Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിക്‌സറില്‍ മുന്നിലെത്തി മുംബൈയുടെ പോക്കറ്റ് ഡൈനാമൈറ്റ്, ഈ സീസണില്‍ അടിച്ചത് 30 സിക്‌സര്‍

ദുബായ്: ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറടിച്ച താരങ്ങളില്‍ ഒന്നാമതെത്തി മുംബൈയുടെ ഇഷാന്‍ കിഷന്‍. പോക്കറ്റ് ഡൈനാമൈറ്റ് എന്ന വിളിപ്പേരിലാണ് കിഷന്‍ അറിയപ്പെടുന്നത്. ഈ സീസണില്‍ 30 സിക്‌സറുകളാണ് താരം അടിച്ച് കൂട്ടിയത്. വമ്പനടിക്കാരുള്ള മുംബൈ ടീമില്‍ ഇത്തരമൊരു നേട്ടം കിഷന്‍ നേടിയത് ചില്ലറക്കാര്യമല്ല. അത് മാത്രമല്ല, ഈ സീസണില്‍ മുംബൈയുടെ ടോപ് സ്‌കോററും കിഷനാണ്. 14 മത്സരങ്ങളില്‍ നിന്ന് 516 റണ്‍സാണ് താരം അടിച്ചെടുത്തത്. മുംബൈയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും കിഷനാണ്.

IPL 2020 : Ishan Kishan ends with highest number of sixes in IPL 2020 | Oneindia Malayalam
1

ഫൈനലില്‍ ഡല്‍ഹിക്കെതിരെ 19 പന്തില്‍ 33 റണ്‍സെടുത്ത് കിഷന്‍ പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്‌സറും കിഷന്‍ അടിച്ചിരുന്നു. 22 വയസ് മാത്രം പ്രായമുള്ള കിഷന്‍ ഈ സീസണില്‍ മുംബൈയുടെ കണ്ടെത്തല്‍ കൂടിയാണ്. മുംബൈയുടെ ബാറ്റിംഗിനെ കിഷന്‍ മുന്നില്‍ നിന്ന് നയിക്കുന്നതാണ് കണ്ടത്. തോറ്റ മത്സരങ്ങള്‍ പോലും തകര്‍പ്പന്‍ ഇന്നിംഗ്‌സുകളിലൂടെ കിഷന്‍ ജയിപ്പിച്ചിരുന്നു. നാല് അര്‍ധ സെഞ്ച്വറികളാണ് ഈ സീസണില്‍ കിഷന്‍ നേടിയത്. സിക്‌സറുകളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്തും ഇന്ത്യന്‍ താരങ്ങളാണ്.

രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണാണ്. 14 മത്സരങ്ങളില്‍ നിന്ന് 26 സിക്‌സറുകളാണ് സഞ്ജു അടിച്ചെടുത്തത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 375 റണ്‍സാണ് സഞ്ജു നേടിയത്. ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ മാത്രം 15 സിക്‌സറുകള്‍ അടിച്ചിരുന്നു സഞ്ജു സാംസണ്‍. ടൂര്‍ണമെന്റിന്റെ പാതി വഴിയില്‍ ഫോം നഷ്ടപ്പെട്ട സഞ്ജു അവസാന മത്സരങ്ങളില്‍ ഫോം വീണ്ടെടുത്തിരുന്നു. ഈ സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളാണ് സഞ്ജു നേടിയത്.

അതേസമയം മൂന്നാം സ്ഥാനത്തുള്ളത് മുംബൈയുടെ തന്നെ ഹര്‍ദിക് പാണ്ഡ്യയാണ്. 25 സിക്‌സറുകളാണ് 13 മത്സരങ്ങളില്‍ നിന്ന് പാണ്ഡ്യ അടിച്ചെടുത്തത്. 12 ഇന്നിംഗ്‌സുകളില്‍ നിന്ന് 278 റണ്‍സാണ് പാണ്ഡ്യ നേടിയത്. 182 സ്‌ട്രൈക്ക് റേറ്റുണ്ട് താരത്തിന്. 14 ഫോറുകളും താരത്തിന്റെ പേരിലുണ്ട്. നിക്കോളാസ് പൂരാന്‍ പഞ്ചാബിന് വേണ്ടി 25 സിക്‌സറുകളാണ് അടിച്ചത്. 14 കളിയിയില്‍ നിന്ന് 353 റണ്‍സും താരം നേടിയിരുന്നു. കെകെആറിന്റെ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനാണ് അഞ്ചാം സ്ഥാനത്തുള്ളത്. 24 സിക്‌സറാണ് താരം അടിച്ചത്. 418 റണ്‍സും ഈ സീസണില്‍ താരം അടിച്ചിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് മോര്‍ഗന്‍ നേടിയത്.

Story first published: Tuesday, November 10, 2020, 23:35 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+