Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 150 കിമി വേഗമുള്ള പന്തിനെതിരേ ഫ്രണ്ട് ഫൂട്ടില്‍ ഷോട്ട്, അവന്‍ ചുണക്കുട്ടി- മദന്‍ ലാല്‍

1

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ യുവ ഓപ്പണറായ ശുഭ്മാന്‍ ഗില്ലിനെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ മുന്‍ താരം മദന്‍ ലാല്‍. ഭാവി വാഗ്ദാനമെന്നാണ് ഗില്ലിനെ ലാല്‍ വിശേഷിപ്പിച്ചത്. കെകെആറിന്റെ ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓപ്പണിങില്‍ ഗില്ലിന്റെ പങ്കാളിയായി ഇതുവരെ നടന്ന മല്‍സരങ്ങളിലെല്ലാം കളിച്ച സുനില്‍ നരെയ്‌നെ മാറ്റണമെന്നാല്‍ ലാല്‍ ആവശ്യപ്പെടുന്നത്. നിലവില്‍ മൂന്നു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ കെകെആര്‍ രണ്ടു വിജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റുമായി പട്ടികയില്‍ മൂന്നാംസ്ഥാത്താണ്.

മികച്ച യുവതാരങ്ങള്‍

മികച്ച യുവതാരങ്ങള്‍

ഏറെ പ്രതീക്ഷ നല്‍കുന്ന മികച്ച മൂന്ന് യുവതാരങ്ങള്‍ കെകെആര്‍ ടീമിലുണ്ടെന്നു ലാല്‍ ചൂണ്ടിക്കാട്ടി. ഗില്ലിനെക്കൂടാതെ പേസര്‍മാരായ കമലേഷ് നാഗര്‍കോട്ടി, ശിവം മാവി എന്നിനവരാണ് ഇവരെന്നും അദ്ദേഹം പറയുന്നു.
150 കിമി വേഗതയില്‍ പന്തെറിഞ്ഞ രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ഗില്ലിന്റെ ചില ഡ്രൈവുകള്‍ ശ്രദ്ധിച്ചിരുന്നു. ഫ്രണ്ട് ഫൂട്ടിലായിരുന്നു അവന്‍ കളിച്ചത്. സാധാരണയായി ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ ബാക്ക് ഫൂട്ടിലാണ് കളിക്കാറുള്ളത്. ഭാവി വാഗ്ദാനമാണ് താനെന്ന് ഗില്‍ ഇതിലൂടെ അടിവരയിടുന്നു. ഇനിയുള്ള ദിവസങ്ങളില്‍ നമ്മള്‍ ഗില്ലിനെക്കുറിച്ച് കൂടുതല്‍ കേള്‍ക്കും. ഇന്ത്യന്‍ ടീമിന് വളരെ മികച്ചൊരു താരത്തെയാണ് ലഭിച്ചിരിക്കുന്നതെന്നും ലാല്‍ വിശദമാക്കി.

ഗില്‍- കാര്‍ത്തിക് ഓപ്പണിങ്

ഗില്‍- കാര്‍ത്തിക് ഓപ്പണിങ്

ഗില്ലിനൊപ്പം കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ഓപ്പണറായി ഇറങ്ങുന്നതാണ് കൂടുതല്‍ ഉചിതമെന്ന് ലാല്‍ വിലയിരുത്തി. നരെയ്‌ന് ഇപ്പോള്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്നില്ല. നരെയ്‌നു പകരം കാര്‍ത്തിക് ഓപ്പണ്‍ ചെയ്യുന്നത് കൂടുതല്‍ നന്നായിരിക്കും.
താനായിരുന്നെങ്കില്‍ നരെയ്‌നെ ഓപ്പണറാക്കില്ലായിരുന്നു. ഗില്ലെന്ന ഒരു അംഗീകൃത ബാറ്റ്‌സ്മാന്‍ ഓപ്പണറായി മറുഭാഗത്തുണ്ട്. അതുപോലെ തന്നെ മറ്റൊരു അംഗീകൃത ബാറ്റ്‌സ്മാന്‍ ഗില്ലിനു പങ്കാളിയായി വന്നാല്‍ ആദ്യ അഞ്ചോവറില്‍ കെകെആറിന് 50-60 റണ്‍സ് വരെ നേടാന്‍ കഴിയുമെന്നും ലാല്‍ ചൂണ്ടിക്കാട്ടി.

കാര്‍ത്തികിന്റെ ബാറ്റിങ് പൊസിഷന്‍

കാര്‍ത്തികിന്റെ ബാറ്റിങ് പൊസിഷന്‍

കാര്‍ത്തികിനെ ഒന്നുകില്‍ കെകെആര്‍ ഓപ്പണറായി ഇറക്കണം. അല്ലെങ്കില്‍ ഇയോന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍ എന്നിവരെല്ലാം കഴിഞ്ഞ് ഇറക്കുന്നതാണ് നല്ലതെന്നും ലാല്‍ അഭിപ്രായപ്പെട്ടു.
മോര്‍ഗന്‍, റസ്സല്‍ എന്നിവര്‍ക്കു മുകളില്‍ കാര്‍ത്തിക് മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത് കെകെആര്‍ ടീമിനെയാണ് ബാധിക്കുകയെന്നും ലാല്‍ വ്യക്തമാക്കി.
ഈ സീസണില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന, ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ് ശനിയാഴ്ച കെകെആറിന്റെ അടുത്ത മല്‍സരം.

Story first published: Friday, October 2, 2020, 15:38 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+