ദുബായ്: മുംബൈ ഇന്ത്യന്‍സിലെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് ലോകക്രിക്കറ്റില്‍ പകരക്കാരില്ലെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണ്‍. ലോകത്തെ തന്നെ ഏറ്റവും മികച്ച പേസ് ബൗളറാണ് ബുംറയെന്നും വോണ്‍ പറഞ്ഞു. ബുംറയുടെ ഇക്കോണമിയും വിക്കറ്റെടുക്കുന്ന രീതിയും പരിശോധിച്ചാല്‍ ഇക്കാര്യം അറിയാം. അവസാന മൂന്ന് മത്സരങ്ങളില്‍ ബുംറ വഴങ്ങിയത് വെറും 45 റണ്‍സാണ്. ലഭിച്ചത് പത്ത് വിക്കറ്റും. ഇത് ടി20 ക്രിക്കറ്റാണെന്ന് എല്ലാവരും ഓര്‍ക്കണം. ഇത് ടി20 ക്രിക്കറ്റില്‍ കാണാന്‍ സാധിക്കില്ല. ആരും ആവര്‍ത്തിക്കാന്‍ സാധ്യതയില്ലാത്ത പ്രകടനമാണ് ഇതെന്നും വോണ്‍ അവകാശപ്പെട്ടു.

ബുംറയാണ് ലോകത്ത് ഇപ്പോഴുള്ള ബെസ്റ്റ് ബൗളറെന്ന് ഞാന്‍ പറഞ്ഞാല്‍ ആരെങ്കിലും അതിനെ എതിര്‍ക്കുമെന്ന് തോന്നുന്നില്ലെന്നും വോണ്‍ വ്യക്തമാക്കി. വിക്കറ്റ് എടുക്കുന്ന പന്തുകള്‍ എറിയാന്‍ ബുംറയ്ക്ക് പ്രത്യേക കഴിവുണ്ട്. കാരണം വളരെ ചെറിയ റണ്ണപ്പുമായി പന്തെറിയാന്‍ എത്തുന്ന ബുംറ ശരിക്കും ബാറ്റ്‌സ്മാന്‍മാരെ കുഴക്കുന്നുണ്ട്. ഏത് നിമിഷം വേണമെങ്കിലും അത്തരം പന്തുകള്‍. സ്റ്റോയിനിസിനെ പുറത്താക്കിയ പന്ത് അതിവേഗത്തിലുള്ളതായിരുന്നു. സ്റ്റോയിനിസ് ആ പന്ത് എങ്ങോട്ടാണ് വരുന്നതെന്ന് അറിയുന്നതിന് മുമ്പ് തന്നെ അത് വിക്കറ്റ് തെറിപ്പിച്ചിരുന്നുവെന്നും വോണ്‍ പറഞ്ഞു. ഡല്‍ഹിക്കെതിരെ നാല് വിക്കറ്റെടുത്താണ് ബുംറ ടീമിന്റെ വിജയശില്‍പ്പിയായത്.
നേരത്തെ ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയും ബുംറയെ പ്രശംസിച്ചിരുന്നു. ഏത് കാലഘട്ടത്തില്‍ ബെസ്റ്റ് ബൗളര്‍മാര്‍ തന്നെയാണ് ബുംറയെന്നും ലാറ പറഞ്ഞു. ഞാന്‍ നേരിട്ടവരും കളി കണ്ടുകൊണ്ടിരിക്കുന്നവരെയും അറിയാവുന്നത് കൊണ്ട് തന്നെ ബുംറയുടെ നിലവാരം പറയാന്‍ എനിക്ക് സാധിക്കും. ഏത് കാലഘട്ടത്തില്‍ കളിച്ചാലും ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്താന്‍ ബുംറയ്ക്ക് സാധിക്കും. അതുകൊണ്ട് ആരെയും താഴ്ത്തി കെട്ടാന്‍ നോക്കുകയല്ലെന്നും ലാറ വ്യക്തമാക്കി. അതേസമയം മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ടും ബുംറ കളിക്കുന്നത് കാണുക എന്നത് വലിയ അഭിമാനമാണെന്നും പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളറാണ് ബുംറയെന്നും ബോണ്ട് പറഞ്ഞു. അതേസമയം ട്രെന്‍ഡ് ബൂള്‍ട്ടും ഗംഭീര ബൗളറാണ്. 2012 മുതല്‍ തനിക്ക് ബൂള്‍ട്ടുമായി അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ ബെസ്റ്റ് പ്രകടനങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മുംബൈയില്‍ അതുപോലൊരു താരത്തെ കിട്ടിയതില്‍ വലിയ അഭിമാനമുണ്ട്. കാരണം ഏത്ര കരുത്തനായ ബൗളറാണ് ബൂള്‍ട്ടെന്ന് ഞങ്ങള്‍ക്കറിയാം. ടൂര്‍ണമെന്റില്‍ ഇതുവരെ ബൂള്‍ട്ട് തന്റെ കരുത്ത് കാണിച്ച് കൊണ്ടിരിക്കുകയാണെന്നും ബോണ്ട് പറഞ്ഞു. നേരത്തെ സൂര്യകുമാര്‍ യാദവിനെയും വോണ്‍ പ്രശംസിച്ചിരുന്നു. സ്പിന്‍ ബൗളിംഗിനെതിരെ ഏറ്റവും നന്നായി കളിക്കുന്ന ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. വളരെ ഈസിയായിട്ടാണ് അദ്ദേഹം കളിക്കുന്നതെന്നും വോണ്‍ പറഞ്ഞു.