Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇനി മിശ്രയില്ലാത്ത ഡല്‍ഹി! വെറ്ററന്‍ സ്പിന്നര്‍ പിന്‍മാറി, വില്ലനായത് പരിക്ക്

ദുബായ്: ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം തുടരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനു അപ്രതീക്ഷിത തിരിച്ചടിയേകി വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. ബൗള്‍ ചെയ്യുന്ന കൈയിലെ വിരലിനേറ്റ പരിക്കാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഡല്‍ഹി ത്രസിപ്പിക്കുന്ന വിജയം നേടിയ കളിക്കിടെയായിരുന്നു മിശ്രയ്ക്കു പരിക്കേറ്റത്. സ്‌കാനിങില്‍ പരിക്ക് സാരമുള്ളതാണെന്നു കണ്ടെത്തുകയും ചെയ്തു.

IPL 2020- Delhi Capitals' spinner Amit Mishra ruled out of IPL due to to finger injury: Report
1

മിശ്രയുട പിന്‍മാറ്റത്തെക്കുറിച്ച് ഡല്‍ഹി ഒഫീഷ്യല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കാനിങ് റിപ്പോര്‍ട്ട് വന്നപ്പോള്‍ ദുഖകരമായ വാര്‍ത്തയാണ് ഉണ്ടായിരിക്കുന്നത്. സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ ഇനി അദ്ദേഹത്തിനു കളിക്കാനാവില്ല. ഡല്‍ഹിക്കു ഇനി പകരക്കാരനെ കണ്ടെത്തേണ്ടിവരും.

മിശ്ര വളരെ മികച്ച ഫോമിലായിരുന്നു, മികച്ച ബൗളിങായിരുന്നു അദ്ദേഹം കാഴ്ച വച്ചുകൊണ്ടിരുന്നത് എന്നതാണ് കൂടുതല്‍ ആഘാതമുണ്ടാക്കുന്നത്. മിശ്രയുടെ അനുഭവസമ്പത്ത് യുഎഇയിലെ മധ്യഓവറുകളില്‍ ടീമിന് ഏറെ മുതല്‍ക്കൂട്ടായിരുന്നതായും ഒഫീഷ്യല്‍ അഭിപ്രായപ്പെട്ടു.

ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളാണ് മിശ്ര. മിന്നുന്ന ഫോമിലായിരുന്നു അദ്ദേഹം. ഷാര്‍ജയില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ മിശ്രയെ നേരിടാന്‍ കെകെആര്‍ ബാറ്റ്‌സ്മാന്‍മാര്‍ ശരിക്കും വിഷമിച്ചിരുന്നു. ഗ്രൗണ്ടിന്റെ വലിപ്പക്കുറവ് കാരണം മറ്റു ബൗളര്‍മാരെല്ലാം റണ്ണൊഴുക്ക് തടയാന്‍ പാടുപെട്ടപ്പോഴായിരുന്നു മിശ്രയുടെ മിന്നും പ്രകടനം. മികച്ചൊരു പന്തില്‍ കെകെആറിന്റെ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മാന്‍ ഗില്ലിനെ അദ്ദേഹം പുറത്താക്കുകയും ചെയ്തിരുന്നു.

കെകെആറിനെതിരേ ബൗള്‍ ചെയ്ത ആദ്യ ഓവറിലായിരുന്നു മിശ്രയുടെ കൈവിരലിനു പരിക്കേറ്റത്. നിതീഷ് റാണയെ സ്വന്തം ബൗളിങില്‍ പിടികൂടാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്. ക്യാച്ചെടുക്കാന്‍ ഡൈവ് ചെയ്ത മിശ്രയുടെ കൈവിരലിനു പരിക്ക് പറ്റുകയായിരുന്നു. ആദ്യ ഓവറില്‍ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത അദ്ദേഹം തന്റെ രണ്ടാം ഓവറില്‍ ഗില്ലിനെ പുറത്താക്കുകയും ചെയ്തു. ഈ ഓവറിലെ നാലു പന്തുകള്‍ക്കു ശേഷമായിരുന്നു മിശ്രയുടെ കൈവിരലിനു കടുത്ത വേദനയനുഭവപ്പെട്ടത്. തുടര്‍ന്ന് ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിക്കുകയും ചെയ്തിരുന്നു.

Story first published: Monday, October 5, 2020, 16:29 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+