Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കെകെആറിനെതിരേ മാന്‍ ഓഫ് ദി മാച്ച്, അത് എബിഡി ആയിരുന്നില്ല!- സ്റ്റോക്‌സ്

ഐപിഎല്ലില്‍ തിങ്കളാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 82 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്തുവിട്ടിരുന്നു. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ അനായാസ വിജയമായിരുന്നു വിരാട് കോലിയുടെയും സംഘത്തിന്റേതും. എബി ഡിവില്ലിയേഴ്‌സിന്റെ (33 പന്തില്‍ 73*) വണ്‍മാന്‍ ഷോയും ബൗളര്‍മാരുടെ ഗംഭീര പ്രകടനവുമായിരുന്നു ആര്‍സിബിയുടെ വിജയം എളുപ്പമാക്കിയത്.

1

33 പന്തില്‍ ആറു സിക്‌സറുകളും അഞ്ചു ബൗണ്ടറികളുമടക്കം 73 റണ്‍സ് വാരിക്കൂട്ടിയ എബിഡിയായിരുന്നു മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ എബിഡി ആയിരുന്നില്ല യഥാര്‍ഥത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആവേണ്ടിയിരുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

എബിഡിക്കു പകരം ഗംഭീരമായി പന്തെറിഞ്ഞ ആര്‍സിബിയുടെ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നതെന്നാണ് സ്റ്റോക്‌സിന്റെ അഭിപ്രായം. ബാറ്റര്‍മാരുടെ കളിയില്‍ യുസ്വേന്ദ്ര ചഹലായിരുന്നു മാന്‍ ഓഫ് ദി മാച്ച് ആവേണ്ടിയിരുന്നത്. അവിശ്വസീനമായ നമ്പറായിരുന്നു ബൗളിങില്‍ അദ്ദേഹത്തിന്റേത്, പ്രത്യേകിച്ചും ഇത് ഷാര്‍ജയിലുമാണൈന്നായിരുന്നു സ്റ്റോക്‌സിന്റെ ട്വീറ്റ്.

2

റണ്‍മഴ പെയ്യുന്ന ഷാര്‍ജയിലെ പിച്ചില്‍ അസാധാരണ ബൗളിങായിരുന്നു ചഹല്‍ പുറത്തെടുത്തത്. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത അദ്ദേഹം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. കെകെആറിന്റെ റണ്‍ചേസിന് കടിഞ്ഞാണിടാന്‍ ആര്‍സിബിയെ സഹായിച്ചതില്‍ ചഹല്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് ചഹലിനാണ് മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹതയെന്നു സ്‌റ്റോക്‌സ് ചൂണ്ടിക്കാട്ടുന്നത്.

ഈ സീസണില്‍ ആര്‍സിബിക്കു മികച്ച പ്രകടനമാണ് ചഹല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും ഏഴ് ഇക്കോണമി റേറ്റോടെ 10 വിക്കറ്റുകള്‍ സ്പിന്നര്‍ വീഴ്ത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ മൂന്നു വീതം വിക്കറ്റുകള്‍ ചഹല്‍ നേടിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ 48 റണ്‍സിന് ഒരു വിക്കറ്റ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റു മല്‍സരങ്ങളിലൊന്നും സ്പിന്നര്‍ കാര്യമായി റണ്‍സ് വിട്ടുകൊടുത്തിട്ടില്ല.

Story first published: Tuesday, October 13, 2020, 19:13 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+