
സെവാഗ് പറഞ്ഞത്
മുംബൈ- ഹൈദരാബാദ് മല്‍സരത്തിനു മുമ്പായിരുന്നു ഹൈദരാബാദ് ടീമിനെ പരിഹസിച്ചുകൊണ്ട് സെവാഗിന്റെ അഭിപ്രായപ്രകടനം.
'ഹൈദരാബാദ് ടീമിന് വാക്കോവര്‍ നല്‍കണം. 200-250 റണ്‍സെടുക്കാനുള്ള കരുത്ത് അവരുടെ ബാറ്റിങ് നിരയ്ക്കില്ല. അവരെക്കൊണ്ട് ഒരു 150 റണ്‍സെടുക്കാനേ കഴിയുകയുള്ളൂ. മുംബൈയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ അവര്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യും' - ഇതായിരുന്നു സെവാഗിന്റെ വാക്കുകള്‍.
അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയതുമില്ല. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 208 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഹൈദരാബാദിന്റെ മറുപടി 174 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.

സെവാഗിനെ ഇപ്പോള്‍ ഇഷ്ടമല്ല
സെവാഗ് തന്റെ ഫേവറിറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു. എന്നാല്‍ അദ്ദേഹം കമന്ററിക്കൊപ്പം വിശകലനവും ചെയ്യാന്‍ തുടങ്ങിയതോടെ ഒരുപാട് വെറുക്കുന്നു. ഒരു കൗമാരക്കാരനെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഈ സ്‌കോര്‍ ചെയ്യുകയോ, അതിന് അടുത്തെങ്കിലുമെത്തുകയോ ചെയ്ത് സെവാഗിനെ ഒരു പാഠം പഠിപ്പിക്കണമെന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

സെവാഗ് എന്തു നേടി?
2016ല്‍ ചാംപ്യന്‍മാരായിട്ടുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അപമാനിക്കാന്‍ സെവാഗ് ഐപിഎല്ലില്‍ ഒന്നും തന്നെ നേടിയിട്ടില്ലെന്നായിരുന്നു ഒരു വിമര്‍ശനം.
വളരെ മോശം. ഇതു ആരോഗ്യപരമായ ഒരു കളിയാക്കല്‍ അല്ല. ഒരു ടീമിനെ അപമാനിക്കുന്ന വാക്കുകളാണെന്നായിരുന്നു ഒരു വിമര്‍ശനം.

ഒരിക്കലും പ്രതീക്ഷിച്ചില്ല
വീരേന്ദര്‍ സെവാഗില്‍ നിന്നും ഒരിക്കലും ഇതു പ്രതീക്ഷിച്ചില്ല. ക്രിക്കറ്റെന്നു വച്ചാല്‍ വെറും ബാറ്റിങ് മാത്രമാണെന്ന തരത്തിലാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളെന്ന് മറ്റൊരാള്‍ വിമര്‍ശിച്ചു.

സെവാഗ് വളരെ മോശമായി
കളിച്ചിരുന്ന കാലത്ത് സെവാഗ് എല്ലാവര്‍ക്കും ഇഷ്ടമുള്ള താരമായിരുന്നു. എന്നാല്‍ അതിനു ശേഷം അദ്ദേഹം വളരെ മോശക്കാരനായി. ക്രിക്കറ്ററായിരുന്നിട്ടു കൂടി മറ്റു ടീമുകളെ അപമാനിക്കുന്നത് വളരെ മോശമാണെന്ന് ഒരാള്‍ പ്രതികരിച്ചു.
ചീപ്പ് വളരെ ചീപ്പ് എന്നായിരുന്നു സെവാഗിന്റെ അഭിപ്രായത്തെക്കുറിച്ച് ഒരു ട്വീറ്റ്.


Click it and Unblock the Notifications