Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആ താരം ചെന്നൈ ടീമിലില്ല, ധോണിക്ക് നന്ദി പറഞ്ഞ് ആരാധകര്‍, പുറത്താക്കിയത് നന്നായി!!

ദുബായ്: ആര്‍സിബിക്കെതിരെയുള്ള മത്സരത്തിന് മുമ്പ് ചെന്നൈ ആരാധകര്‍ കലിപ്പിലാണ്. എന്നാല്‍ ടീം ലൈനപ്പ് പ്രഖ്യാപിച്ചതോടെ അവര്‍ സന്തോഷത്തിലാണ്. കേദാര്‍ ജാദവ് ചെന്നൈ ടീമിന് പുറത്താണ്. പകരം ജഗദീഷനെയാണ് ഉള്‍പ്പെടുത്തിയത്. ജാദവ് കഴിഞ്ഞ മത്സരത്തില്‍ തുടര്‍ച്ചയായ അഞ്ച് ഡോട്ട് ബോളുകള്‍ കളിച്ചിരുന്നു. ഇതാണ് സിഎസ്‌കെയെ പരാജയപ്പെടുത്തിയത്. അതുകൊണ്ട് പുറത്താക്കിയത് നന്നായി എന്നാണ് ആരാധകര്‍ ഉന്നയിച്ചത്. ഇതുവരെ ഒരു മത്സരത്തിലും പ്രതിഭയ്‌ക്കൊത്ത പ്രകടനം കേദാര്‍ ജാദവില്‍ നിന്നുണ്ടായിട്ടില്ല. അതാണ് ആരാധകരെ കലിപ്പിലാക്കിയത്.

1

നേരത്തെ കെകെആറിനെതിരെ രവീന്ദ്ര ജഡേജയ്ക്കും ഡ്വെയ്ന്‍ ബ്രാവോയ്ക്കും മുന്നേയാണ് കേദാര്‍ ജാദവിനെ ഇറക്കിയത്. ഫോമില്ലാത്ത കളിക്കാരനെ നേരത്തെ എന്തിനാണ് ഇറക്കിയതെന്നായിരുന്നു ചോദ്യം. ജാദവിനെ പുറത്താക്കിയതില്‍ ധോണിക്ക് നന്ദി പറഞ്ഞാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. എന്‍ ജഗദീശന്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ കുറിച്ചു. കളി പകുതി ജയിച്ചെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. നേരത്തെ ജഡേജയുടെ ഫോട്ടോ സിഎസ്‌കെയുടെ ഒഫീഷ്യല്‍ പേജില്‍ ഇട്ടപ്പോഴും ജാദവിനെ പുറത്താക്കണമെന്ന് ആരാധകര്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം വീരേന്ദര്‍ സെവാഗ് നേരത്തെ ജാദവിനെ പിന്തുണച്ചിരുന്നു. ജാദവ് ഇപ്പോള്‍ ഫോമിലല്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി പ്രതിഭയ്‌ക്കൊത്ത പ്രകടനം നടത്താനും ജാദവിന് സാധിക്കുന്നില്ല. പക്ഷേ ജാദവ് വളരെ മികച്ച കളിക്കാരനാണ്. അദ്ദേഹം തിരിച്ചുവരുമെന്ന് ഉറപ്പാണെന്നും സെവാഗ് പറഞ്ഞു. വരും മത്സരങ്ങളില്‍ ഗംഭീര പ്രകടനം ജാദവില്‍ നിന്നുണ്ടാവുമെന്നും സെവാഗ് പറഞ്ഞു. ജാദവ് ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ്. ഇപ്പോഴും ദേശീയ ടീമിലേക്ക് അദ്ദേഹം എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താമെന്നും സെവാഗ് വ്യക്തമാക്കി.

ചെന്നൈയുടെ ടീമില്‍ കേദാര്‍ ജാദവിന്റെ ആവശ്യമുണ്ട്. അദ്ദേഹത്തിന് ഫോം കണ്ടെത്താന്‍ മഹേന്ദ്ര സിംഗ് ധോണി സഹായിക്കണം. ജാദവിനെ പ്രചോദിപ്പിക്കാന്‍ ധോണിക്ക് സാധിക്കണം. അതുണ്ടായാല്‍ ജാദവ് സിഎസ്‌കെയില്‍ തിളങ്ങും. ഒന്നോ രണ്ടോ മത്സരങ്ങളില്‍ ജാദവ് പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ തിരിച്ചുവരാനുള്ള സാധ്യ ജാദവിന് മുന്നിലുണ്ടെന്നും സെവാഗ് പറഞ്ഞു. അതേസമയം നാല് ഇന്നിംഗ്‌സുകളില്‍ നിന്നായി വെറും 58 റണ്‍സ് മാത്രമാണ് ഇതുവരെ ജാദവ് നേടിയിരിക്കുന്നത്. നൂറില്‍താഴെ സ്‌ട്രൈക്ക് റേറ്റാണ് ജാദവിനുള്ളത്. സിഎസ്‌കെയുടെ ആരാധകര്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റണമെന്ന ഉന്നയിച്ചത് അതുകൊണ്ടാണ്.

Story first published: Saturday, October 10, 2020, 21:20 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+