Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലിയും എബിഡിയും അടുത്ത വര്‍ഷം വേണ്ട, വിലക്കാന്‍ ആവശ്യപ്പെടും!- രാഹുല്‍

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും ടീമംഗം എബി ഡിവില്ലിയേഴ്‌സിനും വിലക്കണമെന്ന് താന്‍ ആവശ്യപ്പെടുമെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ പറഞ്ഞു. ഒരു പ്രൊമോഷണല്‍ ചടങ്ങിന്റെ ഭാഗമായി കോലിയുമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നപ്പോഴായിരുന്നു രാഹുലിന്റെ രസകരമായ ഈ ആവശ്യം. ഐപിഎല്ലില്‍ വ്യാഴാഴ്ച ആര്‍സിബിയും പഞ്ചാബുമാണ് ഏറ്റുമുട്ടുന്നത്. നേരത്തേ നടന്ന ആദ്യപാദത്തില്‍ പഞ്ചാബ് ആര്‍സിബിയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചിരുന്നു.

1

ടി20യില്‍ വരണമെന്ന് ആഗ്രഹിക്കുന്ന നിയമം ഏതാണെന്ന് കോലി ചോദിച്ചപ്പോഴായിരുന്നു രാഹുലിന്റെ രസകരമായ മറുപടി. അടുത്ത നിങ്ങളെയും എബിഡിയെയും വിലക്കണമെന്നായിരിക്കും ഐപിഎല്ലിനോടു താന്‍ ആവശ്യപ്പെടുന്നത്. ഒരിക്കല്‍ ചില പ്രത്യേക നമ്പറുകള്‍, റണ്‍സുകള്‍ നിങ്ങള്‍ കൈവരിച്ചു കഴിഞ്ഞാല്‍ അത് ധാരാളമാണ്. ഒരിക്കല്‍ നിങ്ങള്‍ ഐപിഎല്ലില്‍ 5000 റണ്‍സ് നേടിക്കഴിഞ്ഞു. ഇനി മതി. ഇനി മറ്റുള്ളവരെ നിങ്ങള്‍ ഇതു നേടാന്‍ അനുവദിക്കണമെന്നായിരുന്നു രാഹുല്‍ തമാശരൂപേണ പറഞ്ഞത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നേടിയ 82 റണ്‍സിന്റെ വമ്പന്‍ വിജയം നല്‍കിയ ആത്മവിശ്വാസവുമായാണ് ആര്‍സിബി വ്യാഴാഴ്ച പഞ്ചാബുമായി കൊമ്പുകോര്‍ക്കുന്നത്. മല്‍സരത്തില്‍ 33 പന്തില്‍ നിന്നും 73 റണ്‍സ് വാരിക്കൂട്ടി എബിഡി ടീമിന്റെ ഹീറോയായിരുന്നു. കോലിക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനായിരുന്നു.

2

ഏഴു മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ആര്‍സിബി ഇപ്പോള്‍ പട്ടികയില്‍ മൂന്നാംസ്ഥാനത്തുണ്ട്. പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ രണ്ടാംസ്ഥാനത്തേക്കു കയറാന്‍ കോലിപ്പടയ്ക്കാവും. മറുഭാഗത്ത് ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച് രണ്ടു പോയിന്റോടെ അവസാന സ്ഥാനത്തു നില്‍ക്കുന്ന പഞ്ചാബിന് നേരിയ പ്രതീക്ഷയെങ്കിലും നിലനിര്‍ത്താന്‍ ആര്‍സിബിയെ തോല്‍പ്പിച്ചേ തീരൂ. ഈ കളിയിലും പരാജയപ്പെട്ടാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുന്ന ആദ്യ ടീമായി അവര്‍ മാറും.

Story first published: Wednesday, October 14, 2020, 23:47 [IST]
Other articles published on Oct 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+