Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആ ഇന്ത്യന്‍ താരം ലോകത്തിലെ ഏറ്റവും മികച്ചവന്‍, മുംബൈ താരത്തെ കുറിച്ച് ഷെയ്ന്‍ ബോണ്ട്

ദുബായ്: ഐപിഎല്ലില്‍ ഒരു ബൗളര്‍ ലോകത്തെ തന്നെ ഏറ്റവും മികച്ചവനാണെന്ന് മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്. തന്റെ ടീമില്‍ തന്നെയാണ് ആ പേസ് ബൗളര്‍ ഉള്ളതെന്ന് ബോണ്ട് പറയുന്നു. ജസ്പ്രീത് ബുംറയാണ് ആ താരമെന്ന് ബോണ്ട് വ്യക്തമാക്കി. ലോകത്ത് തന്നെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ബുംറയെന്ന് ഷെയ്ന്‍ ബോണ്ട് പറഞ്ഞു. ബുംറയുടെ സ്ഥിരത അമ്പരിപ്പിക്കുന്നതാണ്. യുവതാരം എന്ന നിലയില്‍ അദ്ദേഹം മികച്ച വാഗ്ദാനമായിരുന്നു. എന്നാല്‍ ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്തെ തന്നെ വിറപ്പിക്കുന്ന പേസറായി ബുംറ മാറിയെന്നും ഷെയ്ന്‍ ബോണ്ട് വ്യക്തമാക്കി.

1

ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ് ബുംറ കളിക്കുന്നത്. വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് അദ്ദേഹം. കഗിസോ റബാദ, യുസവേന്ദ്ര ചാഹല്‍, ജോഫ്ര ആര്‍ച്ചര്‍, എന്നിവര്‍ കഴിഞ്ഞാല്‍ ബുംറയാണ് ഉള്ളത്. എട്ട് മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകളാണ് ബുംറ ഇതുവരെ നേടിയത്. ഷെയ്ന്‍ ബോണ്ട് 2014 മുതല്‍ ബുംറയെ മുംബൈയില്‍ പരിശീലിപ്പിക്കുന്നുണ്ട്. ഇത് ബുംറയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായതായി വിലയിരുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ അദ്ദേഹത്തിന്റേത് മാത്രമാണെന്നും ബോണ്ട് പറയുന്നു. ബുംറയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നത് വളരെ ആസ്വദിക്കുന്ന കാര്യമാണെന്നും ബോണ്ട് പറഞ്ഞു.

കൂടുതല്‍ മികച്ച രീതിയില്‍ പന്തെറിയാനുള്ള ഒരു പ്രയത്‌നം ബുംറയില്‍ എപ്പോഴും കാണാന്‍ സാധിക്കും. ഏത് പരമ്പരയും അദ്ദേഹത്തിന് മാറ്റിമറിക്കാന്‍ സാധിക്കും. അത് വ്യത്യസ്തമായ ഒരു പന്തിലൂടെയായിരിക്കും. ഒരു കളിക്കാരന്‍ സ്വയം മെച്ചപ്പെടുത്താന്‍ പ്രയത്‌നിക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് അദ്ഭുതമൊന്നും തോന്നില്ല. സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഏതറ്റം വരെയും ബുംറ പോകുന്നത്. അതുകൊണ്ട് നിസ്സംശയം പറയാം, ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ബുംറയെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു. പരിശീലനത്തില്‍ ബുംറയുടെ ഈ കഴിവ് പലപ്പോഴും പ്രകടമാകാറുണ്ടെന്നും ബോണ്ട് പറഞ്ഞു.

ഈ സീസണില്‍ നാല് വിക്കറ്റ് ഒരു മത്സരത്തില്‍ രണ്ട് ബൗളര്‍മാരില്‍ ഒരാളും ബുംറ തന്നെയാണ്. ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കുന്തമുനയാണ് ബുംറ ഇപ്പോള്‍. ഡെത്ത് ഓവറുകളിലെ മികച്ച ബൗളിംഗാണ് അദ്ദേഹത്തെ അപകടകാരിയാക്കുന്നത്. ഇന്ത്യയെ ലോകകപ്പ് സെമിയില്‍ എത്തിക്കുന്നതില്‍ അടക്കം നിര്‍ണായക പങ്കുവഹിച്ചിരുന്നു ബുംറ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തിലും നിര്‍ണായക സാന്നിധ്യമാണ് ബുംറ. ഇത്തവണയും മുംബൈ പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ബുംറയുടെ മികവില്‍ തന്നെയാണ്. നേരത്തെ മുംബൈ ടീമിലെ പല താരങ്ങളും ബുംറയുടെ സ്ഥിരതയെ ഇതേ രീതിയില്‍ പ്രശംസിച്ചിരുന്നു.

Story first published: Saturday, October 17, 2020, 21:24 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+