രോഹിത്തിന് പരിക്കല്ല! ആണെങ്കില്‍ അങ്ങനെ ചെയ്യില്ല- ഇന്ത്യ ഒഴിവാക്കിയതിനെതിരേ വീരു

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. പൂര്‍ണ ഫിറ്റല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും ഹിറ്റ്മാനെ മാറ്റി നിര്‍ത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സംശയമുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഐപിഎല്ലില്‍ ഇപ്പോഴും മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായ രോഹിത് ഫിറ്റ്‌നസ് വീണ്ടെടുത്ത് പ്ലേഓഫില്‍ കളിക്കാനുള്ള കഠിന ശ്രമത്തിലാണ്.

ഇന്ത്യ x ഓസീസ്: കംഗാരുപ്പടയും റെഡി- ഒരു പുതുമുഖം, വെറ്ററന്‍ താരം തിരിച്ചെത്തി, ടീം പ്രഖ്യാപിച്ചു

IPL 2020: മുംബൈക്കെതിരേ എവിടെയാണ് കണക്കുകൂട്ടല്‍ തെറ്റിയത്? വിരാട് കോലി വ്യക്തമാക്കുന്നു

മാത്രമല്ല രോഹിത്തിനെപ്പോലെ ഐപിഎല്ലിനിടെ പരിക്കേറ്റ മായങ്ക് അഗര്‍വാളിനെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രോഹിത്തിനെ ഒഴിവാക്കിയതില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ചില ചോദ്യങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

ദൈര്‍ഘ്യമേറിയ പര്യടനം

ദൈര്‍ഘ്യമേറിയ പര്യടനം

ഓസ്‌ട്രേലിയക്കെതിരേയുള്ളത് ദൈര്‍ഘ്യമേറിയ പര്യടനമായതിനാല്‍ തന്നെ ഇപ്പോഴത്തെ ചെറിയ പരിക്കിന്റെ പേരില്‍ തഴഞ്ഞത് ശരിയായില്ലെന്നു സെവാഗ് ചൂണ്ടിക്കാട്ടി.

താന്‍ കളിച്ചിരുന്ന കാലത്ത് കെ ശ്രീകാന്ത് മുഖ്യ സെലക്ടറായിരിക്കെ സെലക്ഷന്റെ ദിവസം ഒരു താരത്തിന് പരിക്കേറ്റാല്‍ മാത്രമേ ഒഴിവാക്കിയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ നടക്കാനിരിക്കുന്നത് ദൈര്‍ഘ്യമേറിയ പര്യടനമാണ്. രോഹിത് ടീമിലെ പ്രധാനപ്പെട്ട താരവുമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തെ ഒഴിവാക്കിയത് മോശം തീരുമാനമായിപ്പോയെന്നു സെവാഗ് അഭിപ്രായപ്പെട്ടു.

വ്യക്തത ലഭിക്കണം

വ്യക്തത ലഭിക്കണം

രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് ഒരു വ്യക്തത ലഭിക്കേണ്ടത് ആവശ്യമാണെന്നു സെവാഗ് പറഞ്ഞു. രോഹിത്തിന്റെ പരിക്ക് എങ്ങനെയുള്ളതാണെന്ന കാര്യത്തില്‍ ഒരു അപ്‌ഡേഷനും തനിക്കു ലഭിച്ചിട്ടില്ല. ഈ ചോദ്യം മീഡിയകള്‍ ചോദിക്കണം. നേരത്തേ പറഞ്ഞത് രോഹിത്തിന് നല്ല സുഖമില്ലെന്നാണ്. അങ്ങനെയാണെങ്കില്‍ സ്‌റ്റേഡിയത്തിനകത്ത് അദ്ദേഹം എന്തു ചെയ്യുകയാണ്? മുംബൈയുടെ മല്‍സരങ്ങളിലെല്ലാം രോഹിത്തിനെ സ്‌റ്റേഡിയത്തില്‍ കണ്ടിരുന്നു. സുഖമില്ലെങ്കില്‍ എത്രയും വേഗം അതു മാറി തിരിച്ചുവരാന്‍ ബെഡ് റെസ്റ്റാണ് വേണ്ടത്. ഇതിന്റെയര്‍ഥം രോഹിത്തിന് അസുഖമില്ലെന്നു തന്നെയാണെന്നും സെവാഗ് തുറന്നടിച്ചു.

ഫ്രാഞ്ചൈസി വിശദീകരണം നല്‍കണം

ഫ്രാഞ്ചൈസി വിശദീകരണം നല്‍കണം

രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയായ മുംബൈ തന്നെ ഒരു വിശദീകരണം നല്‍കേണ്ടതുണ്ട്. പരിക്ക് എങ്ങനെയുള്ളതാണെന്നും ഭേദമാവാന്‍ എത്ര നാള്‍ വേണ്ടിവരുമെന്നുമുള്ളതടക്കം എല്ലാം അവര്‍ പുറത്തുവിടേണ്ടതുണ്ടെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

മുംബൈ പുറത്തുവിട്ട വീഡിയോയില്‍ രോഹിത്ത് പരിശീലനം നടത്തുന്നത് കാണാം. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്. എങ്കിലും മുംബൈ ഇതിനെക്കുറിച്ച് വിശദീകരണം നല്‍കേണ്ടതുണ്ട്. ഇപ്പോഴത്തെ കാലത്ത് വിശദീകരണം പോലും നിര്‍ബന്ധമില്ലെന്നതാണ് യാഥാര്‍ഥ്യം. സ്വന്തം ആരോഗ്യസ്ഥിതിയെക്കുറിച്ച് രോഹിത്തിന് തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ലോകത്തെ അറിയിക്കാവുന്നതാണെന്നും സെവാഗ് പറഞ്ഞു. രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളുടെ വൈസ് ക്യാപ്റ്റനായി കെഎല്‍ രാഹുലിനെ നിയോഗിച്ചിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, October 29, 2020, 12:39 [IST]
Other articles published on Oct 29, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X