For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'ഗെയ്‌ലാട്ടം' എന്നു തുടങ്ങും? ആരാധകരുടെ കാത്തിരിപ്പ് നീളില്ല, പ്രതികരിച്ച് ജാഫര്‍

ഈ സീസണില്‍ ഇതുവരെ ഗെയ്ല്‍ കളിച്ചിട്ടില്ല

ഐപിഎല്ലിന്റെ 13ാം സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്നത് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ പ്രകടനത്തിനു വേണ്ടിയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറായ ഗെയ്ല്‍ ഈ സീസണില്‍ ഇതുവരെ കളിച്ചിട്ടില്ല. പഞ്ചാബിന്റെ ഇതുവരെ നടന്ന അഞ്ചു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. നിലവില്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് പഞ്ചാബിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ഇതുവരെയുള്ള മല്‍സരങ്ങളില്‍ മികച്ച പ്രകടനം ഇരുവരും കാഴ്ചവയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഗെയ്‌ലിന്റെ കാത്തിരിപ്പ് നീണ്ടത്.

IPL 2020: When will Chris Gayle play for Kings XI Punjab?
1

സീസണില്‍ മികച്ച പ്രകടനം നടത്തിയിട്ടും വിജയം അകന്നു പോവുന്ന പഞ്ചാബ് ടീമിലേക്കു ഗെയ്ല്‍ എപ്പോള്‍ മടങ്ങിയെത്തുമെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പഞ്ചാബിന്റെ ബാറ്റിങ് കോച്ച് വസീം ജാഫര്‍. ഉടന്‍ തന്നെ ഗെയ്‌ലിനെയും അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ മുജീബ് റഹ്മാനെയും പഞ്ചാബിന്റെ പ്ലെയിങ് ഇലവനില്‍ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉടന്‍ തന്നെ ഇതു സംഭവിക്കും. ഉടനെയോ, വൈകാതെയോ സംഭവിക്കേണ്ട കാര്യം തന്നെയാണിത്. എല്ലാ മല്‍സരവും ജയിച്ചേ തീരൂവെന്ന സാഹചര്യമുള്ളപ്പോള്‍ രണ്ടു പേരെയും കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തു തന്നെയായാലും രണ്ടു പേരെയും വൈകാതെ നിങ്ങള്‍ക്കു പഞ്ചാബ് നിരയില്‍ കാണാനാവുമെന്ന് ജാഫര്‍ പറഞ്ഞു.

ഗെയ്ല്‍ കളിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. എത്രയും വേഗത്തില്‍ ഗ്രൗണ്ടിലിറങ്ങാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. നെറ്റ്‌സില്‍ ഗെയ്ല്‍ നന്നായി പരിശീലനം നടത്തുന്നുണ്ട്. മികച്ച ബാറ്റിങാണ് അദ്ദേഹം കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കുന്ന താരമാണ് ഗെയ്ല്‍. അദ്ദേഹത്തിനു എന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്കെല്ലാം അറിയാം. ടീമിലെത്തിയാല്‍ ഗെയ്ല്‍ കാര്യങ്ങള്‍ പഞ്ചാബിന് അനുകൂലമാക്കുമെന്നാണ് ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നത്. കളിക്കാന്‍ അതിയായ ആഗ്രഹം ഗെയ്‌ലില്‍ കാണാം. അതു പഞ്ചാബിനെ സംബന്ധിച്ച് നല്ലൊരു സൂചനയാണെന്നും ജാഫര്‍ വിശദമാക്കി.

Story first published: Tuesday, October 6, 2020, 21:34 [IST]
Other articles published on Oct 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+