Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇതു പോലൊരു ടീം 12 സീസണിലും ഉണ്ടായിട്ടില്ല, മുംബൈയെ പുകഴ്ത്തി ടീമുടമ

അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ പ്രകടനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുകയാണ് ഫ്രാഞ്ചൈസി ഉടമ ആകാഷ് അംബാനി. യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തുരത്തിയായിരുന്നു രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ വീണ്ടും ജേതാക്കളായത്. മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ സന്തുലിതമായ ടീമായിരുന്നു ഇത്തവണ മുംബൈയുടേത്. മാത്രമല്ല കാര്യമായ ഒരു വീക്ക്‌നെസും അവരെക്കുറിച്ച് ചൂണ്ടിക്കാണിക്കാനും ഉണ്ടായിരുന്നില്ല.

1

വിജയം, തോല്‍വി എന്നിവയിലെ റെക്കോര്‍ഡ് വിലയിരുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമാണ് മുംബൈയുടെ ഇത്തവണത്തെയും പ്രകടനം. പക്ഷെ ഈ സീസണില്‍ ടീം കളിച്ച ക്രിക്കറ്റിന്റെ നിലവാരം നോക്കുമ്പോള്‍ അവിശ്വസനീയം തന്നെയാണ്. ഈ സീസണിലെ പ്ലാനും കളിക്കളത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞ കാര്യങ്ങളും പരിഗണിക്കുമ്പോള്‍ 95-98 ശതമാനം വരെ ഞങ്ങള്‍ക്കു സാധിച്ചുവെന്നു പറയാന്‍ സാധിക്കും. 13 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ കളിച്ച മുംബൈയുടെ ഏറ്റവും മികച്ച ടീമാണ് ഇത്തവണത്തേതെന്നും അംബാനി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

മുംബൈ ടീമിനെക്കുറിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ നടത്തിയ അഭിപ്രായപ്രകടനമായിരുന്ന ഏറ്റവും മികച്ചതെന്നും ആകാഷ് പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ടീം മുംബൈാണെന്നും ഐസിസിയുടെ ടി20 ലോകകപ്പ് വരെ മുംബൈയ്ക്കു നേടാന്‍ കഴിയുമെന്നുമായിരുന്നു വോന്‍ ട്വീറ്റ് ചെയ്തത്.

മുംബൈ ജേതാക്കളായ ദിവസം താന്‍ കണ്ട ഏറ്റവും മികച്ച കമന്റ് വോനിന്റേതായിരുന്നു. ലോകം കീഴടക്കാന്‍ ശേഷിയുള്ളവരാണോ ഞങ്ങള്‍? എന്തു കൊണ്ട് സാധിക്കില്ല? എല്ലാ സംശയങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടുള്ള അവിശ്വസനീയ ടൂര്‍ണമെന്റായിരുന്നു ഇത്. ഈ ടൂര്‍ണമെന്റ് മികച്ച രീതിയില്‍ സംഘടിപ്പിച്ചതിന് ബിസിസിഐയും സെക്രട്ടറി ജയ് ഷായും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായും ആകാഷ് കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ മുംബൈയുടെ കകിരീടധാരണത്തിന് ചില പ്രത്യേകതകള്‍ കൂടിയുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ മുംബൈ ജേതാക്കളായ ആദ്യത്തെ ഐപിഎല്ലായിരുന്നു ഇത്. നേരത്തേ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രമേ രണ്ടു തവണ ഐഐപിഎല്ലില്‍ കിരീടം നിലനിര്‍ത്തിയിട്ടുള്ളൂ. മാത്രമല്ല റണ്‍ ചേസിലൂടെ ജയിച്ച് മുംബൈ ചാംപ്യന്മാരായ ടൂര്‍ണമെന്റും കൂടിയായിരുന്നു ഇത്.

Story first published: Sunday, November 15, 2020, 18:39 [IST]
Other articles published on Nov 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+