വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: മാക്‌സ്‌വെല്‍ മാച്ച് വിന്നറല്ല, മത്സരങ്ങള്‍ തുടരെ വിജയിപ്പിക്കുമെന്ന് കരുതരുതെന്ന് ഗംഭീര്‍

By Vaisakhan MK

ദുബായ്: പഞ്ചാബിന്റെ തോല്‍വിയില്‍ പ്രധാന ഘടകമായി മാറിയത് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിംഗ് കൂടിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മാക്‌സ്‌വെല്ലിനെ പോലൊരു താരം മാച്ച് വിന്നറല്ലെന്നും ഗംഭീര്‍ പറയുന്നു. പഞ്ചാബിന്റേതെന്ന് നിരാശ നിറഞ്ഞ പ്രകടനമാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. അതേസമയം ക്യാപ്റ്റന്‍ ലോകേഷ് രാഹുലിനെതിരെ അടക്കം തോല്‍വിയില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്. പഞ്ചാബിന്റെ ഡെത്ത് ബൗളിംഗും ആവശ്യ സമയത്ത് തിളങ്ങാത്ത ബാറ്റിംഗ് നിരയുമാണ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

രോഹിത്തിന്റെ മാസ്റ്റര്‍ ക്ലാസ്

രോഹിത്തിന്റെ മാസ്റ്റര്‍ ക്ലാസ്

രോഹിത്തിന്റെ ടീമില്‍ ലോകോത്തര ഹിറ്റര്‍മാരുണ്ട്. ഇവര്‍ക്ക് അടിത്തറയിട്ടത് രോഹിത്തും ഇഷാന്‍ കിഷനും ചേര്‍ന്ന കൂട്ടുകെട്ടാണെന്ന് ഗംഭീര്‍ പറഞ്ഞു. ഹര്‍ദിക്കും പൊള്ളാര്‍ഡും ഇത് ശരിക്കും മുതലെടുത്താണ് തകര്‍ത്തടിച്ചതെന്നും ഗംഭീര്‍ വ്യക്തമാക്കി. മുംബൈയുടെ കരുത്ത് അറിഞ്ഞാണ് രോഹിത്തും കിഷനും കളിച്ചതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡിയും വ്യക്തമാക്കി. ഗംഭീറിന്റെ നിരീക്ഷണങ്ങളോടും അദ്ദേഹം യോജിച്ചു. മികച്ചൊരു അടിത്തറയുണ്ടാക്കിയാല്‍ ടീമിന് അടിച്ചുതകര്‍ക്കാന്‍ സാധിക്കുമെന്ന് രോഹിത്തിന് അറിയാമെന്നും മൂഡി പറഞ്ഞു.

ഡെത്ത് ബൗളിംഗ് ഇല്ല

ഡെത്ത് ബൗളിംഗ് ഇല്ല

ഡെത്ത് ബൗളിംഗ് പഞ്ചാബിനെ സംബന്ധിച്ച് വളരെ വലിയ പ്രശ്‌നമാണ്. ഷെല്‍ഡണ്‍ കോട്രെലാണ് അവര്‍ക്കുള്ള ഏറ്റവും വലിയ ഓപ്ഷന്‍. ഒരു കളി മോശമായി എന്ന് കരുതി ഒരിക്കലും കോട്രെലിനെ കൊണ്ട് അവസാന ഓവര്‍ എറിയിക്കാതിരിക്കാന്‍ കാരണമല്ല. പിന്നെയുള്ളത് ഷമിയാണ്. ഇവരൊക്കെ അവസാന ഓവര്‍ എറിയണമെങ്കില്‍ ക്യാപ്റ്റന്‍ ഇവരെ വിശ്വസിക്കേണ്ടതുണ്ട്. ഒരു കളി മോശമായെന്ന് കരുതി ഇവരെ മാറ്റുന്നത് ടീം ലൈനപ്പിനെ തന്നെ തകര്‍ക്കും. ക്രിസ് ജോര്‍ദാനെ എന്തുകൊണ്ട് കളിപ്പിച്ചില്ലെന്നും ഗംഭീര്‍ ചോദിക്കുന്നു. ഉള്ളതില്‍ ഏറ്റവും മികച്ച ഡെത്ത് ബൗളറാണ് ജോര്‍ദാനെന്ന് ഗംഭീറും ടോം മൂഡിയും വ്യക്തമാക്കി. ടീം ലൈനപ്പിലെ മാറ്റവും നിര്‍ദേശിച്ചിട്ടുണ്ട്.

മാക്‌സ്‌വെല്‍ മാച്ച് വിന്നറല്ല

മാക്‌സ്‌വെല്‍ മാച്ച് വിന്നറല്ല

മാക്‌സ്‌വെല്ലില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് ടീമുകള്‍. അതാണ് കോടികള്‍ നല്‍കി അദ്ദേഹത്തെ വാങ്ങാന്‍ ടീമുകള്‍ തയ്യാറാവുന്നത്. സ്വന്തമായി മൂന്നോ നാലോ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിവുള്ള താരമല്ല മാക്‌സ്‌വെല്‍. അദ്ദേഹം മാച്ച് വിന്നറാണെന്ന് പറയാനുമാവില്ല. ആകെ ഒരു ഐപിഎല്‍ കരിയറിലാണ് അദ്ദേഹം വെടിക്കെട്ട് ബാറ്റിംഗ് പ്രകടിപ്പിച്ചത്. അതുകൊണ്ട് കൂടിയാണ് ടീമുകള്‍ മാക്‌സ്‌വെല്‍ വലിയ എന്തോ താരമാണെന്ന് കരുതുന്നത്. എന്നാല്‍ അദ്ദേഹത്തിന് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിപ്പിക്കാനുള്ള മികവില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. അതേസമയം മാക്‌സ്‌വെല്‍ ഫോമിലാണ് ഐപിഎല്ലില്‍ എത്തിയതെന്നും, എന്നാല്‍ മോശം ഫോം ഐപിഎല്ലില്‍ തുടരുന്നുവെന്നും ടോം മൂഡി പറഞ്ഞു.

എന്ത് ടീമാണ് പഞ്ചാബ്

എന്ത് ടീമാണ് പഞ്ചാബ്

പഞ്ചാബ് വളരെ മോശം ടീം ലൈനപ്പിലാണ് കളിക്കുന്നതെന്ന് ആകാശ് ചോപ്ര തുറന്നടിച്ചു. ജെയിംസ് നീഷാമിനെ പോലെ പ്രത്യേകിച്ച് മികവൊന്നും ഇല്ലാത്ത ഒരു താരത്തെ ഇത്രയും പ്രോത്സാഹിപ്പിക്കുന്നത് തന്നെ ടീമിന്റെ ദൗര്‍ബല്യമാണെന്നും ചോപ്ര പറഞ്ഞു. കോട്രെലിനെ പോലുള്ള ഒരു ബൗളറുടെ എല്ലാ ഓവറുകളും 15 ഓവറുകള്‍ക്കുള്ളില്‍ തീര്‍ക്കുക തുടങ്ങിയ അബദ്ധങ്ങളാണ് പഞ്ചാബില്‍ നിന്നുണ്ടായിരിക്കുന്നത്. ടീമിലെ മാക്‌സ്‌വെല്ലിനെ കളിപ്പിക്കുന്നത് അവസാനിപ്പിച്ച് മുജീബ് ഉര്‍ റഹ്മാനെ കൊണ്ടുവരണമെന്നും ചോപ്ര നിര്‍ദേശിച്ചു.

Story first published: Friday, October 2, 2020, 20:26 [IST]
Other articles published on Oct 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X