For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എതിരാളികള്‍ ഞെട്ടാന്‍ തയ്യാറായിക്കോ, രോഹിത് തിരിച്ചുവരുന്നു!- സൂചനയേകി പൊള്ളാര്‍ഡ്

പരിക്കു കാരണം വിശ്രമത്തിലാണ് മുംബൈ ക്യാപ്റ്റന്‍

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഇനി എതിരാളികള്‍ കൂടുതല്‍ ഭയക്കണം. കാരണം അവരുടെ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ടീമില്‍ വൈകാതെ മടങ്ങിയെത്തും. ഇതേക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ മുംബൈയുടെ താല്‍ക്കാലിക ക്യാപ്റ്റനായ കറെന്‍ പൊള്ളാര്‍ഡ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയിലെ ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

രോഹിത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വൈകാതെ തന്നെ അദ്ദേഹം ടീമില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ഞങ്ങള്‍ക്കു ഇനി കുറച്ചു മല്‍സരങ്ങളില്‍ കൂടി നന്നായി കളിക്കുകയും ഫൈനലില്‍ എത്തുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്‍തുട ഞെരമ്പിനേറ്റ പരിക്കു കാരണം വിശ്രമത്തിലാണ് രോഹിത്. പരിക്കിനെക്കുറിച്ച് മുംബൈ ഫ്രാഞ്ചൈസി വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും എത്ര ദിവസത്തെ വിശ്രമം വേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സീസണിലെ ഐപിഎല്ലില്‍ ഇനി രോഹിത് കളിക്കുമോയെന്ന കാര്യം പോലും നേരത്തേ സംശയത്തിലായിരുന്നു. എന്നാല്‍ പൊള്ളാര്‍ഡിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന ടീമിനെ അഞ്ചാം കിരീടത്തിലേക്കു നയിക്കാന്‍ രോഹിത് തിരിച്ചെത്തുമെന്നു തന്നെയാണ്.

നവംബറില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ മൂന്നു ഫോര്‍മാറ്റുകളിലേക്കുമുള്ള ടീമിനെ ഈയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ രോഹിത്തിനെ ഒഴിവാക്കിയിരുന്നു. ഇതു വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അദ്ദേഹം വൈകാതെ ടീമില്‍ തിരിച്ചെത്തുമെന്ന് മുംബൈ ടീം അറിയിച്ചിരിക്കെ ദേശീയ ടീമില്‍ നിന്നും തഴഞ്ഞതായിരുന്നു വിവാദങ്ങള്‍ക്കു വഴിയൊരുക്കിയത്. ഇതോടെ ബിസിസിഐ രോഹിത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. അതിനു ശേഷമായിരിക്കും അദ്ദേഹത്തെ ഓസീസ് പര്യടനത്തിനുള്ള ടീമിലുള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

Story first published: Saturday, October 31, 2020, 21:31 [IST]
Other articles published on Oct 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+