Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയുടെ തോല്‍വി- വിമര്‍ശിച്ച് ഇര്‍ഫാന്‍ പഠാന്‍, കെകെആറിന് അഭിനന്ദനം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്ന് എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. അവസാന മത്സരത്തില്‍ കെകെആറിനോട് 10 റണ്‍സിന് പരാജയപ്പെട്ടതോടെ സീസണിലെ നാലാം തോല്‍വിയാണ് സിഎസ്‌കെ ഏറ്റുവാങ്ങിയത്. കെകെആറിന്റെ തോല്‍വിക്ക് പിന്നാലെ സിഎസ്‌കെയെ ട്വിറ്ററിലൂടെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍.

'റായിഡുവും വാട്‌സണും ക്രീസില്‍ നിന്നപ്പോള്‍ സിഎസ്‌കെയ്ക്കായിരുന്നു ആധിപത്യം. അവിസ്മരണീയ തിരിച്ചുവരവ് കെകെആര്‍. അവര്‍ക്കിതിന് വലിയ വിജയമാണ്'-എന്നായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്. ഇതിലൂടെ എം എസ് ധോണിയെത്തന്നെയാണ് ഇര്‍ഫാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. റായിഡു പുറത്തായതോടെ നാലാം നമ്പറില്‍ എത്തിയത് എം എസ് ധോണിയായിരുന്നു. 12 പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത ധോണിയെ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

irfanpathan

മോശം പ്രകടനംകൊണ്ട് ധോണി വീണ്ടും വിമര്‍ശനത്തിന് വിധേയനാവുകയാണ്. ധോണിക്ക് പിന്നാലെ എത്തിയവരും നിരാശപ്പെടുത്തിയതോടെ സിഎസ്‌കെ കെകെആറിന് മുന്നില്‍ വീണു. മധ്യനിരയില്‍ കേദാര്‍ ജാദവിന്റെ മെല്ലപ്പോക്ക് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായി. ആഞ്ഞടിച്ച് കളിക്കേണ്ട സമയത്ത് പ്രതിരോധിച്ച് കളിച്ച കേദാര്‍ 12 പന്തില്‍ നേടിയത് വെറും 7 റണ്‍സ്. രവീന്ദ്ര ജഡേജ അവസാന ഓവറില്‍ ആഞ്ഞടിച്ചെങ്കിലും ജാദവ് പന്തുകള്‍ നഷ്ടപ്പെടുത്തിയതിനാല്‍ വിജയത്തിലേക്ക് എത്തിക്കാനായില്ല.

നേരത്തെ ധോണിയുടെ മോശം പ്രകടനത്തെ പരോക്ഷമായി ഇര്‍ഫാന്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചിരുന്നു. ചിലര്‍ക്ക് ടീമില്‍ നിന്ന് പുറത്തുപോകാന്‍ പ്രായം ഒരു കാരണമാണെങ്കിലും മറ്റ് ചിലര്‍ക്ക് അങ്ങനെയല്ലെന്നാണ് നേരത്തെ ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇത് ധോണിയെ ലക്ഷ്യം വെച്ചായിരുന്നു. ഇര്‍ഫാന്‍ പഠാന് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് തടസമായത് പ്രായമായിരുന്നു. നായകനായിരുന്ന ധോണി അദ്ദേഹത്തിന് വലിയ പിന്തുണ നല്‍കിയതുമില്ല. ഇതാണ് ഇര്‍ഫാന്‍ പഠാന്റെ വിമര്‍ശനത്തിന് കാരണം. വീരേന്ദര്‍ സെവാഗ്,ഗൗതം ഗംഭീര്‍ തുടങ്ങിയവരും ധോണിക്കെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ബാറ്റിങ് ഓഡറില്‍ പരീക്ഷണം നടത്തുന്നതാണ് സിഎസ്‌കെയ്ക്ക് ഇത്തവണ കൂടുതല്‍ തിരിച്ചടി നല്‍കുന്നത്. കെകെആറിനെതിരേ ഡ്വെയ്ന്‍ ബ്രാവോക്ക് അവസരം നല്‍കാതെ കേദാര്‍ ജാദവിനെയും സാം കറാനെയും ബാറ്റിങ്ങിനിറക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഫിനിഷര്‍ റോളില്‍ മികച്ച റെക്കോഡുള്ള ബ്രാവോക്ക് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കിയില്ല. ജാദവിന് മുമ്പ് ബ്രാവോ എത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മാറി മറിയുമായിരുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും സിഎസ്‌കെയുടെ പ്രകടനം ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കുന്നത്.

Story first published: Thursday, October 8, 2020, 13:38 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+