Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: യുവതാരങ്ങള്‍ കൊള്ളാം, എന്താ കളി; പ്രശംസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആവേശകരമായിത്തന്നെ അവസാനിച്ചപ്പോള്‍ അഞ്ചാം കിരീടവുമായി മുംബൈ ഇന്ത്യന്‍സ് കൈയടി നേടി. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് മുംബൈയുടെ കിരീട നേട്ടം. മുംബൈയുടെ സര്‍വാധിപത്യം എന്ന് പറയാവുന്ന സീസണായിരുന്നു ഇത്. ഇപ്പോഴിതാ ഇത്തവണത്തെ ഐപിഎല്ലിലെ തന്റെ താരങ്ങള്‍ ആരൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പീറ്റേഴ്‌സണ്‍.

മുംബൈ ഇന്ത്യന്‍സ് പേസ് ബൗളര്‍ ജസ്പ്രീത് ബൂംറയേയും ആര്‍സിബിയുടെ യുവ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെയും മുംബൈയുടെ ഇഷാന്‍ കിഷനെയുമാണ് പീറ്റേഴ്‌സണ്‍ പ്രശംസിച്ചത്. 'ഐപിഎല്ലിന്റെ സാഹചര്യം മിക്കപ്പോഴും ബാറ്റിങ്ങിന് അനുകൂലമാണ്. ഇത്തവണത്തെ ആദ്യ പകുതി അങ്ങനെയായിരുന്നു. അതിനാല്‍ത്തന്നെ 27 വിക്കറ്റുകള്‍ വീഴ്ത്തുകയെന്നത് ബൂംറയുടെ മികവാണ് കാട്ടുന്നത്. പതുക്കെയാണ് തുടങ്ങിയതെങ്കിലും അവസാനം അവന്‍ ശരിയായ കരുത്തിലേക്കെത്തി. മുംബൈ വീണ്ടും കിരീടം നേടിയതിന് പിന്നില്‍ നിര്‍ണ്ണായക പങ്കാണ് ബൂംറയ്ക്കുള്ളത്'-പീറ്റേഴ്‌സണ്‍ പറഞ്ഞു.

kevinpietersen

ലസിത് മലിംഗയുടെ അഭാവത്തില്‍ ഇത്തവണ മുംബൈയുടെ ബൗളിങ് നിരയെ നയിച്ചത് ബൂംറയായിരുന്നു. തുടക്ക മത്സരങ്ങളില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ സാധിക്കാതിരുന്ന ബൂംറ പിന്നീട് താളം കണ്ടെത്തുകയായിരുന്നു. ബൂംറയ്‌ക്കൊപ്പം ട്രന്റ് ബോള്‍ട്ടും ഫോമിലേക്കുയര്‍ന്നതോടെയാണ് മുംബൈ അനായാസം ഇത്തവണ കിരീടത്തിലേക്കെത്തിയത്. ഫൈനലിലെ മൂന്ന് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 25 വിക്കറ്റാണ് ബോള്‍ട്ട് ഇത്തവണ വീഴ്ത്തിയത്.

ആര്‍സിബിയുടെ യുവതാരം ദേവ്ദത്ത് പടിക്കലിനെ മികച്ച ഭാവി താരമായാണ് പീറ്റേഴ്‌സണ്‍ വാഴ്ത്തിയത്. അരങ്ങേറ്റ സീസണില്‍ത്തന്നെ എമര്‍ജിങ് പ്ലേയറാകാന്‍ ദേവ്ദത്തിന് സാധിച്ചു. ഇത്തവണ ആര്‍സിബി നിരയിലെ ടോപ് സ്‌കോറര്‍ ദേവ്ദത്തായിരുന്നു (473). വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,ആരോണ്‍ ഫിഞ്ച് തുടങ്ങിയവരെല്ലാമാണ് ദേവ്ദത്തിന് പിന്നിലായതെന്നതാണ് ശ്രദ്ധേയം. അഞ്ച് അര്‍ധ ശതകമാണ് ദേവ്ദത്ത് ഇത്തവണ അടിച്ചെടുത്തത്.

'ദേവ്ദത്തിന് മികച്ച ഭാവിയുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളിലെ മികച്ച ഷോട്ടുകള്‍ അത് ശരിവെക്കുന്നു. വിരാട് കോലിക്കും എബിഡിക്കുമൊപ്പമെല്ലാം എത്ര അനായാസമായാണ് ദേവ്ദത്ത് ബാറ്റ് ചെയ്യുന്നത്. ഇത് സവിശേഷമായ ഒന്നിന്റെ അടയാളപ്പെടുത്തലായാണ് ഞാന്‍ കാണുന്നത്. -പീറ്റേഴ്‌സണ്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനെയും അദ്ദേഹം പ്രശംസിച്ചു. 'അവന് വെറും 22 വയസ് മാത്രമാണ് പ്രായം. 516 റണ്‍സ്,അതും 30 സിക്‌സ് ഉള്‍പ്പെടെ,ഇത് അസാമാന്യ മികവാണ്'-പീറ്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, November 12, 2020, 12:16 [IST]
Other articles published on Nov 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+