IPL 2020: സിഎസ്‌കെ, ആര്‍ആര്‍, എസ്ആര്‍എച്ച്, പഞ്ചാബ്- പ്ലേഓഫിലെത്താന്‍ ഈ ടീമുകള്‍ എന്തു ചെയ്യണം?
ഐപിഎല്ലില്‍ പ്ലേഓഫ് ടിക്കറ്റിനു വേണ്ടിയുള്ള പിടിവലി കൂടുതല്‍ കടുക്കുകയാണ്. അവസാനത്തെ നാലു ടീമുകള്‍ തമ്മിലാണ് ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിനു വേണ്ടി യുദ്ധം മുറുകുന്നത്. തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു തോറ്റതോടെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്താവലിന്റെ വക്കിലാണ്. ജയിച്ചെങ്കിലും രാജസ്ഥാന്റെ സാധ്യതയും തുലാസിലാണ്.
നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (14 പോയിന്റ്), മുംബൈ ഇന്ത്യന്‍സ് (12), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (12), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (10) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിലെത്തി പ്ലേഓഫിന് അവകാശവാദമുന്നയിച്ചിരിക്കുന്നത്. ശേഷിച്ച നാലു ടീമുകള്‍ രാജസ്ഥാന്‍ (8), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (6), കിങ്‌സ് ഇലവന്‍ പഞ്ചാബ് (6), ചെന്നൈ സൂപ്പര്‍ കിങ്‌സ് (6) എന്നിവരാണ്. ഈ നാലു ടീമുകളുടെയും പ്ലേഓഫ് സാധ്യതകള്‍ ഒന്നു പരിശോധിക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചരിത്രത്തില്‍ ആദ്യമായി പ്ലേഓഫിലെത്താതെ പുറത്താവുകയെന്ന നാണക്കേടാണ് ധോണിപ്പടയെ കാത്തിരിക്കുന്നത്. 10 മല്‍സരങ്ങളില്‍ ഏഴിലും സിഎസ്‌കെ പരാജയമേറ്റുവാങ്ങി.
ഇനിയുള്ള നാലു കളികളിലും ജയിച്ചാല്‍ പ്ലേഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമാണ് സിഎസ്‌കെയ്ക്കുള്ളത്. എന്നാല്‍ ഇവയില്‍ ഒന്നില്‍ തോറ്റാല്‍ അതോടെ സിഎസ്‌കെയുടെ വിധി കുറിക്കപ്പെടും. അടുത്ത നാലു കളികളിലും ജയിക്കുന്നതിനൊപ്പം മറ്റു ടീമുകളുടെ മല്‍സരഫലവും ആശ്രയിച്ചാവും സിഎസ്‌കെയുടെ ഭാവി.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
കെഎല്‍ രാഹുല്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബും നൂല്‍പ്പാലത്തിലൂടെയാണ് കടന്നുപോവുന്നത്. ഒമ്പതു കളികളില്‍ ആറിലും തോറ്റ പഞ്ചാബ് ആറു പോയിന്റുമായി സിഎസ്‌കെയ്ക്കു തൊട്ടുമുകളിലാണ്. അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ചതോടെയാണ് പഞ്ചാബ് നേരിയ പ്ലേഓഫ് സാധ്യത കാത്തുസൂക്ഷിച്ചത്.
ഇനിയുള്ള അഞ്ചു കളികളിലും കൂടി വിജയിക്കാനായാല്‍ പഞ്ചാബിന് ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ ഇടംപിടിക്കാം. പക്ഷെ ഏതെങ്കിലുമൊന്നില്‍ തോറ്റാല്‍ അതോടെ പഞ്ചാബിനും പുറത്തേക്കു വഴി തെളിയും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ചെന്നൈ, പഞ്ചാബ് എന്നിവരെപ്പോലെ തന്നെ ആറു പോയിന്റുള്ള മറ്റൊരു ടീമാണ് മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഒമ്പത് കളികളില്‍ ആറിലും പരാജയപ്പെട്ട അവര്‍ ആറു പോയിന്റുമായി ഏഴാംസ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റാണ് അവരെ ഈ സ്ഥാനത്തേക്കുയര്‍ത്തിയത്.
ഇനിയുള്ള മല്‍സരങ്ങളില്‍ രാജസ്ഥാന്‍, പഞ്ചാബ് എന്നിവരുമായി ഹൈദരാബാദിന് ഏറ്റുമുട്ടേണ്ടതുണ്ട്. അടുത്ത അഞ്ചു മല്‍സരങ്ങളിലും ജയിച്ചാല്‍ ഹൈദരാബാദിന് പ്ലേഓഫിലേക്കു മുന്നേറാന്‍ കഴിയും. അഞ്ചില്‍ ഒന്നില്‍ തോറ്റാല്‍ 14 പോയിന്റാണ് അവര്‍ക്കു ലഭിക്കുക. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും ഹൈദരാബാദിന്റെ ഭാവി തീരുമാനിക്കുക.

രാജസ്ഥാന്‍ റോയല്‍സ്
മറ്റു മൂന്നു ടീമുകളെയും അപേക്ഷിച്ച് പ്ലേഓഫിലെത്താന്‍ കൂടുതല്‍ സാധ്യതയുള്ളത് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാനാണ്. തിങ്കളാഴ്ചത്തെ കളിയില്‍ സിഎസ്‌കെയ്‌ക്കെതിരേ ഏഴു വിക്കറ്റിന്റെ ആധികാരിക ജയം നേടിയതോടെ 10മല്‍സരങ്ങളില്‍ നിന്നും എട്ടു പോയിന്റോടെ അവര്‍ അഞ്ചാംസ്ഥാനത്തേക്കു കയറുകയായിരുന്നു.
ഇനിയുള്ള ദിവസങ്ങളില്‍ ഹൈദരാബാദ്, പഞ്ചാബ് എന്നിവരുമായി രാജസ്ഥാന് കളികളുണ്ട്. ഈ രണ്ടു ടീമുകളെയും തോല്‍പ്പിച്ചാല്‍ രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകള്‍ വര്‍ധിക്കും. ഇനിയുള്ള നാലു കളിലില്‍ മൂന്നെണ്ണത്തിലെങ്കിലും ജയിച്ചാല്‍ രാജസ്ഥാന് പ്ലേഓഫ് സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications