IPL 2020: ജാദവ് തെറിച്ചേക്കും, സിഎസ്‌കെയില്‍ പകരക്കാര്‍ ഇവര്‍ മൂന്ന് പേര്‍, പ്രശ്‌നങ്ങള്‍ തീരില്ല
ദുബായ്: കേദാര്‍ ജാദവിന്റെ സ്ഥാനം ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. സിഎസ്‌കെ ജാദവിന്റെ പ്രകടനത്തില്‍ കടുത്ത നിരാശയിലാണ്. മധ്യനിരയില്‍ സ്പിന്നര്‍മാര്‍ നന്നായി നേരിടുമെന്ന് കരുതിയ താരം തീര്‍ത്തും പരാജയമായിരിക്കുകയാണ്. പകരക്കാര്‍ മൂന്ന് പേരാണ് ഉള്ളത്. പക്ഷേ ഇവര്‍ വന്നാലും സിഎസ്‌കെയും മധ്യനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല. വരുന്നവര്‍ ഫോം കണ്ടെത്തേണ്ടതുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

കേദാര്‍ ജാദവ് മാറണം
സിഎസ്‌കെയുടെ മധ്യനിര വളരെ ദുര്‍ബലമാണ്. ഒന്നുകില്‍ രവീന്ദ്ര ജഡേജ നേരത്തെ ഇറക്കുകയോ ജാദവിനെ പിന്നിലേക്ക് ഇറക്കുകയും ചെയ്യണം. ഇത് ധോണി ചെയ്യാന്‍ സാധ്യതയില്ല. പകരം ജാദവ് പുറത്തിരിക്കാനാണ് സാധ്യത. മോശം ഫീല്‍ഡറുമാണ് ഇപ്പോള്‍ ജാദവ്. ടീമിന് ആവശ്യ സമയത്ത് ബൗളിംഗും ഇപ്പോള്‍ ജാദവില്‍ നിന്നുണ്ടാകുന്നില്ല. അപ്പോള്‍ ടീമിന് എല്ലാ വിഭാഗത്തിലും അദ്ദേഹം ബാധ്യതയാണ്. ധോണി അദ്ദേഹത്തെ വിശ്വസിക്കുന്നത് മാത്രമാണ് പിടിച്ച് നില്‍ക്കാന്‍ സഹായിക്കുന്നത്.

പകരക്കാര്‍ മൂന്ന് പേര്‍
മുരളി വിജയ്, റിതുരാജ് ഗെയ്ക്ക്‌വാദ്, നാരായണ്‍ ജഗദീഷന്‍, ഈ മൂന്ന് പേരുകളാണ് സിഎസ്‌കെയ്ക്ക് മുന്നിലുള്ളത്. ഇതില്‍ മുരളി വിജയ് ഓപ്പണറായി കളിച്ചെങ്കിലും തിളങ്ങിയിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ 32 റണ്‍സാണ് സമ്പാദ്യം. ഇതോടെ ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. മുരളി വിജയ് നേരത്തെ സിഎസ്‌കെയുടെ കിരീട വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. വിജയിനെ കൊണ്ടുവന്നാല്‍ ഓപ്പണിംഗില്‍ കളിപ്പിക്കാം. ഇതോടെ ഡുപ്ലെസി ഒരു സ്ഥാനം പിന്നോട്ടിറങ്ങി കളിക്കും. ഇത് മധ്യനിരയ്ക്ക് കൂടുതല്‍ കെട്ടുറപ്പ് നല്‍കും.

ഓപ്പണിംഗിലേക്ക് റിതുരാജ്
റിതുരാജിനെ ഓപ്പണിംഗിലേക്ക് കൊണ്ടുവന്ന് ജാദവിനെ ഒഴിവാക്കാന്‍ ധോണിക്ക് സാധിക്കും കളിച്ച രണ്ട് മത്സരങ്ങളിലും റിതുരാജ് തിളങ്ങിയിരുന്നില്ല. ഒരു മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. രണ്ടാമത്തെ മത്സരത്തില്‍ അഞ്ച് റണ്‍സാണ് എടുത്തത്. എന്നാല്‍ റിതുരാജിനെ ഓപ്പണിംഗിലേക്ക് കൊണ്ടുവന്നാല്‍ സിഎസ്‌കെ നേട്ടമുണ്ടാക്കും. ആഭ്യന്തര ക്രിക്കറ്റില്‍ ഓപ്പണറായി നല്ല റെക്കോര്‍ഡ് തന്നെയുണ്ട് റിതുരാജിന്. 30 ടി20 മത്സരങ്ങളില്‍ നിന്ന് 848 റണ്‍സുണ്ട്. ഇത്രയും റെക്കോര്‍ഡുള്ള ഒരാളെ ഓപ്പണിംഗില്‍ പരീക്ഷിക്കാന്‍ ധോണി തയ്യാറായേക്കും.

അവസാന ഓപ്ഷന്‍
സിഎസ്‌കെയ്ക്കും ധോണിക്കും മുന്നിലുള്ള അവസാന ഓപ്ഷനാണ് നാരായണ്‍ ജഗദീശന്‍, 2018ലാണ് സിഎസ്‌കെയുടെ ഭാഗമാവുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല. നല്ലൊരു ബാറ്റ്‌സ്മാനാണ് അദ്ദേഹം. റെയ്‌നയില്ലാത്തതും ജാദവ് മോശം ഫോമില്‍ കളിക്കുന്നതും ജഗദീശന് ഗുണമായേക്കും. വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. തമിഴ്‌നാടിനായി 22 ടി20 മത്സരങ്ങളില്‍ നിന്ന് 305 റണ്‍സ് താരം അടിച്ചിട്ടുണ്ട്. ആറാം നമ്പറില്‍ ഇറക്കാന്‍ പറ്റിയ കളിക്കാരനുമാണ് ജഗദീഷന്‍. പക്ഷേ ധോണിക്ക് മുന്നിലെ അവസാന ഓപ്ഷനാണ് ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications