Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആദ്യ ഓവറില്‍ ഹാട്രിക്ക്, ഇന്ത്യയുടെ സ്വന്തം ബ്രെറ്റ് ലീ- കാര്‍ത്തിക് ത്യാഗിയെ അടുത്തറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പേസ് സെന്‍സേഷനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് കാര്‍ത്തിക് ത്യാഗി. ഐപിഎല്ലില്‍ ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനായി താരം അരങ്ങേറിയിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ വിക്കറ്റുമായി ത്യാഗി തുടക്കം മോശമാക്കിയതുമില്ല. നാലോവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത താരം മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ പുറത്താക്കിയാണ് ഐപിഎല്ലില്‍ അക്കൗണ്ട് തുറന്നത്.

ഈ വര്‍ഷം നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ത്യാഗി. ടൂര്‍ണമെന്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ പേസറെ 1.30 കോടി രൂപയ്ക്കാണ് ഇത്തവണ രാജസ്ഥാന്‍ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. 2017-18 സീസണിലെ രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനായി കളിച്ചു കൊണ്ടായിരുന്നു ത്യാഗിയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം. 2018ലെ വിജയ് ഹസാരെ ട്രോഫിയിലും താരം പന്തെറിഞ്ഞിരുന്നു. ത്യാഗിയെക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ജനനം, കുടുംബം, ഹോബികള്‍

ജനനം, കുടുംബം, ഹോബികള്‍

2000 നവംബര്‍ എട്ടിനു ഉത്തര്‍ പ്രദേശിലെ ഹാപുര്‍ ടൗണിലെ ധനൗരയെന്ന ഗ്രാമത്തിലാണ് ത്യാഗി ജനിച്ചത്. അച്ഛന്‍ യോഗേന്ദ്ര ത്യാഗി കര്‍ഷകനാണ്. സാമ്പത്തികമായി അത്ര സ്ഥിരതയുള്ള കുടുംബമല്ല താരത്തിന്റേത്. എങ്കിലും ക്രിക്കറ്റെന്ന പാഷനെ പിന്തുടരാന്‍ ത്യാഗിയെ സഹായിച്ചത് അച്ഛനായിരുന്നു.
കുട്ടിക്കാലം മുതല്‍ തന്നെ വേഗമേറിയ പന്തുകളെറിയാന്‍ ത്യാഗിക്ക് ഏറെ ഇഷ്ടമായിരുന്നു. രണ്ടു വശങ്ങളിലേക്കു പന്ത് സ്വിങ് ചെയ്യിക്കാന്‍ ഇഷ്ടമായിരുന്ന താരത്തിനു യോര്‍ക്കറുകളോടും വലിയ പ്രിയമായിരുന്നു.

അണ്ടര്‍ 19 ലോകകപ്പ്, ആദ്യ ഓവറിലെ ഹാട്രിക്ക്

അണ്ടര്‍ 19 ലോകകപ്പ്, ആദ്യ ഓവറിലെ ഹാട്രിക്ക്

ഈ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറായിരുന്നു ത്യാഗി. ആറു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. ഇന്ത്യ ചെറിയ ടോട്ടല്‍ പ്രതിരോധിച്ച ഒരു കളിയില്‍ 24 റണ്‍സിന് നാലു വിക്കറ്റുകള്‍ ത്യാഗി വീഴ്ത്തിയിരുന്നു. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ പേസര്‍ മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.
അണ്ടര്‍ 19 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ ആദ്യ ഓവറില്‍ തന്നെ ത്യാഗി ഹാട്രിക്കുമായി കസറിയിരുന്നു.

ആരാധനാപാത്രം, പ്രതിസന്ധികള്‍

ആരാധനാപാത്രം, പ്രതിസന്ധികള്‍

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീയാണ് ത്യാഗിയുടെ ആരാധനാപാത്രം. അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ അനുകരിക്കാനാണ് ചെറുപ്പം മുതല്‍ തന്നെ പേസര്‍ ശ്രമിച്ചിട്ടുള്ളത്. ഇതു മാത്രമല്ല വിക്കറ്റെടുത്താല്‍ ലീയുടെത് പോലെ ആഹ്ലാദപ്രകടനം നടത്താനും ത്യാഗിക്കു ഇഷ്ടമാണ്.
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നതാണ് പേസറുടെ കുടുംബം. കുറച്ചു വര്‍ഷങ്ങള്‍ക്കു ചികില്‍സയ്ക്കു വേണ്ടി സ്വന്തം ഭൂമി അദ്ദേഹത്തിനു വില്‍ക്കേണ്ടി വന്നിരുന്നു.

Story first published: Wednesday, October 7, 2020, 19:26 [IST]
Other articles published on Oct 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+