറ്റവും ബെസ്റ്റ് മത്സരമാണ്. ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമാണ് ഇത്. മുംബൈ ടോസ് നേടി ബാറ്റ് ചെയ്ത് നല്ല സ്‌കോര്‍ തന്നെ നേടിയെന്നും ചോപ്ര പറഞ്ഞു. പൊള്ളാര്‍ഡ് അവസാന ഓവറില്‍ വെടിക്കെട്ട് നടത്തി. ക്രുണാല്‍ മധ്യനിരയിലും ഡികോക്ക് മുംബൈ ഇന്നിംഗ്‌സിന്റെ നട്ടെല്ലാവുകയും ചെയ്തു. പഞ്ചാബിന്റെ ഡെത്ത് ബൗളിംഗ് പ്രശ്‌നങ്ങള്‍ വീണ്ടും തെളിഞ്ഞ് കാണപ്പെട്ടു. മുംബൈക്ക്് വലിയ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ ഈ വീഴ്ച്ചകളും ഉണ്ടായെന്ന് ചോപ്ര വ്യക്തമാക്കി.

അവന്റെ സ്ഥിരത ബെസ്റ്റാണ്
രാഹുല്‍ ഗംഭീരമായിട്ടാണ് ബാറ്റ് ചെയ്തത്. തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററാണ് രാഹുല്‍. അവന്റെ സ്ഥിരത വെറെ ലെവലിലുള്ളതാണ്. ടി20 ഫോര്‍മാറ്റിലെ ബെസ്റ്റ് ബാറ്റ്‌സ്മാനാണ് രാഹുലെന്നും ചോപ്ര പറഞ്ഞു. പഞ്ചാബ് നിരയില്‍ ക്രിസ് ഗെയിലും നിക്കോളാസ് പൂരാനും നല്ല ഇന്നിംഗ്‌സാണ് കാഴ്ച്ചവെച്ചത്. പക്ഷേ മുംബൈ പഞ്ചാബിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി. എപ്പോഴൊക്കെ ബോളിംഗിനായി ബുംറയെ വിളിക്കുന്നുവോ അപ്പോഴൊക്കെ മുംബൈക്ക് വിക്കറ്റ് ലഭിക്കും. ബുംറയുടെ മൂന്ന് വിക്കറ്റുകളും ഗംഭീരമായിരുന്നു.

പഞ്ചാബിലെ ബുംറ
ദീപക് ഹൂഡ രാഹുലിനൊപ്പം നന്നായി തന്നെ കളിച്ചു. മത്സരം ടൈ ആക്കിയതില്‍ ഹൂഡയും പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ സൂപ്പര്‍ ഓവര്‍ ശരിക്കും സൂപ്പറായിരുന്നു. ബുംറയുടെ പന്തുകള്‍ ശരിക്കും മിസൈല്‍ പോലെയായിരുന്നു. രാഹുലിന് അടിക്കാന്‍ പോലും സാധിച്ചില്ല. നിക്കോളാസ് പൂരാന്‍ ഔട്ടാവുകയും ചെയ്തു. അഞ്ച് റണ്‍സാണ് അവര്‍ക്ക് ആകെ ലഭിച്ചത്. എന്നാല്‍ പഞ്ചാബ് നിരയില്‍ ബുംറയെ കാണാന്‍ സാധിച്ചു. മുഹമ്മദ് ഷമിയാണ് ആ താരം. ഒന്നിന് പിറകെ ഒന്നായി യോര്‍ക്കറുകളാണ് ഷമി എറിഞ്ഞത്. രോഹിത്തും ഡികോക്കും അടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് ചോപ്ര പറഞ്ഞു.

രണ്ടാം സൂപ്പര്‍ ഓവര്‍
ജോര്‍ദാന്‍ 11 റണ്‍സ് രണ്ടാം സൂപ്പര്‍ ഓവറില്‍ വഴങ്ങി. യഥാര്‍ത്ഥത്തില്‍ പൊള്ളാര്‍ഡിന്റെ സിക്‌സെന്ന് ഉറപ്പിച്ച ഷോട്ട് മായങ്ക് അഗര്‍വാള്‍ സേവ് ചെയ്തതാണ് പഞ്ചാബിന്റെ ജയം ഉറപ്പിച്ചത്. അത് സിക്‌സായിരുന്നെങ്കില്‍ മുംബൈ ജയിക്കുമായിരുന്നു. ബൂള്‍ട്ടിനെയാണ് സൂപ്പര്‍ ഓവര്‍ ജയിക്കാനായി മുംബൈ ഉപയോഗിച്ചത്. ആദ്യ പന്തില്‍ തന്നെ ഗെയില്‍ സിക്‌സറിച്ചു. പിന്നീട് സിംഗില്‍ വന്നു. തുടരെ രണ്ട് ബൗണ്ടറി പിന്നീട് മായങ്ക് അടിച്ചു. ഇവിടെ മായങ്ക് അഗര്‍വാളിന്റെ മികവാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചതെന്നും ആകാശ് പോച്ര പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications