IPL 2020: കാര്‍ത്തിക് കാണിച്ചത് അബദ്ധം! അന്നു മൂന്നു ഡെക്കായിട്ടും താന്‍ പതറിയില്ലെന്നു ഗംഭീര്‍

ഐപിഎല്ലിന്റെ 13ം സീസണില്‍ രണ്ടു ക്യാപ്റ്റന്‍മാര്‍ നയിച്ച ഏക ടീമാണ് മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികായിരുന്നു സീസണിന്റെ തുടക്കം മുതല്‍ നായകന്‍. എന്നാല്‍ ടീമിനേറ്റ ചില തിരിച്ചടികളും ബാറ്റിങില്‍ തനിക്കു ഫോമിലേക്കുയരാന്‍ സാധിക്കാത്തതും കാരണം അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനെ കെകെആര്‍ ചുമതലയേല്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ മോര്‍ഗന്‍ വന്നിട്ടും കെകെആറിന്റെ സ്ഥിതി മെച്ചപ്പെട്ടില്ല. പുറത്താവലിന്റെ വക്കിലാണ് അവര്‍. ക്യാപ്റ്റന്‍സി ഉപേക്ഷിച്ച കാര്‍ത്തികിനും ബാറ്റിങില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സീസണിന്റെ പാതിവഴിയില്‍ വച്ച് നായകസ്ഥാനമൊഴിഞ്ഞ കാര്‍ത്തികിനെ വിമര്‍ശിച്ചിരിക്കുകയാണ് കെകെആറിനെ രണ്ടു തവണ ചാംപ്യന്‍മാരാക്കിയ മുന്‍ നായകന്‍ ഗൗതം ഗംഭീര്‍.

ഉത്തരവാദിത്വം ഏറ്റെടുക്കണമായിരുന്നു
മാനസികാവസ്ഥായാണ് ഇതു കാണിക്കുന്നതെന്നു കാര്‍ത്തിക് ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനെക്കുറിച്ച് ഗംഭീര്‍ ചൂണ്ടിക്കാട്ടി. ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിങ്ങള്‍ ക്യാപ്റ്റന്‍സി വിട്ടത്. പക്ഷെ എന്നിട്ടെന്ത് സംഭവിച്ചു? ബാറ്റിങിലും ക്ലിക്കായില്ല. അതുകൊണ്ടു തന്നെ ചില സമയങ്ങൡ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതായിരിക്കും നിങ്ങളെ നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കുകയെന്നും ഗംഭീര്‍ വ്യക്തമാക്കി.
2014ലെ ഐപിഎല്ലിലെ സ്വന്തം അനുഭവത്തിലൂടെ താന്‍ പഠിച്ച കാര്യമാണിത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലാണ് താന്‍ ഡെക്കായി പുറത്തായത്. എന്നാല്‍ ഫോമിലേക്കു മടങ്ങിയെത്താന്‍ അന്നു തന്നെ സഹായിച്ചത് ക്യാപ്റ്റന്‍സിയാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ത്തിക് തുടരേണ്ടിയിരുന്നു
കെകെആര്‍ നായകസ്ഥാനത്തു അന്നു താന്‍ തുടര്‍ന്നതു പോലെ കാര്‍ത്തികും തുടരുകയാണ് വേണ്ടിയിരുന്നതെന്നു ഗംഭീര്‍ പറഞ്ഞു. ബാറ്റ് ചെയ്യാതിരിക്കുമ്പോള്‍ ക്യാപ്റ്റന്‍സിയിലൂടെ എങ്ങനെ ടീമിനെ വിജയിപ്പിക്കാമെന്നും തീരമാനങ്ങളെടുക്കുന്നതിനെക്കുറിച്ചുമായിരുന്നു ഞാന്‍ ആലോച്ചിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ അല്ലാതിരിക്കുമ്പോള്‍ നിങ്ങള്‍ ബാറ്റിങിനെക്കുറിച്ചായിരിക്കും കൂടുതല്‍ ആലോചിക്കുകയെന്നും ഇതു പ്രകടനത്തെ ബാധിച്ചേക്കുമെന്നും ഗംഭീര്‍ വിശദമാക്കി.

കെകെആറിന്റെ പ്ലേഓഫ് സാധ്യത
ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു വ്യാഴാഴ്ച രാത്രിയേറ്റ അപ്രതീക്ഷി പരാജയം കൊല്‍ക്കത്തയുടെ പ്ലേഓഫ് സാധ്യത കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. പ്ലേഓഫിലെത്താന്‍ നേരിയൊരു സാധ്യത കെകെആറിന് ഇപ്പഴും നിലനില്‍ക്കുന്നുണ്ട്.
-0.467 ആണ് നിലവില്‍ കെകെആരറിന്റെ നെറ്റ് റണ്‍റേറ്റ്. അവസാന കളിയില്‍ വന്‍ മാര്‍ജിനില്‍ കെകെആറിനു ഇനി ജയിച്ചേ തീരൂ. എങ്കില്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ തങ്ങളേക്കാള്‍ മുന്നിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളെ മറികടക്കാന്‍ അവര്‍ക്കു കഴിയൂ.
ശേഷിച്ച കളി മികച്ച മാര്‍ജിനില്‍ ജയിക്കുന്നതോടൊപ്പം പോയിന്റ് പട്ടികയില്‍ തങ്ങള്‍ക്കു ഭീഷണിയുയര്‍ത്തുന്ന ടീമുകളുടെ മല്‍സരഫലം കൂടി അനുകൂലമായാല്‍ മാത്രമേ കെകെആറിനു പ്ലേഓഫ് സാധ്യതയുള്ളൂ. ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സുമായാണ് കെകെആറിന്റെ അടുത്ത മല്‍സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications