Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എന്തുകൊണ്ട് സൂര്യകുമാര്‍ യാദവിനെ ടീം ഇന്ത്യ തഴഞ്ഞു? ഇതാവാം കാരണങ്ങള്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്കു സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാതിരുന്നത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യാദവ് തീര്‍ച്ചയായും ദേശീയ ടീമിനായി ഓസ്‌ട്രേലിയയില്‍ അരങ്ങേറുമെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ സംഘത്തില്‍ മുംബൈയുടെ മിന്നും താരമില്ലായിരുന്നു.

ഹര്‍ഭജന്‍ സിങ്, മനോജ് തിവാരി എന്നിവരടക്കമുള്ള താരങ്ങളും ക്രിക്കറ്റ് പ്രേമികളും യാദവിന്റെ അസാന്നിധ്യത്തെ ചോദ്യം ചെയ്തു രംഗത്തു വരികയും ചെയ്തിരുന്നു. എന്തു കൊണ്ടായിരിക്കാം യാദവിനെ സുനില്‍ ജോഷിയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കാതിരുന്നത്? ചില സാധ്യതാ കാരണങ്ങള്‍ നമുക്കു പരിശോധിക്കാം.

ഇന്ത്യ എയ്ക്കു വേണ്ടി നിറംമങ്ങി

ഇന്ത്യ എയ്ക്കു വേണ്ടി നിറംമങ്ങി

ഈ വര്‍ഷമാദ്യം ഇന്ത്യന്‍ എ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ സംഘത്തില്‍ യാദവുമുണ്ടായിരുന്നു. പര്യടനത്തിലെ മൂന്നു ഏകദിനങ്ങളിലും രണ്ട് സന്നാഹങ്ങളിലും താരം കളിക്കുകയും ചെയ്തു. സന്നാഹത്തില്‍ 76 റണ്‍സെടുത്തെങ്കിലും ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ പരമ്പരയില്‍ യാദവ് നിരാശപ്പെടുത്തി.
മൂന്ന് ഏകദിനങ്ങളില്‍ നിന്നും വെറും 60 റണ്‍സായിരുന്നു അദദ്ദേഹത്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 35 റണ്‍സുമായിരുന്നു. 20 ആയിരുന്നു ബാറ്റിങ് ശരാശരി. ഈ പരമ്പരയില്‍ തിളങ്ങിയിരുന്നെങ്കില്‍ ഒരുപക്ഷെ അതിനു ശേഷം ദക്ഷിണാഫ്രിക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്കു യാദവ് പരിഗണിക്കപ്പെടുകയും ചെയ്യുമായിരുന്നു.

സ്ഥിരത പുലര്‍ത്താനാവുന്നില്ല

സ്ഥിരത പുലര്‍ത്താനാവുന്നില്ല

ഐപിഎല്ലില്‍ മുംബൈയ്ക്കായി ചില മികച്ച ഇന്നിങ്‌സുകള്‍ യാദവിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നെങ്കിലും സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നത് പോരായ്മയായിരുന്നു. 17, 47, 0, 10, 27, 79, 53, 10, 0 എന്നിങ്ങനെയായിരുന്നു ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് വരെ യാദവിന്റെ അവസാന മല്‍സരങ്ങളിലെ പ്രകടനങ്ങള്‍. ടീം പ്രഖ്യാപനത്തിനു മുമ്പ് രണ്ടു ഫിഫ്റ്റികളാണ് ഐപിഎല്ലില്‍ യാദവ് നേടിയിരുന്നത്. അഞ്ചു മല്‍സരങ്ങളിലാവട്ടെ അദ്ദേഹത്തിന് 20ന് മുകളില്‍പ്പോലും സ്‌കോര്‍ ചെയ്യാനായില്ല.
കൂടുതല്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകളില്‍ ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി യാദവ് കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ തഴയുകയെന്നത് സെലക്ടര്‍മാര്‍ക്കു അസാധ്യമായി തീരുമായിരുന്നു. ഈ സ്ഥിരതയില്ലായ്മയുടെ പേരിലാണ് ഇന്ത്യന്‍ എ ടീമിലെ സ്ഥിരം സാന്നിധ്യമായിട്ടും മലയാളി താരം സഞ്ജു സാംസണ്‍ കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി ദേശീയ ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടത്.

ടീമില്‍ എവിടെ കളിപ്പിക്കും?

ടീമില്‍ എവിടെ കളിപ്പിക്കും?

ഇനി യാദവിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയെന്നിരിക്കട്ടെ പ്ലെയിങ് ഇലവനില്‍ ഏതു പൊസിഷനില്‍ ഇറക്കുമെന്നത് ചോദ്യചിഹ്നമാണ്. നിലവില്‍ ഇന്ത്യക്കു അഞ്ചിലധികം ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരും ഒരുപാട് മധ്യനിര താരങ്ങളുമുണ്ട്. ഇനിയൊരു പുതുമുഖത്തെക്കൂടി ഉള്‍ക്കൊള്ളിക്കാന്‍ ടീമില്‍ ഇടവുമില്ല.
ടി20യില്‍ കെഎല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഏകദിനത്തില്‍ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി കടുത്ത മല്‍സരമാണുള്ളത്. നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ പുതിയൊരു താരത്തെ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇനിയുള്ള മല്‍സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നതിനൊപ്പം നിലവില്‍ ടീമിലെ ചില താരങ്ങള്‍ ഫോമൗട്ടാവുന്നതിനും കാത്തിരിക്കുകയെന്നത് മാത്രമാണ് യാദവിനു ചെയ്യാനുള്ളത്.

Story first published: Saturday, October 31, 2020, 18:51 [IST]
Other articles published on Oct 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+