For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വീരു വീണ്ടും വിവാദത്തില്‍, ഇത്തവണ ട്രോളിയത് രോഹിത്തിനെ- ടീമിലെ വടാ പാവ്!

തന്റെ യൂട്യൂബ് ചാനലിലാണ് സെവാഗിന്റെ പരിഹാസം

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് വീണ്ടും വിവാദത്തില്‍. തന്റെ യൂട്യുബ് ചാനലിലൂടെ നടത്തിയ പരാമര്‍ശമാണ് വീരുവിനെ കുടുക്കിയത്. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ ട്രോളിയതിനും അദ്ദേഹം പഴി കേട്ടിരുന്നു. ഇത്തവണ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ പരിഹസിച്ചതാണ് സെവാഗിന് വിനയായത്.

1

ഐപിഎല്ലിന്റെ ഈ സീസണിലെ മല്‍സരങ്ങളെക്കുറിച്ച് പ്രീമാച്ച്, പോസ്റ്റ് മാച്ച് അനാലിസിസ് സെവാഗ് നടത്താറുണ്ട്. വീരു കി ബൈത്തക്ക് എന്നാണ് ഷോയുടെ പേര്. ഈ ഷോയിലാണ് രോഹിത്തിനെ കളിയാക്കുന്ന തരത്തില്‍ സെവാഗിന്റെ പരാമര്‍ശം വന്നത്. മുംബൈയും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മല്‍സരത്തിനു ശേഷമായിരുന്നു ഇത്. പരിക്ക് കാരണം രോഹിത് ഈ മല്‍സരത്തില്‍ കളിച്ചിരുന്നില്ല. രോഹിത്തിന്റെ ഫിറ്റ്‌നസിനെ പരിഹസിച്ചു കൊണ്ട് വടാ പാവെന്ന് സെവാഗ് തമാശരൂപേണ പറയുകയായിരുന്നു. മുംബൈയിലെ മറ്റൊരു താരം സൗരഭ് തിവാരിയെ സമോസ പാവെന്നായിരുന്നു അദ്ദേഹം ട്രോളിയത്.

രോഹിത് കളിക്കുന്നില്ല. വടാ പാവിന് പരിക്ക് പറ്റിയാല്‍ എന്തു ചെയ്യും? അദ്ദേഹത്തിന്റെ സ്ഥാനം സമോസ പാവിന് ലഭിക്കും. ഞാന്‍ ഉദ്ദേശിച്ചത് സൗരഭ് തിവാരിയെയാണ്. എന്തുകൊണ്ടാണെന്ന് മനസ്സിലായോയെന്നും സെവാഗ് തന്റെ ഷോയില്‍ ചോദിച്ചു. ഈ കമന്റിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനങ്ങളാണ് സെവാഗിനു നേരെ ഉയര്‍ന്നത്.

2

ബാറ്റിങിന്റെ പേരില്‍ ലഭിച്ച നിങ്ങളുടെ പ്രശസ്തി ഈ ഒരൊറ്റ പ്രസ്താവന കൊണ്ട് നിങ്ങള്‍ നഷ്ടപ്പെടുത്തി. നിങ്ങളോടുള്ള ബഹുമാനം തനിക്കു നഷ്ടമായെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.

മറ്റൊരു താരത്തിന്റെ ശാരീരിക ക്ഷമതയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നതിന് മുമ്പ് നിങ്ങളുടെ അലസത, ഉത്തരവാദിത്വ, ശ്രദ്ധ എന്നിവയൊന്ന് കാണൂയെന്നായിരുന്നു സെവാഗിന്റെ ഒരു മല്‍സരത്തിലെ വീഡിയോക്കൊപ്പം മറ്റൊരാളുടെ വിമര്‍ശനം.

പരിക്കിനെ തുടര്‍ന്ന് മുംബൈയുടെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും രോഹിത് പുറത്തിരുന്നു. പകരം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കറെന്‍ പൊള്ളാര്‍ഡായിരുന്നു ക്യാപ്റ്റന്‍. സിഎസ്‌കെയ്‌ക്കെതിരേ പൊള്ളാര്‍ഡിനു കീഴില്‍ ഏകപക്ഷീയമായ വിജയം കൊയ്ത മുംബൈ പക്ഷെ അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.

Story first published: Tuesday, October 27, 2020, 19:44 [IST]
Other articles published on Oct 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+