
വമ്പന്‍മാര്‍ രംഗത്ത്
പുതിയ സീസണിലെ ഐപിഎല്ലില്‍ ടീമിനെ ഇറക്കാന്‍ ചില വമ്പന്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. അദാനി ഗ്രൂപ്പ്, സഞ്ജീവ് ഗോയെന്‍ക ഗ്രൂപ്പ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ചിലപ്പോള്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ അടുത്ത സീസണില്‍ വന്നേക്കുമെന്ന സൂചനയും ശക്തമാണ്. ഒന്ന് അഹമ്മദാബാദ്
കേന്ദ്രീകരിച്ചാണെങ്കില്‍ മറ്റൊന്ന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍, ലഖ്‌നൗ, പൂനെ എന്നീ മൂന്നു നഗരങ്ങളില്‍ നിന്നും ഒന്നില്‍ നിന്നായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സഞ്ജീവ് ഗോയെന്‍ക ഗ്രൂപ്പ് ഐപിഎല്ലിനെ സംബന്ധിച്ച് അപരിചിതരല്ല. ഒരു തവണ റണ്ണറപ്പായിട്ടുള്ള റൈസിങ് പൂനെ ജയന്റ് ടീമിന്റെ ഉടമകളായിരുന്നു ഗോയെന്‍ക ഗ്രൂപ്പ്.

രണ്ടു സീസണുകളില്‍ കളിച്ചു
നേരത്തേ രണ്ടു സീസണുകളില്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്ന ടീമാണ് റൈസിങ് പൂനെ ജയന്‍റ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ രണ്ടു വര്‍ഷത്തേക്കു സസ്‌പെന്‍ഷന്‍ നേരിട്ടപ്പോഴായിരുന്നു പകരക്കാരില്‍ ഒരു ടീമായി 2016, 17 സീസണുകളില്‍ സൂപ്പര്‍ജയന്റ്് ഐപിഎല്ലില്‍ കളിച്ചത്. ഗുജറാത്ത് ലയണ്‍സായിരുന്നു പകരക്കാരായെത്തിയ മറ്റൊരു ടീം.
2018ലെ ഐപിഎല്ലില്‍ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലിലേക്കു മടങ്ങിവന്നതോടെ സൂപ്പര്‍ജയന്റ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കു സ്ഥാനം നഷ്ടമാവുകയായിരുന്നു.

ധോണി ഫ്‌ളോപ്പായ ടീം
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ നിന്നു പുറത്തായതോടെ ക്യാപ്റ്റന്‍ എംഎസ് ധോണി ചേക്കേറിയ ടീം കൂടിയായിരുന്നു പൂനെ ജയന്റ്‌സ്. പക്ഷെ ഐപിഎല്ലിലെ മാജിക്ക് അദ്ദേഹത്തിന് അവിടെ ആവര്‍ത്തിക്കാനായില്ല. 2016ലെ ഐപിഎല്ലില്‍ വെറും അഞ്ചു മല്‍സരങ്ങളിലാണ് സൂപ്പര്‍ ജയന്റിനു ജയിക്കാനായത്. ഇതോടെ ധോണി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെടുകയും പകരം സ്റ്റീവ് സ്മിത്ത് നായകനാവുകയും ചെയ്തിരുന്നു.
2017ല്‍ സ്മിത്തിനു കീഴില്‍ പൂനെ ജയന്‍് ശക്തമായി തിരിച്ചുവന്നു. 14 മല്‍സരങ്ങളില്‍ ഒമ്പതെണ്ണത്തിലും ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരായി പ്ലേഓഫിലേക്കും യോഗ്യത നേടി. ഫൈനില്‍ പക്ഷെ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനോടു സൂപ്പര്‍ജയന്റ് ഒരു റണ്‍സിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു.


Click it and Unblock the Notifications