Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആ റണ്ണൗട്ട് വലിയ പിഴവ്, മത്സരശേഷം വില്യംസണ്‍ തന്നോട് അക്കാര്യം പറഞ്ഞെന്ന് ഗാര്‍ഗ്

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നല്ലൊരു സ്‌കോറിലേക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കുതിക്കുന്നതിനിടെയായിരുന്നു കെയ്ന്‍ വില്യംസണ്‍ റണ്ണൗട്ടാകുന്നത്. മത്സരത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ഇത്. എന്നാല്‍ ഇത് വലിയ പിഴവായിരുന്നുവെന്ന് സമ്മതിച്ച് പ്രിയം ഗാര്‍ഗ്. സിഎസ്‌കെയ്‌ക്കെതിരെ വിജയം നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഗാര്‍ഗ്. പെട്ടെന്ന് ഓടാനുള്ള വില്യംസണിന്റെ ശ്രമത്തിന് നോ പറയുകയായിരുന്നു ഗാര്‍ഗ്. എന്നാല്‍ തിരിച്ച് ക്രീസില്‍ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം പുറത്തായിരുന്നു.

1

ആ റണ്ണൗട്ട് എന്റെ പിഴവായിരുന്നു. ബാറ്റ് ചെയ്യുമ്പോള്‍ മുഴുവന്‍ അത് എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ മത്സരശേഷം കെയ്ന്‍ വില്യംസണ്‍ എന്നോട് പറഞ്ഞത് മറ്റൊന്നായിരുന്നു. തന്നെ റണ്ണൗട്ടാക്കി എന്നുള്ള കുറ്റബോധമൊന്നും വേണ്ട. പകരം മത്സരത്തില്‍ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹം നല്‍കിയ നിര്‍ദേശം. ഞാന്‍ കടുത്ത വിഷമത്തിലാണെന്ന് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കാരണം ആ റണ്ണൗട്ട് എന്റെ പിഴവായിരുന്നു. വില്യംസണ്‍ വളരെ പരിചയസമ്പത്തുള്ള ബാറ്റ്‌സ്മാനായിരുന്നു. അദ്ദേഹം ക്രീസില്‍ വന്ന് സെറ്റ് ആയിട്ടുണ്ടായിരുന്നു. അതുകൊണ്ട് റണ്ണൗട്ടായത് എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അതിന് ശേഷം മെച്ചപ്പെട്ടുവെന്നും ഗാര്‍ഗ് പറഞ്ഞു.

ഞാന്‍ റണ്ണൗട്ടായ കാര്യം മറക്കണമെന്നും, മത്സരത്തില്‍ ശ്രദ്ധിക്കാനുമാണ് വില്യംസണ്‍ പക്ഷേ എന്നോട് ആവശ്യപ്പെട്ടതെന്നും ഗാര്‍ഗ് വ്യക്തമാക്കി. മത്സരത്തില്‍ അഞ്ചാം വിക്കറ്റില്‍ ഗാര്‍ഗും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഉണ്ടാക്കിയ 77 റണ്‍സ് കൂട്ടുകെട്ടാണ് നിര്‍ണായകമായി മാറിയത്. നാലിന് 69 എന്ന നിലയില്‍ പതറുകയായിരുന്നു ആ സമയം ഹെദരാബാദ്. ഇവരുടെ ബാറ്റിംഗ് 145 റണ്‍സിിലാണ് അവസാനിച്ചത്. 164 റണ്‍സെന്ന മികച്ച സ്‌കോറും ഹൈദരാബാദിന് നേടാനായി. 23 പന്തിലാണ് ഗാര്‍ഗ് തന്റെ കന്ന ഐപിഎല്‍ അര്‍ധ സെഞ്ച്വറി നേടിയത്.

അതേസമയം സിഎസ്‌കെയ്‌ക്കെതിരെ ഗാര്‍ഗ് ഫീല്‍ഡിംഗിലും തിളിങ്ങിയിരുന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഗാര്‍ഗ് തന്നെയാണ്. നേരത്തെ ടീമിന്റെ രക്ഷനാവുമെന്ന് കരുതിയിരുന്നു വില്യംസണ്‍. എന്നാല്‍ റണ്ണിനായി വിളിച്ച ശേഷം വേണ്ടെന്ന് പറയുകയായിരുന്നു ഗാര്‍ഗ്. പന്ത് പിടിച്ച് അമ്പാട്ടി റായിഡു വേഗത്തിലുള്ള ത്രോ ധോണിക്ക് നല്‍കുകയും, റണ്ണൗട്ടാക്കുകയുമായിരുന്നു. അതിവേഗത്തില്‍ സ്റ്റംമ്പ് തെറിക്കുകയായിരുന്നു. കഴിഞ്ഞ കളിയില്‍ ടീം തകര്‍ച്ച നേരിട്ടപ്പോള്‍ വില്യംസണായിരുന്നു ടീമിന്റെ രക്ഷകനായത്.

Story first published: Saturday, October 3, 2020, 11:40 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+