Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പൊള്ളാര്‍ഡ് ഫാന്റസി ഇലവന്‍ ക്യാപ്റ്റന്‍! കോലിയും രോഹിത്തും ടീമില്‍ ഇല്ല

ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവു മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തി ഫാന്റസി ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസവും ടൂര്‍ണമെന്റിലെ കമന്റേറ്റര്‍മാരില്‍ ഒരാളുമായ ഇയാന്‍ ബിഷപ്പ്. സര്‍പ്രൈസ് താരത്തെയാണ് ബിഷപ്പ് ഇലവന്റെ നായകനാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ് ഇലവന്റേ ക്യാപ്റ്റന്‍. മുംബൈ നായകന്‍ രോഹിത് ശര്‍മയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇലവനില്‍ നിന്നും തഴയപ്പെട്ടു.

1

കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫാഫ് ഡുപ്ലെസിയെയുമാണ് ബിഷപ്പ് ഫാന്റസി ഇലവന്റെ ഓപ്പണര്‍മാരാക്കിയത്. 387 റണ്‍സുമായി സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശി കൂടിയാണ് രാഹുല്‍. കോലിക്കു പകരം മുംബൈ താരം സൂര്യകുമാര്‍ യാദവിനാണ് ബിഷപ്പ് മൂന്നാം നമ്പര്‍ പൊസിഷന്‍ നല്‍കിയത്.

നാലാം നമ്പറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. 298 റണ്‍സ് നേടിയ ശ്രേയസ് മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ച വ്ച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണില്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും മുംബൈ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു ബിഷപ്പ് അവസരം നല്‍കി. ഏഴാമനായി നായകന്‍ പൊള്ളാര്‍ഡ് കളിക്കും. റാഷിദ് ഖാനും യുസ്വേന്ദ്ര ചഹലുമാണ് സ്പിന്നര്‍മാര്‍. കാഗിസോ റബാദ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കും.

ബിഷപ്പിന്റെ ഫാന്റസി ഇലവന്‍

കെഎല്‍ രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), ഫാഫ് ഡുപ്ലെസി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്), ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍, മുംബൈ ഇന്ത്യന്‍സ്), ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), മുഹമ്മദ് ഷമി (കിങ്‌സ് ഇലവന്‍ പഞ്ചാബ്), കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), യുസ്വേന്ദ്ര ചഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).

Story first published: Thursday, October 15, 2020, 17:28 [IST]
Other articles published on Oct 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+