Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മോര്‍ഗന്‍ ബൗണ്ടറിയടിച്ചതിന് ബുംറയെ ചീത്തപ്പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ, കാരണം ഇതാണ്!!

ദുബായ്: കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ചിരിപ്പടര്‍ത്തി ഹര്‍ദിക് പാണ്ഡ്യയുടെ ചീത്തവിളി. ഓയിന്‍ മോര്‍ഗന്‍ ബൗണ്ടറിയടിച്ചതിനാണ് പാണ്ഡ്യ ചീത്തവിളിച്ചത്. ഇത് കേട്ടതോ സാക്ഷാല്‍ ജസ്പ്രീത് ബുംറയ്ക്കും. കിരോണ്‍ പൊള്ളാര്‍ഡ് എറിഞ്ഞ ഓവറില്‍ മോര്‍ഗന്‍ നല്ലൊരു ഷോട്ട് അടിച്ചിരുന്നു. ബുംറ ഫീല്‍ഡ് ചെയ്ത സ്ഥലത്ത് കൂടിയാണ് പന്ത് പോയത്. താരം പന്ത് പിടിക്കാന്‍ ശ്രമിച്ചെങ്കിലും അത് കൈപ്പിടിയിലൊതുക്കുക അസാധ്യമായിരുന്നു. ഇതോടെ പന്ത് ബൗണ്ടറിയേക്ക് പോയി. എന്നാല്‍ അവസാന നിമിഷം പാണ്ഡ്യയുടെ സൂപ്പര്‍മാന്‍ ഡൈവും ഇതോടൊപ്പം വന്നിരുന്നു.

1

ഇത്രയൊക്കെ ഉണ്ടായിട്ടും പന്ത് തടയാന്‍ സാധിച്ചില്ല. മോര്‍ഗന്‍ ബൗണ്ടറി നേടുകയും ചെയ്തു. പക്ഷേ പാണ്ഡ്യയുടെ ഡൈവ് കമന്റേറ്റര്‍മാരെ മുഴുവന്‍ ഞെട്ടിക്കുന്നതായിരുന്നു. ഫുല്‍ ലെംഗ്ത് ഡൈവ് എന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു ഇത്. സൂപ്പര്‍മാന്‍ ഡൈവ് എന്ന് കമന്റേറ്റര്‍മാര്‍ തന്നെയാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഡൈവില്‍ ബൗണ്ടറി തടയാന്‍ സാധിക്കാത്തതില്‍ നിരാശനായിരുന്നു പാണ്ഡ്യ. പിന്നാലെ തന്നെ ബുംറയ്‌ക്കെതിരെ അരിശം തീര്‍ക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്തുകൊണ്ട് ആ പന്തിന് നേരെ ഡൈവ് ചെയ്തില്ല എന്ന രീതിയിലായിരുന്നു ചീത്തവിളി.

കെകെആറിനെതിരെ വിജയം അത്യാവശ്യമായിരുന്നു മുംബൈക്ക്. ഇത് പ്രകടമായിരുന്നു അവരുടെ ഫീല്‍ഡിംഗില്‍. മിസ്ഫീല്‍ഡുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനിടയിലാണ് ഈ പന്ത് ബൗണ്ടറിയിലേക്ക്. നൂറ് ശതമാനം എന്തുകൊണ്ട് മത്സരത്തിനായി സമര്‍പ്പിക്കുന്നില്ല എന്ന രീതിയിലാണ് പാണ്ഡ്യയുടെ ദേഷ്യപ്പെടല്‍ കാണേണ്ടത്. ഇന്നലെ തകര്‍പ്പനൊരു ക്യാച്ചും പാണ്ഡ്യ എടുത്തിരുന്നു. നിതീഷ് റാണയെ പുറത്താക്കിയ ക്യാച്ചായിരുന്നു ഇത്. മത്സരത്തിലെ വഴിത്തിരിവായി മാറിയതും ഈ ക്യാച്ചാണ്. പവര്‍പ്ലേയില്‍ അധികം റണ്‍സും മുംബൈ വഴങ്ങാതിരുന്നതിന് കാരണം പാണ്ഡ്യ അടക്കമുള്ളവരുടെ ഫീല്‍ഡിംഗ് മികവായിരുന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ പാണ്ഡ്യയുടെ ചീത്തവിളി വൈറലായിരിക്കുകയാണ്. മത്സരത്തില്‍ 49 റണ്‍സിനാണ് മുംബൈ വിജയിച്ചത്. 80 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് മത്സരത്തില്‍ നിര്‍ണായകമായത്. പാണ്ഡ്യയില്‍ നിന്ന് ചീത്തവിലി കേട്ടെങ്കിലും ബൗളിംഗില്‍ ബുംറ തകര്‍ത്തെറിഞ്ഞു. ആദ്യ മൂന്നോവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് വഴങ്ങിയത്. രണ്ട് വിക്കറ്റുമെടുത്തിരുന്നു. വെടിക്കെട്ട് താരങ്ങളായ മോര്‍ഗനെയും റസ്സലിനെയും മടക്കിയ ബുംറ കളി മുംബൈക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്തു.

Story first published: Thursday, September 24, 2020, 14:14 [IST]
Other articles published on Sep 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+