Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: നിനക്കെതിരേ ഷോട്ട് കളിക്കാന്‍ ഞാന്‍ തിരിച്ചുവരേണ്ടി വരും! ചഹലിനോടു യുവി

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്രക ചഹലിനെ പുകഴ്ത്തി മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ട്വിറ്ററിലൂടെ ചഹലിന്റെ ബൗളിങ് മികവിനു യുവി കൈയടിച്ചത്. മല്‍സരശേഷമുള്ള ചഹലിന്റെ ട്വീറ്റിനു താഴെയായിരുന്നു യുവിയുടെ പ്രശംസിച്ചു കൊണ്ടുള്ളള കമന്റ്.

തിങ്കളാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ആര്‍സിഹി 82 റണ്‍സിനു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്തുവിട്ടപ്പോള്‍ ചഹലും മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ചഹല്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. വെറും മൂന്ന് ഇക്കോണമി റേറ്റിലായിരുന്നു ഇത്.

ഞാന്‍ തിരികെ വരേണ്ടിവരും

ഞാന്‍ തിരികെ വരേണ്ടിവരും

സിംഫണി ചൂളമിടാന്‍ ആര്‍ക്കും കഴിയില്ല. അതിനു മുഴുവന്‍ ഓര്‍ക്കെസ്ട്രയും വേണ്ടി വരും. ഇന്നു രാത്രിയിലേത് ടീമിന്റെ ഒത്തൊരുമയുടെ വിജയമായിരുന്നുവെന്നായിരുന്നു ചഹലിന്റെ ട്വീറ്റ്.
ഇതിനു താഴെയായിരുന്നു യുവിയുടെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റ്. നീ ആരെയും ഷോട്ട് കളിക്കാന്‍ അനുവദിക്കുന്നില്ല ! മൈതാനത്തേക്കു മടങ്ങി വരേണ്ടി വരുമെന്നാണ് തോന്നുന്നത്. ഉജ്ജ്വല സ്‌പെല്‍ യുസി, ടോപ് ക്ലാസ് എന്നായിരുന്നു യുവിയുടെ ട്വീറ്റ്.

ചഹലിന്റെ പ്രകടനം

ചഹലിന്റെ പ്രകടനം

ആര്‍സിബിക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ചഹല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ ടീമിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത താരമായി അദ്ദേഹം മാറിക്കഴിഞ്ഞു. ഏഴു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളാണ് ചഹലിന്റെ സമ്പാദ്യം. 7.07 ഇക്കോണമി റേറ്റിലാണ് സ്പിന്നര്‍ ഇത്രയും വിക്കറ്റുകളെടുത്തത്. വിക്കറ്റ് കൊയ്ത്തില്‍ അഞ്ചാംസ്ഥാനത്തും അദ്ദേഹമുണ്ട്. ടോപ്പ് ഫൈവില്‍ ഏറ്റവും കുറവ് ഇക്കോണമി റേറ്റുള്ള രണ്ടാമത്തെ താരം കൂടിയാണ് ചഹല്‍.
ചഹലും രണ്ടാമതുള്ള മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറയും തമ്മില്‍ ഒരു വിക്കറ്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ.

ആര്‍സിബി മികച്ച ഫോമില്‍

ആര്‍സിബി മികച്ച ഫോമില്‍

മുന്‍ സീസണുകളില്‍ നിരാശാജനകമായ പ്രകടനം നടത്തിയിട്ടുള്ള ആര്‍സിബി ഇത്തവണ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തുന്നത്. കന്നിക്കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഈ സീസണില്‍ അവസാനിപ്പിക്കുമെന്ന സൂചന നല്‍കിയാണ് ആര്‍സിബിയുടെ കുതിപ്പ്.
സീസണിലെ പകുതി മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അതില്‍ അഞ്ചിലും ജയിക്കാന്‍ ആര്‍സിബിക്കായിട്ടുണ്ട്. 10 പോയിന്റോടെ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് വിരാട് കോലിയും സംഘവുമുണ്ട്. തലപ്പത്തുള്ള മുംബൈ ഇന്ത്യന്‍സിനും ഇതോ പോയിന്റാണുള്ളതെങ്കിലും നെറ്റ് റണ്‍റേറ്റ് കുറവായതിനാല്‍ ആര്‍സിബി മൂന്നാമതാവുകയായിരുന്നു.

Story first published: Tuesday, October 13, 2020, 15:43 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+