Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇന്ത്യക്കുമുണ്ട് മിസ്റ്റര്‍ 360- ഇനി എബിഡിയെ കണ്ട് അസൂയ വേണ്ടെന്ന് ബാംഗര്‍

ലോക ക്രിക്കറ്റിലെ മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഏതു ആംഗിളിലും അനായാമായി ഷോട്ടുകള്‍ പായിക്കാനുള്ള അസാധാരണ മികവാണ് എബിഡിക്കു ഈ പേര് നേടിക്കൊടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റിലും ഇപ്പോഴൊരു എബിഡിയെ ലഭിച്ചിരിക്കുന്നതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലിനെയാണ് അദ്ദേഹം മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിച്ചത്.

1

എബി ഡിവില്ലിയേഴ്‌സിനെ എല്ലാവരും മിസ്റ്റര്‍ 360യെന്നു വിളിക്കുന്നു. ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്ന് രാഹുലിനെ വിളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ബാംഗര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പറഞ്ഞു. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമാണ് താരം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്ത് രാഹുലുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ കളിയില്‍ രാഹുല്‍ പുറത്താവാതെ 132 റണ്‍സ് അടിച്ചെടുത്തിരുന്നു. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.

2

പഞ്ചാബ് ടീമിന്റെ ബാറ്റിങ് നട്ടെല്ലായി രാഹുലും ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാളും മാറിക്കഴിഞ്ഞു. നിലവില്‍ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് അദ്ദേഹം. നാലു മല്‍സരങ്ങളില്‍ നിന്നും 61.50 ശരാശരിയില്‍, 166.21 സ്‌ട്രൈക്ക് റേറ്റോടെ മായങ്ക് 246 റണ്‍സെടുത്തിട്ടുണ്ട്. രാഹുലാവട്ടെ ഏഴു റണ്‍സ് മാത്രം പിറകിലായി തൊട്ടു താഴെയുണ്ട്. 79.66 ശരാശരിയില്‍ 148.44 സ്‌ട്രൈക്ക് റേറ്റോടെയാണ് രാഹുല്‍ 239 റണ്‍സെടുത്തത്.

ഒരു ക്രിക്കറ്ററെന്ന നിലയില്‍ മായങ്ക് ഏറെ വളര്‍ന്നു കഴിഞ്ഞതായി ബാംഗര്‍ അഭിപ്രായപ്പെട്ടു. ടീമിനു വേണ്ടി മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ തനിക്കു കഴിയുമെന്ന് ഇപ്പോള്‍ അദ്ദേഹം വിശ്വസിക്കുന്നു. ഐപിഎല്ലില്‍ മായങ്ക് ഇതു തെളിയിക്കുകയും ചെയ്തു. ഈ സീസണില്‍ തോല്‍വിയുടെ വക്കില്‍ നിന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തനിച്ച് തന്നെ മായങ്ക് ലക്ഷ്യത്തിന് തൊട്ടരികില്‍ വരെയെത്തിച്ചതായും ബാംഗര്‍ ചൂണ്ടിക്കാട്ടി.

Story first published: Friday, October 2, 2020, 19:46 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+