IPL 2020: കോലിയുടെ വമ്പന്‍ റെക്കോര്‍ഡ് ഇനി വാര്‍ണര്‍ക്ക്! അതിവേഗം എലൈറ്റ് ക്ലബ്ബില്‍
അബുദാബി: ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡിനാണ് ഓസീസ് സൂപ്പര്‍ താരം അവകാശിയായത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലായിരുന്ന റെക്കോര്‍ഡ് വാര്‍ണര്‍ പഴങ്കഥയാക്കുകയായിരുന്നു.

5000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ അദ്ദേഹത്തിന് വെറും 135 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. നേരത്തേ കോലിക്കു ഈ നേട്ടം കൈവരിക്കാന്‍ 157 ഇന്നിങ്‌സുകള്‍ വേണ്ടിവന്നിരുന്നു. ഐപിഎല്ലിന്റെ 12 വര്‍ഷത്തെ ചരിത്രത്തില്‍ എലൈറ്റ് ക്ലബ്ബില്‍ അംഗമായ നാലാമത്തെയും ആദ്യത്തെ വിദേശ താരവും കൂടിയാണ് വാര്‍ണര്‍. നേരത്തേ 5000 റണ്‍സ് ക്ലബ്ബിലുള്ളവരെല്ലാം ഇന്ത്യന്‍ താരങ്ങളാണ്.
കോലിയാണ് റണ്‍വേട്ടക്കാരില്‍ തലപ്പത്ത്. 5759 റണ്‍സോടെയാണ് ആര്‍സിബി ക്യാപ്റ്റന്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരം സുരേഷ് റെയ്‌നയാണ് 5368 റണ്‍സോടെ രണ്ടാംസ്ഥാനത്ത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഈ സീസണില്‍ അദ്ദേഹം കളിക്കുന്നില്ല. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കാണ് മൂന്നാംസ്ഥാനം. 5149 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. റെയ്‌ന 173ഉം രോഹിത് 187ഉം ഇന്നിങ്‌സുകളിലാണ് 5000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിയില്‍ 10 റണ്‍സെടുത്തതോടെയാണ് വാര്‍ണര്‍ 5000 റണ്‍സ് തികച്ചത്. 135 മല്‍സരങ്ങളില്‍ നിന്നും 43.05 ശരാശരിയില്‍ 5037 റണ്‍സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. നാലു സെഞ്ച്വറികളും 46 ഫിഫ്റ്റികളുമടക്കമാണ് വാര്‍ണര്‍ ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. 2016ലെ ഐപിഎല്ലിലായിരുന്നു അദ്ദേഹം ഏറ്റവുമധികം റണ്‍സെടുത്തത്. 17 മല്‍സരങ്ങളില്‍ നിന്നും 848 റണ്‍സ് ഹൈദരാബാദ് നായ്കന്‍ നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications