Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ദേവ്ദത്തിന്റെ ബാറ്റിങില്‍ കോലി ബൗള്‍ഡ്! മൂന്നു മികവുകള്‍ നേരത്തേ തിരിച്ചറിഞ്ഞു

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബബാംഗ്ലൂരിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനെ വാനോളം പുകഴ്ത്തി ക്യാപ്റ്റന്‍ വിരാട് കോലി. ശനിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ ദേവ്ദത്ത് 45 പന്തില്‍ നിന്നും 63 റണ്‍സുമായി ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.

ഈ സീസണില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും ദേവ്ദത്ത് ഫിഫ്റ്റിയടിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു താരം ഈ നേട്ടത്തിന് അവകാശിയായത്.

കോച്ചിനോടു നേരത്തേ പറഞ്ഞു

കോച്ചിനോടു നേരത്തേ പറഞ്ഞു

ആര്‍സിബി കോച്ച് സൈമണ്‍ കാറ്റിച്ചിനോട് ദേവ്ദത്തിന്റെ ബാറ്റിങിനെക്കുറിച്ച് താന്‍ നേരത്തേ തന്നെ പറഞ്ഞിരുന്നതായി കോലി വ്യക്തമാക്കി.
ഇവന്‍ പ്രതിഭയുള്ള താരമാണെന്ന് ആദ്യമായി ബാറ്റിങ് കണ്ടപ്പോള്‍ തന്നെ കാറ്റിച്ചിനോടു പറഞ്ഞിരുന്നു. കാരണം മൂന്നു മികവുകള്‍ അവനെ കേമനാക്കുന്നു. ഷോട്ടിനുള്ള കഴിവ്, നല്ല ദൃഷ്ടി, മികച്ച ബാലന്‍സ് എന്നിവയെല്ലാം ദേവ്ദത്തിനുണ്ട്. ഒരു ഇടംകൈയന്‍ ബാറ്റ്‌സ്മാനെതിരേ ഒരേ ലൈനിലും ലെങ്തിലും ബൗള്‍ ചെയ്യുകയെന്നത് ബൗളര്‍മാര്‍ക്കു ബുദ്ധിമുട്ടാണ്. വളരെ ക്ലീന്‍ ഷോട്ടുകളാണ് ദേവ്ദത്ത് കളിക്കുന്നത്. അവന്‍ റിസ്‌കെടുക്കുന്നതായി നമുക്ക് ഒരിക്കല്‍പ്പോലും തോന്നില്ലെന്നും കോലി അഭിപ്രായപ്പെട്ടു.

വളരെ വേഗം മനസ്സിലാക്കും

വളരെ വേഗം മനസ്സിലാക്കും

ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നതിനെക്കുറിച്ച് ദേവ്ദത്തിനോടു രാജസ്ഥാനെതിരായ കളിക്കിടെ താന്‍ സംസാരിച്ചിരുന്നു. ദീര്‍ഘനേരം ബാറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ടീമിനു ഗുണം ചെയ്യുമെന്നും അവനോടു പറഞ്ഞു. അത് ഉള്‍ക്കൊണ്ടായിരുന്നു അവന്‍ കളിച്ചത്.
വളരെ സ്മാര്‍ട്ട് ക്രിക്കറ്ററാണ് ദേവ്ദത്ത്. ഗെയിമിനെ അവന്‍ വളരെ നന്നായി മനസ്സിലാക്കിയെടുക്കുന്നു. മാത്രമല്ല ഉപദേശങ്ങളെയും അതുപോലെ പെട്ടെന്നു ഉള്‍ക്കൊള്ളുകയും ചെയ്യും. എത് കൂടുതല്‍ അവന്‍ പഠിക്കുന്നോ, അത് ആര്‍സിബിക്കു അത്രയും നല്ലതാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.

മികച്ച കൂട്ടുകെട്ട്

മികച്ച കൂട്ടുകെട്ട്

രാജസ്ഥാനെതിരേ റണ്‍ചേസില്‍ ആര്‍സിബിയുടെ തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 25ല്‍ വച്ച് ആരോണ്‍ ഫിഞ്ചിനെ ആര്‍സിബിക്കു നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കോലിക്കൊപ്പം 99 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി ദേവ്ദത്ത് ടീമിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. ദേവ്ദത്ത് പുറത്താവുമ്പോഴേക്കും ആര്‍സിബി വിജയമുറപ്പിച്ചിരുന്നു. 45 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 56 റണ്‍സോടെയായിരുന്നു ദേവ്ദത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഒരു റണ്ണിന് പുറത്തായെങ്കിലും മുംബൈയ്‌ക്കെതിരായ മൂന്നാമത്തെ മല്‍സസരത്തില്‍ 40 പന്തില്‍ മലയാളി താരം 54 റണ്‍സെടുത്തിരുന്നു.

Story first published: Sunday, October 4, 2020, 18:21 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+