Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവന്‍ കംപ്ലീറ്റ് പാക്കേജ്, ഭാവിയില്‍ ഏറെ കേള്‍ക്കാം- മുംബൈ താരത്തെ പുകഴ്ത്തി മൂഡി

നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ താരം ഇഷാന്‍ കിഷനെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ താരവും പ്രമുഖ കോച്ചുമായ ടോം മൂഡി. യഥാര്‍ഥ പാക്കേജെന്നാണ് കിഷനെ മൂഡി വിശേഷിപ്പിച്ചത്. ഭാവിയില്‍ നമ്മള്‍ അവനെക്കുറിച്ച് ഏറെ കേള്‍ക്കും. ഇത്രയും നാള്‍ അവന്‍ നിഴലിലായിരുന്നു. ഇപ്പോള്‍ ഇഷാന്‍ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഒരു കാരണവും താന്‍ കാണുന്നില്ല. കാരണം ഇപ്പോള്‍ താരത്തിന്റെ ബാറ്റിങ് മാത്രമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും മൂഡി വിശദമാക്കി.

1

ഇഷാന് വിക്കറ്റ് കാക്കാനുമാവുമെന്ന് നമുക്കറിയാം. മുംബൈ ടീമില്‍ പക്ഷെ അവനു വിക്കറ്റ് കാക്കേണ്ട ആവശ്യമില്ല. ഇഷാന്‍ യഥാര്‍ഥ പാക്കേജ് തന്നെയാണ്. മറ്റൊരു കാര്യം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇഷാന് സാധിക്കുമെന്നതാണ്. മധ്യനിരയിലും മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ താരത്തിനു കഴിയും. ഒരു യുവതാരത്തിന് ഇത്രയും വഴക്കവും തുറന്ന മനസ്സുമുണ്ടാവുന്നത് വളരെ അപൂര്‍വ്വമാണെന്നും മൂഡി അഭിപ്രായപ്പെട്ടു.

കുറച്ചു മല്‍സരങ്ങള്‍ക്കു മുമ്പ് ഇഷാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഓപ്പണിങ് ആയാലും മധ്യനിരയില്‍ ആയാലും അത് തന്നെ അലട്ടുന്നില്ലെന്നും ടീം ആവശ്യപ്പെടുന്ന ഏതു റോളിലും കളിക്കാന്‍ തയ്യാറാണെന്നുമായിരുന്നു ഇഷാന്‍ പറഞ്ഞത്. ഈ പക്വത ഏറെ ശ്രദ്ധേയമാണെന്നും മൂഡി പറയുന്നു.

2

മുംബൈയ്ക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് ഇഷാന്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മധ്യനിരയിലും പിന്നീട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണറായും താരം കളിച്ചിരുന്നു. ക്വിന്റണ്‍ ഡികോക്കിനൊപ്പം സീസണില്‍ മുംബൈയ്ക്കായി കൂടുതല്‍ റണ്‍സെടുത്ത താരവും ഇഷാനാണ്. 12 ഇന്നിങ്‌സുകളില്‍ നിന്നും 53.66 എന്ന മികച്ച ശരാശരിയില്‍ 144.17 സ്‌ട്രൈക്ക് റേറ്റോടെ 480 റണ്‍സ് ഇഷാന്‍ നേടിയിട്ടുണ്ട്. നാലു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Friday, November 6, 2020, 20:26 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+