For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിപിഎല്ലിലെ ഇത്തവണത്തെ താരങ്ങള്‍ ആരൊക്കെ? ഐപിഎല്ലിലും പ്രതീക്ഷിക്കാം

ദുബായ്: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന ആദ്യ ടി20 ലീഗായിരുന്നു സിപിഎല്‍. ഇത്തവണ സിപിഎല്ലില്‍ കളിച്ച നിരവധി താരങ്ങള്‍ ഐപിഎല്ലിലും കളിക്കുന്നുണ്ട്. സിപിഎല്‍ അവസാനിച്ചതിനാല്‍ത്തന്നെ ഉടന്‍ തന്നെ അവര്‍ ഐപിഎല്‍ ടീമുകളോടൊപ്പം ചേരും. ഇത്തവണത്തെ സിപിഎല്ലില്‍ മിന്നും പ്രകടനം നടത്തി ഐപിഎല്‍ ടീമുകള്‍ക്ക് പ്രതീക്ഷ നല്‍കിയ പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കയാണെന്ന് നോക്കാം.

നിക്കോളാസ് പുരാന്‍

നിക്കോളാസ് പുരാന്‍

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ നിക്കോളാസ് പുരാന്‍ തരക്കേടില്ലാത്ത പ്രകടനമാണ് സിപിഎല്ലില്‍ കാഴ്ചവെച്ചത്.ഗുയാന ആമസോണ്‍ വാരിയേഴ്‌സ് താരമായ പുരാന്‍ 245 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനക്കാരനായിരുന്നു. പഞ്ചാബിന്റെ മധ്യനിരയില്‍ ഏറെ പ്രതീക്ഷ വെക്കുന്ന പുരാന്റെ സിപിഎല്ലിലെ ഫോം പഞ്ചാബിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമായ പുരാന്‍ സ്പിന്നിനെ മികച്ച രീതിയില്‍ നേരിടുമെന്നതും യുഎഇയിലെ മൈതാനത്ത് അനുകൂല ഘടകമാണ്.

 മുന്നറിയിപ്പ് നല്‍കി ഇമ്രാന്‍ താഹിര്‍

മുന്നറിയിപ്പ് നല്‍കി ഇമ്രാന്‍ താഹിര്‍

ഐപിഎല്‍ ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പ്രകടനമാണ് സിപിഎല്ലില്‍ ഇമ്രാന്‍ താഹിര്‍ പുറത്തെടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ വജ്രായുധമാണ് താഹിര്‍. സിപിഎല്ലില്‍ 11 മത്സരത്തില്‍ നിന്ന് 15 വിക്കറ്റുമായി സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തായിരുന്നു താഹിര്‍. അവസാന സീസണിലെ ഐപിഎല്ലില്‍ 26 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് നേടിയ താഹിര്‍ ഇത്തവണയും ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നു.

ഷിംറോന്‍ ഹെറ്റ്‌മെയര്‍

ഷിംറോന്‍ ഹെറ്റ്‌മെയര്‍

സിപിഎല്ലില്‍ ഗുയാന ആമസോണ്‍ താരമായ ഷിംറോന്‍ ഹെറ്റ്‌മെയര്‍ 11 മത്സരങ്ങളില്‍ നിന്ന് 267 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തായിരുന്നു. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് ഹെറ്റ്‌മെയര്‍ ഇറങ്ങുന്നത്. മധ്യനിരയില്‍ ഡല്‍ഹിക്ക് ഹെറ്റ്‌മെയറിന്റെ വെടിക്കെട്ട് പ്രകടനം കരുത്താകുമെന്നുറപ്പാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഹെറ്റ്‌മെയറെ ഒഴിവാക്കിയത് അവരുടെ മോശം തീരുമാനമായിരുന്നുവെന്ന് ഈ സീസണില്‍ ഹെറ്റ്‌മെയര്‍ തെളിയിക്കാനുള്ള സാധ്യത കൂടുതലാണ്.

മുജീബുര്‍ റഹ്മാന്‍

മുജീബുര്‍ റഹ്മാന്‍

സിപിഎല്ലില്‍ 16 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു മുജീബുര്‍ റഹ്മാന്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സ്പിന്‍ ബൗളിങ്ങിലെ തുറുപ്പ് ചീട്ടാണ് മുജീബ്. സിപിഎല്ലിലെ താരത്തിന്റെ പ്രകടനം പഞ്ചാബിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുറപ്പ്. യുഎഇയിലെ മൈതാനം സ്പിന്നിന് അനുകൂലമായതിനാല്‍ എതിര്‍ ബാറ്റ്‌സ്മാന്‍ മുജീബിനെ കരുതിയിരിക്കണം.

മുഹമ്മദ് നബി

മുഹമ്മദ് നബി

ഓള്‍റൗണ്ടറെന്ന നിലയില്‍ തന്റെ സാന്നിധ്യം വീണ്ടും അടയാളപ്പെടുത്താന്‍ മുഹമ്മദ് നബിക്ക് സാധിച്ചു. സിപിഎല്ലില്‍ 12 വിക്കറ്റും 156 റണ്‍സുമാണ് താരം ഇത്തവണ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയില്‍ നബിക്കൊപ്പം റാഷിദ് ഖാനും കൂടി ചേരുമ്പോള്‍ എതിരാളികള്‍ വെള്ളം കുടിക്കുമെന്നുറപ്പ്. 35ാം വയസിലും തകര്‍പ്പന്‍ പ്രകടനം തുടരുന്ന നബി ഇത്തവണ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍പന്തിയിലാണ്. 15 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി ഈ സീസണിലെ മികച്ച ബൗളിങ് പ്രകടനം നടത്തിയത് നബിയാണ്.

Story first published: Saturday, September 12, 2020, 12:36 [IST]
Other articles published on Sep 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+