Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിക്‌സറടിക്കാന്‍ റസ്സലും പൊള്ളാര്‍ഡും പ്രയോഗിക്കുന്ന ടെക്‌നിക്കെന്ത്? സമി പറയുന്നു

1

സിക്‌സര്‍ നേടുന്നതില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍മാരായ ആന്ദ്രെ റസ്സലും കിരോണ്‍ പൊള്ളാര്‍ഡും. ഏതു ബൗളര്‍ക്കെതിരേയും എത്ര മികച്ച പന്തും അനായാസാം സിക്‌സറിലേക്കു പറത്താന്‍ പ്രത്യേക മിടുക്ക് തന്നെ ഇരുവര്‍ക്കുമുണ്ട്. എങ്ങനെയാണ് രണ്ടു പേര്‍ക്കും ഇത്ര സിംപിളായി സിക്‌സറടിക്കാന്‍ കഴിയുന്നത്? പൊള്ളാര്‍ഡും റസ്സലും പ്രയോഗിക്കുന്ന ടെക്‌നിക്ക് എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ദേശീയ ടീമിലെ സഹതാരവും ഓള്‍റൗണ്ടറുമായ ഡാരന്‍ സമി.

നിലവില്‍ ഐപിഎല്ലില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് പൊള്ളാര്‍ഡും റസ്സലും. ഈ സീസണില്‍ നാലു കളികളില്‍ നിന്നും ഇതിനകം 10 സിക്‌സറുകള്‍ പൊള്ളാര്‍ഡ് നേടിക്കഴിഞ്ഞു. റസ്സലാവട്ടെ തന്റെ വിശ്വരൂപം ഇനിയും പുറത്തെടുത്തിട്ടില്ല.

ബാറ്റിങ് ടെക്‌നിക്ക്

ബാറ്റിങ് ടെക്‌നിക്ക്

ഒരു പ്രത്യേക ബാറ്റിങ് ടെക്‌നിക്കാണ് പൊള്ളാര്‍ഡിനെയും റസ്സലിനെയും ഇങ്ങനെ സിക്‌സറുകള്‍ വാരിക്കൂട്ടാന്‍ സഹായിക്കുന്നതെന്നു സമി പറയുന്നു. സ്ലോ ബൗളര്‍മാര്‍ക്കെതിരേ ബാറ്റ് ചെയ്യുമ്പോള്‍ താന്‍ ബാക്ക്ഫൂട്ടിലാണ് കൂടുതലും കളിക്കാറുള്ളത്. കൂടുതല്‍ നിയന്ത്രണം ലഭിക്കാന്‍ ഇതു സഹായിക്കും.
പൊള്ളാര്‍ഡ്, റസ്സല്‍ എന്നിവരുടെ കാര്യമെടുത്താല്‍ ക്രീസില്‍ പിറകിലേക്കു നിന്ന ശേഷം പന്തിനു വേണ്ടി കാത്തിരുന്ന് ഷോട്ട് കളിക്കുകയാണ് ചെയ്യുന്നത്. ഇതാണ് സിക്‌സറുകള്‍ അനായാസം നേടാന്‍ ഇവരെ സഹായിക്കുന്നതെന്നും സമി ചൂണ്ടിക്കാട്ടി.

പഞ്ചാബിനെതിരായ വിജയം

പഞ്ചാബിനെതിരായ വിജയം

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അനായാസ വിജയമായിരുന്നു നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 191 റണ്‍സ് വരെയെത്തിച്ചത് അവസാന അഞ്ചോവറില്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടായിരുന്നു. പൊള്ളാര്‍ഡ് 20 പന്തില്‍ 47ഉം ഹാര്‍ദിക് 11 പന്തില്‍ 30 റണ്‍സുമെടുത്തിരുന്നു. മറുപടിയില്‍ എട്ടിന് 148 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ.
ഈ വിജയം മികച്ചതാണെന്നായിരുന്നു മല്‍സരശേഷം പൊള്ളാര്‍ഡ് പ്രതികരിച്ചത്. തൊട്ടുമുമ്പത്തെ കളിയില്‍ തോറ്റതിനാല്‍ ഈ മല്‍സരത്തില്‍ വിജയിക്കാന്‍ ടീം ആഗ്രഹിച്ചിരുന്നു. 15 ഓവറില്‍ 100 റണ്‍സ് മാത്രമേ മുംബൈയ്ക്കുണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ തങ്ങള്‍ക്കു അതിവേഗ ഇന്നിങ്‌സ് അനിവാര്യമായിരുന്നുവെന്നും പൊള്ളാര്‍ഡ് പറഞ്ഞിരുന്നു.

റസ്സല്‍ വെടിക്കെട്ട്

റസ്സല്‍ വെടിക്കെട്ട്

ഈ സീസണില്‍ കെകെആര്‍ ജഴ്‌സിയില്‍ റസ്സല്‍ ഇനിയും കത്തിക്കയറിയിട്ടില്ല. കഴിഞ്ഞ സീസണില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. കെകെആര്‍ തോല്‍വിയുറപ്പിച്ച ചില മല്‍സരങ്ങളില്‍ പോലും റസ്സല്‍ അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ മാത്രം റസ്സല്‍ വാരിക്കൂട്ടിയത് 52 സിക്‌സറുകളായിരുന്നു.

Story first published: Friday, October 2, 2020, 16:50 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+