Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സാഹ ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പറെന്ന് ശാസ്ത്രി, അപ്പോള്‍ ധോണി? വിമര്‍ശനം

1

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയുള്ള കഴിഞ്ഞ മല്‍സരത്തില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വൃധിമാന്‍ സാഹയെ പുകഴ്ത്തിയതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. ഡല്‍ഹിയെ 88 റണ്‍സിന് ഹൈദരാബാദ് നാണം കെടുത്തിയ കളിയില്‍ ഓപ്പണറായി ഇറങ്ങിയ സാഹ ഗംഭീര ബാറ്റിങ് കാഴ്ചവച്ചിരുന്നു. 87 റണ്‍സാണ് താരം വാരിക്കൂട്ടിയത്.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സാഹയെ ട്വിറ്ററിലൂടെ അഭിനന്ദിച്ചതിന്റെ പേരിലാണ് ശാസ്ത്രി വിമര്‍ശമനം നേരിടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ക്ക്. ഇന്നു രാത്രിയിലേത് അവിസ്മരണീയ പെര്‍ഫോമന്‍സായിരുന്നു എന്നായിരുന്നു ശാസ്ത്രി കുറിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നു സാഹയെ വിശേഷിപ്പിച്ചതാണ് പലരെയും ചൊടിപ്പിച്ചത്. അപ്പോള്‍ എംഎസ് ധോണി ആരാണെന്നും അവര്‍ ചോദിക്കുന്നു.

ധോണിയുടെ റാങ്ക്

ധോണിയുടെ റാങ്ക്

ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണെങ്കില്‍ അപ്പോള്‍ തല ധോണിയുടെ റാങ്കിങ് എവിടെയാണെന്നായിരുന്നു ആരാധകരുടെ ചോദ്യം.
എന്ത്? ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറോ? എങ്കില്‍ ശരിയെന്നായിരുന്നു പരിഹസിക്കുന്ന ഇമോജിയോടെ ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

നമ്മുടെ ടി20 ടീമില്‍ കാണാം

നമ്മുടെ ടി20 ടീമില്‍ കാണാം

ഒരു മികച്ച പെര്‍ഫോമന്‍സ് കൂടി. ഈ വിക്കറ്റ് കീപ്പറെ നമ്മുടെ ഇന്ത്യന്‍ ടീമില്‍ കണ്ടേക്കുമെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ലോകം? ശരിക്കും? കുറച്ച് കുടിച്ചാല്‍ മതി സാര്‍ എന്നായിരുന്നു കൂപ്പുകൈകളുടെ ഇമോജികളോടു കൂടി മറ്റൊരാളുടെ പ്രതികരണം. കറുത്തദിനങ്ങളാണ് ഇനി മുന്നിലുള്ളതെന്ന് മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.

സാഹയുടെ ഇന്നിങ്‌സ്

സാഹയുടെ ഇന്നിങ്‌സ്

ഓപ്പണറും ഇംഗ്ലീഷ് വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്‌റ്റോയെ പ്ലെയിങ് ഇലവനില്‍ നിന്നും ഹൈദരാബാദ് ഒഴിവാത്തിയതോടെയാണ് സാഹയ്ക്കു ടീമില്‍ നറുക്കുവീണത്. ഈ സീസണില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ മാത്രം മല്‍സരവുമായിരുന്നു ഇത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറോടൊപ്പം ഓപ്പണറായി ഇറങ്ങിയ സാഹ 45 പന്തില്‍ 87 റണ്‍സ് അടിച്ചുകൂട്ടി ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനവും കാഴ്ചവച്ചു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും സാഹയായിരുന്നു.
വരാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തില്‍ സാഹയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിഷഭ് പന്താണ് ടെസ്റ്റ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. എന്നാല്‍ നിശ്ചിത ഓവര്‍ ടീമുകളില്‍ ഇരുവര്‍ക്കും ഇടമില്ല.

Story first published: Wednesday, October 28, 2020, 17:43 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+