For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആ പദവി അധികനാള്‍ മായങ്കിനൊപ്പമുണ്ടാവില്ല, തിരിച്ചുപിടിക്കും! രാഹുലിന്റെ വെല്ലുവിളി

രാഹുലിനെ പിന്തള്ളി മായങ്ക് ഓറഞ്ച് ക്യാപ്പിനു അവകാശിയായിരുന്നു

ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനു വേണ്ടി രണ്ടു പേര്‍ തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം മുറുകുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ടീമംഗവും ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാളും തമ്മിലാണിത്. മുംബൈ ഇന്ത്യന്‍സിനെതിരേ വ്യാഴാഴ്ച രാത്രി നടന്ന മല്‍സരത്തിനു മുമ്പ് വരെ രാഹുലായിരുന്നു ഓറഞ്ച് ക്യാപ്പിന് അവകാശി. മായങ്ക് രണ്ടാംസ്ഥാനത്തായിരുന്നു. എന്നാല്‍ പഞ്ചാബിന്റെ ഇന്നിങ്‌സ് അവസാനിച്ചതോടെ രാഹുലിനെ പിന്തള്ളി മായങ്ക് ഓറഞ്ച് ക്യാപ്പ് തട്ടിയെടുത്തു.

നാലു മല്‍സരങ്ങളില്‍ നിന്നും മായങ്ക് 246ഉം രാഹുല്‍ 239 റണ്‍സുമാണ് നേടിയത്. അധികം വൈകാതെ തന്നെ മായങ്കില്‍ നിന്നും ഒന്നാംസ്ഥാനം താന്‍ തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍. മുംബൈയ്‌ക്കെതിരേ മായങ്ക് 25ഉം രാഹുല്‍ 17ഉം റണ്‍സിന് പുറത്തായിരുന്നു.

മായങ്ക് അത് അര്‍ഹിക്കുന്നു

മായങ്ക് അത് അര്‍ഹിക്കുന്നു

ഓറഞ്ച് ക്യാപ്പ് കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം നില്‍ക്കുന്നതു വരെ താന്‍ ഹാപ്പിയാണെന്നു രാഹുല്‍ പ്രതികരിച്ചു. മായങ്ക് കഠിനാധ്വാനമാണ് നടത്തിയത്, അതുകൊണ്ടു തന്നെ അവന്‍ അതു അര്‍ഹിക്കുകയും ചെയ്യുന്നു. അവനില്‍ നിന്നും ഓറഞ്ച് ക്യാപ്പ് തിരികെ പിടിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നാലു ഇന്നിങ്‌സുകളില്‍ നിന്നും 61.50 ശരാശരിയില്‍ 166.22 ലസ്‌ട്രൈക്ക് റേറ്റോടെയാണ് മായങ്ക് 246 റണ്‍സ് നേിയിരിക്കുന്നത്. രാഹുല്‍ 79.67 ശരാശരിയില്‍ 148.45 സ്‌ട്രൈക്ക് റേറ്റിലാണ് 239 റണ്‍സെടുത്തത്.

മല്‍സരമില്ലെന്നു മായങ്ക്

മല്‍സരമില്ലെന്നു മായങ്ക്

ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനു വേണ്ടി രാഹുലും താനും തമ്മില്‍ മല്‍സരമില്ലെന്നു മായങ്ക് വ്യക്തമാക്കി. മുംബൈയ്‌ക്കെതിരായ മല്‍സരശേഷം ഓറഞ്ച് ക്യാപ്പ് ഏറ്റവുവാങ്ങി സംസാരിക്കുകയായിരുന്നു താരം.
ഞങ്ങള്‍ രണ്ടു പേരും ഓറഞ്ച് ക്യാപ്പിനായി മല്‍സരിക്കുന്നില്ല. മികച്ച ക്രിക്കറ്റ് കളിക്കുകയെന്നതു മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ആര് റണ്‍സ് നേടുന്നുവെന്നത് വിഷയമല്ല. അത് രാഹുലോ, മാക്‌സ്വെല്ലോ, പൂരനോ ആരുമായിക്കൊള്ളട്ടെയെന്നും മായങ്ക് വിശദമാക്കി.

ഫോമിന്റെ രഹസ്യം

ഫോമിന്റെ രഹസ്യം

ഐപിഎല്ലില്‍ തന്റെ മികച്ച ഫോമിന്റെ രഹസ്യമെന്താണെന്നും മായങ്ക് വെളിപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി റണ്‍സ് നേടാന്‍ കഴിഞ്ഞത് ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ടെന്നും ഇതാണ് ഐപിഎല്ലില്‍ പ്രതിഫലിക്കുന്നതെന്നും താരം പറയുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് വെറുതെയിരിക്കുമ്പോള്‍ ടി20 ക്രിക്കറ്റില്‍ എങ്ങനെ നന്നായി പെര്‍ഫോം ചെയ്യാനാവുമെന്നതിനെക്കിറിച്ചായിരുന്നു ചിന്തിച്ചത്. ഈ ചിന്തയും തയ്യാറെടുപ്പുമെല്ലാം ഐപിഎല്ലില്‍ ഗുണം ചെയ്തിട്ടുണ്ടെന്നും മായങ്ക് കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് ഐപിഎല്ലില്‍ പഞ്ചാബിന്റെ അടുത്ത മല്‍സരം.

Story first published: Friday, October 2, 2020, 13:58 [IST]
Other articles published on Oct 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+