
താന്‍ വിക്കറ്റ് നേടിയില്ലെങ്കിലും ടീം ജയിക്കുന്നത് കാണാനാണ് സന്തോഷമെന്നാണ് ബൂംറ പറഞ്ഞത്. 'എനിക്ക് വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും ടീമിന് ജയിക്കാനായാല്‍ ഞാന്‍ സന്തോഷവാനാണ്. എനിക്ക് ടീമിലൊരു റോളുണ്ട്. അത് നടപ്പിലാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തുടക്കത്തിലെ യോര്‍ക്കര്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തവണ നേരത്തെ തന്നെ യോര്‍ക്കര്‍ പരീക്ഷിക്കണമെന്ന് ചിന്തിച്ചിരുന്നു. അത് ഫലം കാണുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ നിര്‍ദേശിക്കുന്നതനുസരിച്ച് എവിടെ പന്തെറിയാനും ഞാന്‍ തയ്യാറാണ്.

അവസാനത്തെ ഫലത്തെക്കുറിച്ച് ഒരിക്കലും ഞാന്‍ ചിന്തിക്കാറില്ല. ബോള്‍ട്ടിനൊപ്പം മികച്ച കൂട്ടുകെട്ടാണുള്ളത്. സാഹചര്യങ്ങളെക്കുറിച്ചും ഫീല്‍ഡിങ്ങിനെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യാറുണ്ട്. അതിനാല്‍ത്തന്നെ ബോള്‍ട്ടില്‍ നിന്ന് കൂടുതല്‍ പഠിക്കാനുണ്ട്. ബാറ്റ്‌സ്മാന്‍മാരാണ് കൂടുതലും അവാര്‍ഡുകള്‍ നേടുന്നത്. ഒരു ബൗളര്‍ക്ക് അത് ലഭിക്കുമ്പോള്‍ മനോഹരം. അവാര്‍ഡുകളെക്കുറിച്ചോര്‍ത്ത് ഞാന്‍ ആശങ്കപ്പെടാറില്ല. ടീം ജയിച്ചാല്‍ ഞാന്‍ സന്തോഷവാനാണ്'-മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി ബൂംറ പറഞ്ഞു.

ഡല്‍ഹിക്കെതിരായ മത്സരത്തോടെ പുത്തന്‍ റെക്കോഡും ബൂംറ സ്വന്തമാക്കി. 27 വിക്കറ്റുമായി നിലവിലെ പര്‍പ്പിള്‍ ക്യാപിനുടമയാണ് ബൂംറ. ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് ബൂംറ സ്വന്തമാക്കിയത്. സീസണിന്റെ തുടക്കത്തില്‍ അത്ര മികവ് കാട്ടാതിരുന്ന ബൂംറ പിന്നീട് തന്റെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഇത്തവണത്തെ എംവിപി അവാര്‍ഡിനായുള്ള പോരാട്ടത്തിലും രണ്ടാം സ്ഥാനത്ത് ബൂംറയുണ്ട്.

ഡല്‍ഹിക്കെതിരേ മുംബൈയുടെ ബാറ്റിങ് നിര 200 എന്ന വമ്പന്‍ ടോട്ടല്‍ അടിച്ചെടുത്തപ്പോള്‍ ബൗളര്‍മാര്‍ തങ്ങളുടെ ജോലിയും ഗംഭീരമാക്കി. ട്രന്റ് ബോള്‍ട്ട് 2 ഓവറില്‍ 9 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. പരിക്കിനെത്തുടര്‍ന്ന് ബോള്‍ട്ട് പിന്നീട് പന്തെറിഞ്ഞില്ല. ക്രുണാല്‍ പാണ്ഡ്യ നാല് ഓവറില്‍ 22 റണ്‍സിന് 1 വിക്കറ്റും കീറോണ്‍ പൊള്ളാര്‍ഡ് 4 ഓവറില്‍ 36 റണ്‍സിന് 1 വിക്കറ്റും വീഴ്ത്തി.

നധാന്‍ കോള്‍ട്ടര്‍നെയ്ല്‍ നാല് ഓവറില്‍ 27 റണ്‍സ് മാത്രമാണ് വഴങ്ങിയതെങ്കിലും വിക്കറ്റ് നേടാനായില്ല. 2 ഓവറില്‍ 35 റണ്‍സ് വഴങ്ങിയ രാഹുല്‍ ചഹാര്‍ മാത്രമാണ് അല്‍പ്പം നിരാശപ്പെടുത്തിയത്. ലസിത് മലിംഗയുടെ അഭാവം ബോള്‍ട്ടിന് നികത്താനായതാണ് ഇത്തവണ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.


Click it and Unblock the Notifications