Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയില്‍ അവന്റെ കളി മഹാമോശം, തോല്‍വി ഉറപ്പിച്ചു, ധോണി ദേഷ്യപ്പെടുമെന്ന് ചോപ്ര!!

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വി അമ്പരപ്പിക്കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടീമിന്റെ തോല്‍വി ഉറപ്പിച്ചത് അവസാനത്തെ ഓവറുകളും ഒരു താരത്തിന്റെ ബാറ്റിംഗുമാണെന്ന് ചോപ്ര വ്യക്തമാക്കി. സിഎസ്‌കെയുടെ മുന്നോട്ടുള്ള കുതിപ്പിനെയും നോക്കൗട്ട് സാധ്യതകളെയും ഈ മത്സരം ബാധിക്കുമെന്നും ചോപ്ര പറഞ്ഞു. അതേസമയം തോല്‍വിയില്‍ സിഎസ്‌കെയും കേദാര്‍ ജാദവും രൂക്ഷ വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് തോല്‍വിയുടെ വിശകലനവുമായി ചോപ്ര വന്നിരിക്കുന്നത്.

എന്ത് കളിയാണ് അത്

എന്ത് കളിയാണ് അത്

കേദാര്‍ ജാദവ് മത്സരത്തിലെ വില്ലനായി എന്ന് ശരിയായ വിലയിരുത്തലാണ്. ധോണി പുറത്തായ ശേഷം ജാദവ് കളിച്ച രീതി അമ്പരിപ്പിക്കുന്നതായിരുന്നുവെന്ന് ആകാശ് ചോപ്ര പറഞ്ഞു. ധോണി ഔട്ടായ ഷോട്ട് ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ജാദവ് ആദ്യ മൂന്ന് പന്ത് ഡോട്ടാക്കി. പിന്നീട് റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. അതിന് ശേഷം വലിയ ഷോട്ടുകള്‍ക്ക് ജാദവ് ശ്രമിച്ചു. ഒന്നും നടന്നില്ല. കാരണം അദ്ദേഹത്തിന് കാര്യമായി റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഇത് മത്സരത്തെ സിഎസ്‌കെയില്‍ നിന്ന് തട്ടിയെടുത്തെന്നും ചോപ്ര പറഞ്ഞു.

ധോണി ദേഷ്യപ്പെടും

ധോണി ദേഷ്യപ്പെടും

കളിക്കളത്തിലെ ക്യാപ്റ്റന്‍ കൂളാണ് എംഎസ് ധോണി. എന്നാല്‍ സിഎസ്‌കെയുടെ തോല്‍വി ധോണിയെ ദേഷ്യപ്പെടുത്തുമെന്ന് ഉറപ്പാണ്. കാരണം ജയിച്ചെന്ന് ഉറപ്പിച്ചിരുന്ന മത്സരമാണ് അവര്‍ തോറ്റത്. ഇത്തരത്തില്‍ തോറ്റാല്‍ ഏതൊരു ക്യാപ്റ്റനും ദേഷ്യം വരും. എങ്ങനെയാണ് ഈ കളി തോറ്റതെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമാണ്. അവരുടെ നോക്കൗട്ട് സാധ്യതകള്‍ വരെ കെകെആറിനെതിരെയുള്ള മത്സരത്തെ ആശ്രയിച്ചായിരുന്നു. കഴിഞ്ഞ കളി ആധിപത്യത്തോടെ ജയിച്ച ചെന്നൈ ഈ കളി ജയിച്ചിരുന്നെങ്കില്‍ ടൂര്‍ണമെന്റില്‍ ആധിപത്യം ഉറപ്പിക്കുമായിരുന്നു. ചില മത്സരങ്ങള്‍ ഏത് ടീമിനും നിര്‍ണായകമാണ്. അതാണ് ഇപ്പോള്‍ ഇല്ലാതായതെന്നും ചോപ്ര പറഞ്ഞു.

അവരാണ് തിളങ്ങിയത്

അവരാണ് തിളങ്ങിയത്

ചേസിംഗില്‍ സിഎസ്‌കെ പരാജപ്പെട്ടത് വലിയ നിരാശയാണ് നല്‍കുന്നത്. പല ഘട്ടത്തിലും സിഎസ്‌കെ മുന്നിട്ട് നിന്നിരുന്നു. ആദ്യമായി പറയാനുള്ളത് ഫീല്‍ഡിംഗാണ്. കെകെആറിന് മികച്ച തുടക്കമാണ് കിട്ടിയത്. 190ന് മുകളിലൊരു സ്‌കോറും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഗംഭീര ബൗളിംഗും ഫീല്‍ഡിംഗും ചെന്നൈയില്‍ നിന്ന് ഉണ്ടായതോടെ കെകെആറിന്റെ സ്‌കോര്‍ 165 റണ്‍സില്‍ ഒതുങ്ങി. ഇത് ചെന്നൈയുടെ ബാറ്റിംഗ് നിരയ്ക്ക് എളുപ്പം നേടാമായിരുന്നു. ചെന്നൈ നിരയില്‍ രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിംഗും ക്യാച്ചുമൊക്കെ തകര്‍പ്പനായിരുന്നുവെന്നും ചോപ്ര പറഞ്ഞു.

അവരുള്ളപ്പോള്‍ ജയം ഉറപ്പായിരുന്നു

അവരുള്ളപ്പോള്‍ ജയം ഉറപ്പായിരുന്നു

കെകെആര്‍ ബൗളര്‍മാരുടെ മേല്‍ ചെന്നൈയ്ക്ക് നല്ല ആധിപത്യമുണ്ടായിരുന്നു. ഡുപ്ലെസിയും ഷെയ്ന്‍ വാട്‌സണും നല്ല രീതിയില്‍ തന്നെ ഇവരെ നേരിട്ടു. 99 റണ്‍സ് വരെ സിഎസ്‌കെയുടെ പോരാട്ടം ഗംഭീരമായിരുന്നു. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വിക്കറ്റുകള്‍ അനാവശ്യമായി നഷ്ടപ്പെടുത്തി. റണ്‍റേറ്റ് കൂടുതലായി ഉയര്‍ത്താന്‍ അവസരം നല്‍കി. ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും മത്സരം കൈവിട്ടിരുന്നു. റണ്‍റേറ്റ് കൂടുമെന്ന് കരുതിയ സമയത്താണ് ധോണി ഔട്ടാവുന്നത്. കേദാര്‍ ജാദവ് പിന്നീട് വന്നു. മത്സരം ജയിക്കില്ലെന്ന് അതോടെ ഉറപ്പിച്ചു. ഒരോവറില്‍ എട്ട് റണ്‍സ് വേണം എന്ന നിലയില്‍ നിന്ന് 20 റണ്‍സിലേക്ക് റണ്‍റേറ്റ് ഉയര്‍ന്നുവെന്നും ചോപ്ര പറഞ്ഞു. ഈ തോല്‍വി അവരുടെ നോക്കൗട്ട് സാധ്യതകളെ തന്നെ ബാധിക്കുമെന്നും ചോപ്ര വ്യക്തമാക്കി.

Story first published: Thursday, October 8, 2020, 16:03 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+