For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എല്ലാ ഫോര്‍മാറ്റിലും ആ താരം കേമന്‍, സിഎസ്‌കെ ഓള്‍റൗണ്ടറെ പുകഴ്ത്തി ഗംഭീര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച് കഴിഞ്ഞു. 13 മത്സരം പൂര്‍ത്തിയാക്കിയ സിഎസ്‌കെ അഞ്ച് ജയത്തോടെ 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. സിഎസ്‌കെ ടീമും ആരാധകരും ഒരുപോലെ മറക്കാന്‍ ആഗ്രഹിക്കുന്ന സീസണാണിത്. ചരിത്രത്തിലാദ്യമായി സിഎസ്‌കെ എട്ട് മത്സരത്തിലധികം തോല്‍ക്കുന്നതിനും 10 വിക്കറ്റിന് തോല്‍ക്കുന്നതിനും ഈ സീസണ്‍ സാക്ഷ്യം വഹിച്ചു.

1

കൂടാതെ ആദ്യമായാണ് സിഎസ്‌കെ ഇല്ലാതെ ഒരു ഐപിഎല്ലിന്റെ പ്ലേ ഓഫ് നടക്കാന്‍ പോകുന്നത്. ഇപ്പോഴിതാ സിഎസ്‌കെ ടീമിന്റെ ഭാവിയെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ നായകനുമായിരുന്ന ഗൗതം ഗംഭീര്‍. 'സിഎസ്‌കെ ടീമില്‍ പൊളിച്ചുപണി ആവിശ്യമാണ്. പ്രതിഭയുള്ള താരങ്ങളാണ് എല്ലാവരുമെങ്കിലും അവരുമായി മുന്നോട്ട് പോവുക പ്രയാസമാണ്. ഒന്നോ രണ്ടോ താരങ്ങളെ നിലനിര്‍ത്തി പുതിയ സീസണില്‍ തികച്ചും വ്യത്യസ്തമായ ഒരു ടീമിനെയാവും 2021ലെ ലേലത്തിന് ശേഷം കാണുക.

സിഎസ്‌കെയുടെ മുന്‍ ചരിത്രത്തില്‍ ലേലത്തില്‍ അവര്‍ അത്ര സജീവമല്ല. വരുന്ന വര്‍ഷം ഏറ്റവും സജീവമാകുന്നത് അവരായിരിക്കും. നിങ്ങള്‍ മികച്ച യുവടീമിനെയാണ് കാണാന്‍ പോകുന്നതെന്ന് എനിക്കുറപ്പുണ്ട്. നിലവിലെ താരങ്ങളുമായി അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ടീമിലെ നിരവധി കാര്യങ്ങള്‍ മാറാന്‍ സാധ്യതയുണ്ട്. ടീമില്‍ തിളങ്ങി നില്‍ക്കുന്നത് സാം കറാന്‍ മാത്രമാണ്. ഓരോ വര്‍ഷവും മികവ് നിലനിര്‍ത്തുന്ന കറാനെ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. എല്ലാ ഫോര്‍മാറ്റിലും ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് സാം കറാന്‍'-ഗംഭീര്‍ പറഞ്ഞു.

2

ഇത്തവണ പഴയ സീനിയര്‍ നിരയുമായി യുഎഇയിലേക്കെത്തിയതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്. സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയതും ഹര്‍ഭജന്‍ സിങ് സീസണില്‍ നിന്ന് പിന്മാറിയതും സിഎസ്‌കെയ്ക്ക് തിരിച്ചടിയായി. ടീം പ്രതീക്ഷ വെച്ചിരുന്ന ഷെയ്ന്‍ വാട്‌സണ്‍,ഫഫ് ഡുപ്ലെസിസ്,എംഎസ് ധോണി,കേദാര്‍ ജാദവ് തുടങ്ങിയവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്. ഫോം ഔട്ടായാല്‍ പകരം കളിപ്പിക്കാന്‍ മികച്ച താരങ്ങളുടെ അഭാവവും സിഎസ്‌കെ നിരയിലുണ്ടായിരുന്നു.

യുവതാരം റുധുരാജ് ജയഗ്‌വാദ് അവസാന രണ്ട് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. രവീന്ദ്ര ജഡേജയും സീസണില്‍ ബാറ്റുകൊണ്ട് തിളങ്ങി. എന്നാല്‍ ബൗളിങ്ങില്‍ നിരാശപ്പെടുത്തി. അടുത്ത സീസണില്‍ ധോണി സിഎസ്‌കെയെ നയിക്കാനുണ്ടാകുമോ എന്നതാണ് വലിയ ചോദ്യം. അടുത്ത വര്‍ഷവും ധോണി സിഎസ്‌കെയെ നയിക്കുമെന്ന് ടീം സിഇഒ പറയുമ്പോഴും നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഈ സീസണോടെ വിരമിക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Friday, October 30, 2020, 16:13 [IST]
Other articles published on Oct 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+