Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'ഹാറ്റ്‌സ് ഓഫ് എംഎസ്ഡി', ധോണിയുടെ ധീര തീരുമാനത്തെ പുകഴ്ത്തി ബ്രറ്റ് ലീ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ തുടര്‍ തോല്‍വികള്‍ക്ക് ശേഷം പഞ്ചാബിനെ 10 വിക്കറ്റിന് തകര്‍ത്ത് സിഎസ്‌കെ തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. നായകനെന്ന നിലയില്‍ സിഎസ്‌കെയെ മൂന്ന് കിരീടം ചൂടിച്ച ധോണിക്ക് ഇത്തവണ പ്രതീക്ഷ നിലയിലേക്ക് ടീമിനെ ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. ധോണിക്കെതിരേ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുമ്പോഴും സീനിയര്‍ താരങ്ങള്‍ക്ക് അദ്ദേഹം പിന്തുണ നല്‍കുന്നത് തുടരുകയാണ്. അതില്‍ പ്രധാനം ഷെയ്ന്‍ വാട്‌സണില്‍ അര്‍പ്പിച്ച വിശ്വാസമാണ്.

ആദ്യ നാല് മത്സരത്തിലും തീര്‍ത്തും വാട്‌സണ്‍ നിരാശപ്പെടുത്തിയതോടെ താരത്തിനെതിരേ വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ഉയര്‍ന്നത്. എന്നിട്ടും വാട്‌സണെ ഓപ്പണറായി നിലനിര്‍ത്തിയതിന്റെ ഫലമാണ് പഞ്ചാബിനെതിരേ 10 വിക്കറ്റിന് ജയിക്കാന്‍ സിഎസ്‌കെയെ സഹായിച്ചത്. വിമര്‍ശികരുടെ വായടപ്പിച്ച് തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി വാട്‌സണ്‍ നേടുകയും ചെയ്തു. ഇപ്പോഴിതാ ധോണി സീനിയര്‍ താരങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ ബ്രറ്റ് ലീ.

brettleeanddhoniipl

'ധോണിയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാന സവിശേഷത അദ്ദേഹം സീനിയര്‍ താരങ്ങളെ വിശ്വസിക്കുന്നുവെന്നാണ്. അദ്ദേഹം ബാറ്റിങ്ങില്‍ സ്ഥാനം പിന്നോട്ടിറങ്ങുമ്പോള്‍ സഹതാരങ്ങളെ വിശ്വസിക്കുന്നു. ടീമിലെ വിശ്വസിക്കുന്നു. അതിന്റെ ഫലമാണ് ലഭിക്കുന്നത്'-ബ്രറ്റ് ലീ പറഞ്ഞു. വാട്‌സണ് തുടര്‍ച്ചയായി അവസരം നല്‍കിയതില്‍ അദ്ദേഹത്തെ നമിക്കുന്നു. സഹതാരങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

വാട്‌സണ്‍ ഫോം കണ്ടെത്തുകയും ആധിപത്യം നേടുകയും ചെയ്തു. അവസാന മത്സരങ്ങളിലെ പിഴവുകള്‍ തീര്‍ത്ത ഒരു ഇന്നിങ്‌സായിരുന്നു അത്. ഫോമിലേക്കെത്തിയാല്‍ തടുക്കാന്‍ വളരെ പ്രയാസമുള്ള താരമാണ് വാട്‌സണെന്നും ലീ അഭിപ്രായപ്പെട്ടു. പഞ്ചാബിനെതിരേ 53 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 83 റണ്‍സാണ് വാട്‌സണ്‍ അടിച്ചെടുത്തത്. 156 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

ഈ സീസണിലെ ആദ്യ അഞ്ച് മത്സരത്തില്‍ മൂന്ന് മത്സരത്തിലും സിഎസ്‌കെ തോറ്റു. മുംബൈ ഇന്ത്യന്‍സിനോടും കിങ്‌സ് ഇലവന്‍ പഞ്ചാബിനോടും മാത്രമാണ് വിജയിച്ചത്. ബാറ്റിങ് നിരയുടെ മോശം ഫോമാണ് ടീമിന്റെ തലവേദന. പഞ്ചാബിനെതിരായ മത്സരത്തിലൂടെ ഓപ്പണര്‍മാര്‍ ഫോം കണ്ടെത്തിയെങ്കിലും മധ്യനിരയുടെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ട്. എല്ലാ സീസണിലും പ്ലേ ഓഫ് കളിക്കുന്ന ടീമെന്ന റെക്കോഡ് ഇത്തവണയോടെ സിഎസ്‌കെയ്ക്ക് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

Story first published: Tuesday, October 6, 2020, 18:20 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+