For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെ ഇതുപോലെ പ്രതിസന്ധിയിലാകുന്നത് കണ്ടിട്ടില്ല- സ്‌കോട്ട് സ്‌റ്റൈറിസ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ സിഎസ്‌കെയുടെ മോശം പ്രകടനത്തെക്കുറിച്ച് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുകയാണ്. പല പ്രമുഖരും ഇതിനോടകം സിഎസ്‌കെയുടെ തകര്‍ച്ചയെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടറും സിഎസ്‌കെ താരവുമായിരുന്ന സ്‌കോട്ട് സ്‌റ്റൈറിസ് ടീമിന്റെ അവസ്ഥയെക്കുറിച്ച് ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുകയാണ്. ഇത്തരമൊരു പ്രതിസന്ധിയില്‍ സിഎസ്‌കെയെ മുമ്പ് കണ്ടിട്ടില്ലെന്നാണ് അദ്ദേഹം കുറിച്ചത്.

കെകെആറിന്റെ തിരിച്ചുവരവിനെയും അദ്ദേഹം പ്രശംസിച്ചു.ബ്രണ്ടന്‍ മക്കല്ലത്തിന്റെയും ദിനേഷ് കാര്‍ത്തികിന്റെ ടാക്ടിക്‌സിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് കഴിയുകയെന്നും മികച്ച ബൗളിങ്ങായിരുന്നുവെന്നുമാണ് കെകെആറിനെ പ്രശംസിച്ച് സ്റ്റൈറിസ് കുറിച്ചത്. 168 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെ 10 റണ്‍സകലെ തോല്‍വി സമ്മതിച്ചു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ടീമിന്റെ പ്രധാന പ്രശ്‌നം.

scottstyris

സീനിയര്‍ താരങ്ങളുടെ വീണ്ട ബാറ്റിങ് നിര അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നതാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ധോണിക്ക് ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. 39 വയസുകാരന്റെ ശാരീരിക പ്രശ്‌നങ്ങള്‍ ധോണിയുടെ ബാറ്റിങ്ങില്‍ നിഴലിച്ച് നില്‍ക്കുന്നു. കെകെആറിനെതിരേ ധോണി 12 പന്തില്‍ 11 റണ്‍സെടുത്താണ് പുറത്തായത്.

മധ്യനിരയില്‍ നടത്തിയ അനാവശ്യ പരീക്ഷണങ്ങള്‍ തിരിച്ചടിയാവുകയും ചെയ്തു. ഡ്വെയ്ന്‍ ബ്രാവോയെ ബാറ്റിങ്ങിനിറക്കാതെ സാം കറാന്‍,കേദാര്‍ ജാദവ് എന്നിവരെ പരിഗണിച്ചതാണ് കൂടുതലും വിമര്‍ശനത്തിന് കാരണമായത്. ജാദവ് നിര്‍ണ്ണായക സമയത്ത് 12 പന്ത് നേരിട്ട് നേടിയത് വെറും 7 റണ്‍സ്. ഇത് സിഎസ്‌കെയെ അനായാസ ജയത്തില്‍ നിന്ന് തോല്‍വിയിലേക്ക് തള്ളിയിട്ടു. ഡെത്ത് ഓവറിലെ കെകെആര്‍ ബൗളിങ്ങും ശ്രദ്ധേയമായിരുന്നു.

സുരേഷ് റെയ്‌നയെപ്പോലൊരു പവര്‍ ഹിറ്റിങ് ബാറ്റ്‌സ്മാന്റെ അഭാവം സിഎസ്‌കെയിലുണ്ട്. നിലവിലെ താരങ്ങള്‍ക്ക് സ്ഥിരതയില്ല. പകരം ഇറക്കാന്‍ മികച്ചൊരു കളിക്കാരനുമില്ല. ഇതിനോടകം നാല് തോല്‍വി ഏറ്റുവാങ്ങിയ സിഎസ്‌കെയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ ജയിക്കേണ്ടത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ഇതുവരെ കളിച്ച സീസണുകളിലെല്ലാം പ്ലേ ഓഫില്‍ കടന്ന ഏക ടീമെന്ന റെക്കോഡ് ഇത്തവണ സിഎസ്‌കെയ്ക്ക് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇമ്രാന്‍ താഹിറിനെ ഇതുവരെ കളിപ്പിക്കാന്‍ സിഎസ്‌കെ തയ്യാറായിട്ടില്ല. വാട്‌സണ്‍,ഡുപ്ലെസിസ്,സാം കറാന്‍,ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ടീമിന്റെ അഭിവാജ്യ ഘടകമായതിനാല്‍ വരും മത്സരങ്ങളിലും താഹിര്‍ പുറത്തിരിക്കേണ്ടി വന്നേക്കും.

Story first published: Thursday, October 8, 2020, 15:32 [IST]
Other articles published on Oct 8, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+