Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രോഹിത് എപ്പോഴും ചിന്തിക്കുന്നത് ഒന്നു മാത്രം- വിജയരഹസ്യവും അതെന്ന് ബാല്യകാല കോച്ച്

മുംബൈ ഇന്ത്യന്‍സിനു അഞ്ചാം ഐപിഎല്‍ കിരീടം നേടിക്കൊടുത്തതിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ചു രംഗത്തു വന്നിരിക്കുകയാണ് ബാല്യകാല കോച്ച് ദിനേഷ് ലാദ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ ക്രിക്കറ്റില്‍ രോഹിത് നേതൃഗുണം കാണിച്ചിരുന്നതായും സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ അവന്‍ അതിനു കീഴ്‌പ്പെടാറില്ലെന്നും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്നതായും അദ്ദേഹം അഭിപ്പായപ്പെട്ടു.

ദുബായില്‍ നടന്ന ഐപിഎല്‍ ഫൈനലില്‍ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു മുംബൈയുടെ കിരീടവിജയം. റണ്‍ ചേസില്‍ ഫിഫ്റ്റിയുമായി രോഹിത് ടീമിനെ മുന്നില്‍ നിന്നു നയിക്കുകയും ചെയ്തിരുന്നു.

വിജയത്തെക്കുറിച്ച് മാത്രം ചിന്തിക്കും

വിജയത്തെക്കുറിച്ച് മാത്രം ചിന്തിക്കും

രോഹിത് എല്ലായ്‌പ്പോഴും വിജയിക്കുന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ. തോല്‍വിയെക്കുറിച്ച് അവന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കാനുള്ള ഉത്തരവാദിത്വം ലഭിച്ചപ്പോള്‍ തന്റെ കഴിവുകള്‍ അദ്ദേഹം ലോകത്തിനു മുന്നില്‍ തെളിയിക്കുകയും ചെയ്തു. ഈ നേട്ടങ്ങള്‍ രോഹിത്തിന്റെ കരിയറിലെ പ്ലസ് പോയിന്റായി മാറുകയും ചെയ്തിരിക്കുകയാണ്. അവന്റെ ഉത്തരവാദിത്വമാണ് കൂടിയിരിക്കുന്നത്, മറിച്ച് സമ്മര്‍ദ്ദമല്ലെന്നും ലാദ് വിശദമാക്കി.

സ്‌കൂള്‍ ടീം ക്യാപ്റ്റന്‍

സ്‌കൂള്‍ ടീം ക്യാപ്റ്റന്‍

സ്‌കൂള്‍ ക്രിക്കറ്റില്‍ രോഹിത്തിന് ആദ്യമായി ടീമിനെ നയിക്കാന്‍ അവസരം നല്‍കിയത് ലാദായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ തന്നെ അവന്റെ നേതൃമികവ് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. സ്‌കൂള്‍ ക്രിക്കറ്റില്‍ ടീമിനെ നയിക്കാന്‍ ആവശ്യപ്പെട്ടിരുന്നപ്പോള്‍ രോഹിത് ഏറെക്കുറെ ഒറ്റയ്ക്കു ടീമിനെ വിജയിപ്പിച്ചിരുന്നുവെന്ന് ഞാനോര്‍മിക്കുന്നു.

അന്നത്തെ ഒരു സംഭവം ഇപ്പോഴും ഓര്‍മയിലുണ്ട്. 220-230 റണ്‍സായിരുന്നു ഞങ്ങളുടെ ടീമിന്റെ വിജയലക്ഷ്യം. പക്ഷെ 30-40 റണ്‍സെടുക്കുമ്പോഴേക്കും അഞ്ചോ, ആറോ വിക്കറ്റുകള്‍ ഞങ്ങള്‍ക്കു നഷ്ടമായി. പക്ഷെ ഓപ്പണറായ രോഹിത് അപ്പോഴും ക്രീസിലുണ്ടായിരുന്നു. ഞാന്‍ പരിഭ്രമിച്ചിരുന്നു, ടീം തോല്‍ക്കുമെന്നും കരുതി. അവസാനം വരെ ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കുയെന്ന ഉപദേശമായിരുന്നു ഇടവേളയില്‍ രോഹിത്തിന് നല്‍കിയത്. നമ്മള്‍ ജയിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കാമെന്നായിരുന്നു അപ്പോള്‍ രോഹിത്തിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി. കളിയില്‍ തങ്ങള്‍ വിജയിക്കുകയും ചെയ്തതായി കോച്ച് വിശദമാക്കി.

ഓസീസ് പര്യടനത്തില്‍ ക്യാപ്റ്റനാവണോ?

ഓസീസ് പര്യടനത്തില്‍ ക്യാപ്റ്റനാവണോ?

വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ടെസ്റ്റ് പരമ്പരയിലെ മൂന്നു മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കണമോയെന്നതിനെക്കുറിച്ച് ലാദ് വ്യക്തമായ മറുപടി നല്‍കിയില്ല. ഈ വിഷയത്തില്‍ എനിക്ക് ഒന്നും പറയാന്‍ സാധിക്കില്ല. കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണ് ഇതു തീരുമാനിക്കേണ്ടത്. ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചാല്‍ മുമ്പത്തേതു പോലെ തന്നെ രോഹിത് അതു നന്നായി തന്നെ ചെയ്യും. മുമ്പ് നിദാഹാസ് ട്രോഫി പോലുള്ള ചില ടൂര്‍ണമെന്റുകളില്‍ അവന്‍ ഇന്ത്യയെ നയിക്കുകയും ചാംപ്യന്മാരാക്കുകയും ചെയ്തതായും ലാദ് കൂട്ടിച്ചേര്‍ത്തു.
രോഹിത്തിനെ ഇന്ത്യയുടെ ക്യാപ്റ്റനാക്കണമെന്നു ഞാന്‍ പറയില്ല. എന്നാല്‍ അവസരം നല്‍കിയാല്‍ അവന്‍ കഴിവ് തെളിയിക്കുക തന്നെ ചെയ്യും. വിരാട് കൂടുതല്‍ അഗ്രസീവ് ക്യാപ്റ്റനാണ്. എന്നാല്‍ രോഹിത് വളരെ ശാന്തമായി, സമ്മര്‍ദ്ദമില്ലാതെ ടീമിനെ നയിക്കുമെന്നും ലാദ് പറഞ്ഞു.

Story first published: Wednesday, November 11, 2020, 23:04 [IST]
Other articles published on Nov 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+