Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണി ആഭ്യന്തര മത്സരം കളിക്കണം, അല്ലെങ്കില്‍ തിരിച്ചടി; മുന്നറിയിപ്പുമായി കപില്‍ ദേവ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമുകളിലൊന്ന് എം എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. 14 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് സിഎസ്‌കെ ഫിനിഷ് ചെയ്തത്. സീനിയര്‍ താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്. നായകന്‍ എം എസ് ധോണി കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണത്തെ ഐപിഎല്ലില്‍ കാഴ്ചവെച്ചത്.

ഇതോട് കൂടി ധോണി ഇത്തവണത്തോടെ ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന തരത്തില്‍ അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ നായകസ്ഥാനത്ത് ധോണി വീണ്ടും ഉണ്ടാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ധോണി അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കുന്നതിനെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ ദേവ്.

dhoniandkapildev

ധോണി ഐപിഎല്ലില്‍ മാത്രമാണ് കളിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തിളങ്ങാന്‍ കഴിയില്ലെന്നാണ് കപില്‍ അഭിപ്രായപ്പെട്ടത്. 'ഐപിഎല്ലില്‍ മാത്രമാണ് ധോണി കളിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തിളങ്ങുക അസാധ്യമാണ്. പ്രായത്തെക്കുറിച്ച് പറയുന്നത് ശരിയല്ല. എങ്കിലും 39 വയസ് കഴിഞ്ഞതിനാല്‍ തുടര്‍ച്ചയായി കളിക്കുന്നതിനനുസരിച്ച് ശരീരം അത്രയും വഴങ്ങിക്കിട്ടും. 10 മാസത്തോളം ഒരു ക്രിക്കറ്റും കളിക്കാതെ പെട്ടെന്ന് ഐപിഎല്‍ കളിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാം.

കൂടുതല്‍ ക്രിക്കറ്റ് കളിച്ചാല്‍ മാത്രമെ മികച്ച പ്രകടനം നടത്താനാവൂ. ക്രിസ് ഗെയ്‌ലിനെപ്പോലെയുള്ളവര്‍ക്കും ഇത് ബാധകമാണ്'-കപില്‍ ദേവ് പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേളയെടുത്താണ് ധോണി ഐപിഎല്ലിനെത്തിയത്. ഇത് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ വലിയ രീതിക്ക് ബാധിച്ചു. പല സമയത്തും ടൈമിങ് കണ്ടെത്താനാവാതെ വിഷമിച്ച ധോണിക്ക് ഓടി റണ്‍സെടുക്കുന്നതിനും ബുദ്ധിമുട്ടായിരുന്നു. ക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേളയെടുത്തതിനാലാണ് ഇത്തരമൊരു കാര്യം സംഭവിച്ചത്.

ധോണി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്നും ലിസ്റ്റ് എ,ടി20 ക്രിക്കറ്റുകളും കളിക്കണമെന്ന് കപില്‍ ദേവ് പറഞ്ഞു. വിരമിക്കില്ലെന്ന് അവന്‍ തന്നെ പറഞ്ഞതിനാല്‍ വലിയ വെല്ലുവിളിയാണ് ധോണിക്ക് മുന്നിലുള്ളത്. അതിനെ എങ്ങനെ അവന്‍ അതിജീവിക്കുമെന്ന് കണ്ടറിയാമെന്നും കപില്‍ പറഞ്ഞു. നേരത്തെ സമാന അഭിപ്രായം സുനില്‍ ഗവാസ്‌കറും പങ്കുവെച്ചിരുന്നു. ആഭ്യന്തര മത്സരങ്ങള്‍ കളിക്കാതെ ധോണി ഐപിഎല്ലിന് പോയാല്‍ തിരിച്ചടിയാവുമെന്നാണ് ഗവാസ്‌കറും അഭിപ്രായപ്പെട്ടത്. ഇത്തവണ ബാറ്റിങ്ങില്‍ നിറംമങ്ങിയെങ്കിലും കീപ്പിങ്ങില്‍ മികച്ച പ്രകടനമാണ് ധോണി കാഴ്ചവെച്ചത്.

Story first published: Tuesday, November 3, 2020, 13:10 [IST]
Other articles published on Nov 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+