For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ശ്രേയസ് കാണിച്ചത് അബദ്ധം, അതും തുടരെ രണ്ടു തവണ! ക്യാപ്റ്റന്‍സിക്കെതിരേ ചോപ്ര

കൊല്‍ക്കത്തയ്‌ക്കെതിരേ ശ്രേയസിന്റെ തീരുമാനങ്ങളെയാണ് വിമര്‍ശിച്ചത്

1

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ശനിയാഴ്ച നടന്ന കളിയില്‍ ഡിസി 59 റണ്‍സിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ശ്രേയസിനെതിരേ ചോപ്ര രംഗത്തു വന്നത്. ടൂര്‍ണമെന്റില്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയായിരുന്നു ഇത്. തൊട്ടുമുമ്പത്തെ കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോടു അഞ്ചു വിക്കറ്റിനു ഡല്‍ഹി പരാജയപ്പെട്ടിരുന്നു.

കെകെആറിനെതിരേ ശ്രേയസിന്റെ ചില ബളിങ് തീരുമാനങ്ങളെയാണണ് ചോപ്ര വിമര്‍ശിച്ചത്. തുടര്‍ച്ചയായി രണ്ടു കളികൡ ശ്രേയസ് ഒരേ പിഴവ് ആവര്‍ത്തിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശ്പാണ്ഡെയ്ക്ക് നാലോവര്‍

ദേശ്പാണ്ഡെയ്ക്ക് നാലോവര്‍

കൊല്‍ക്കത്തയ്‌ക്കെതിരേ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയ്ക്കു നാലോവര്‍ ക്വാട്ട തികയ്ക്കാന്‍ അവസരം നല്‍കിയതിനെയാണ് ചോപ്ര ചോദ്യം ചെയ്തത്. കളിയില്‍ നാലോവറില്‍ 40 റണ്‍സ് താരം വിട്ടുകൊടുത്തിരുന്നു. വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞതുമില്ല.
ശ്രേയസിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വലിയൊരു ചോദ്യചിഹ്നമുയരുകയാണ്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ഇതു സംഭവിച്ചത്. നാലോവറില്‍ ദേശ്പാണ്ഡെ 40 റണ്‍സ് വിട്ടുകൊടുത്തിരുന്നു, തൊട്ടുമുമ്പത്തെ കളിയിലും ഇതു തന്നെ ആവര്‍ത്തിച്ചിരുന്നതായും ചോപ്ര വിശദമാക്കി. പഞ്ചാബിനെതിരായ കളിയില്‍ രണ്ടോവറില്‍ 41 റണ്‍സ് ദേശ്പാണ്ഡെ വഴങ്ങിയിരുന്നു.

അക്ഷറിന് ഒരോവര്‍ മാത്രമോ?

അക്ഷറിന് ഒരോവര്‍ മാത്രമോ?

കെകെആറിനെതിരായ കളിയില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിന് ഒരു ഓവര്‍ മാത്രം നല്‍കിയ ശ്രേയസിന്റെ തീരുമാനത്തെയും ചോപ്ര വിമര്‍ശിച്ചു. ഒരോവര്‍ ബൗള്‍ ചെയ്ത അക്ഷര്‍ ഏഴു റണ്‍സായിരുന്നു വഴങ്ങിയത്. രണ്ടു ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിലുണ്ടായിരുന്നതിനാലും ഈ വര്‍ഷം ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ 6.5 ഇക്കോണമി റേറ്റായതിനാലുമാണ് അക്ഷറിന് കൂടുതല്‍ ഓവറുകള്‍ നല്‍കാതിരുന്നതെന്ന് ദയവു ചെയ്ത് പറയരുത്. ഇടംകൈയന്‍ ബാറ്റ്‌സ്മാനെതിരേ ഇടംകൈയന്‍ സ്പിന്നര്‍ക്കു ബൗള്‍ ചെയ്യാന്‍ പാടില്ലെന്നാണോ പറയുന്നതെന്നും ചോപ്ര ചോദിക്കുന്നു.

ശ്രേയസിന്റെ ക്യാപ്റ്റന്‍സി

ശ്രേയസിന്റെ ക്യാപ്റ്റന്‍സി

ഈ സീസണില്‍ മികച്ച രീതിയിലാണ് ശ്രേയസ് ഡല്‍ഹിയെ നയിച്ചതെന്നും എന്നാല്‍ അവസാന രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവുകള്‍ തന്നെ ആശ്ചര്യപ്പെടുത്തിയതായും ചോപ്ര വ്യക്തമാക്കി.
ടൂര്‍ണമെന്റില്‍ തുടരെ രണ്ടു കളികളിലാണ് ശ്രേയസിന്റെ ഭാഗത്ത് നിന്നും പിഴവ് സംഭിച്ചത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ തനിക്കു വിമര്‍ശിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കാരണം പൊതുവില്‍ നോക്കിയാല്‍ അത്രയും മികച്ചതായിരുന്നു ശ്രേയസിന്റെ ക്യാപ്റ്റന്‍സിയെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

Story first published: Sunday, October 25, 2020, 18:59 [IST]
Other articles published on Oct 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+