IPL 2020: പ്ലേഓഫിലേക്ക് ഒരു ടിക്കറ്റ്, പിടിവലി അഞ്ചു പേര്‍ തമ്മില്‍- ആര്‍ക്കാണ് കടുപ്പം?
ഐപിഎല്ലിന്റെ പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി പോരാട്ടം ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ മുറുകുകയാണ്. നിലവില്‍ മൂന്നു ടീമുകളാണ് പ്ലേഓഫ് ടിക്കറ്റ് ഏറക്കുറെ ഉറപ്പാക്കിയത്. ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (14 പോയിന്റ്), രണ്ടാമതുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (14 പോയിന്റ്), മൂന്നാംസ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ് (12) എന്നിവരാണ് പ്ലേഓഫിന് തൊട്ടിരികിലുള്ളവര്‍. ശേഷിച്ച അഞ്ചു ടീമുകളാണ് അവശേഷിക്കുന്ന ഒരു പ്ലേഓഫ് സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്.
ഇവരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദൊഴികെ മറ്റുള്ള നാലു ടീമുകളും 10 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു. ഇനിയുള്ള മല്‍സരങ്ങള്‍ അഞ്ചു ടീമുകള്‍ക്കു ജീവന്‍മരണ പോരാട്ടം. ഒരു തോല്‍വി അവരുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കും. ഇനിയുള്ള മല്‍സരങ്ങള്‍ ആര്‍ക്കാണ് കൂടുതല്‍ കടുപ്പമെന്നു നോക്കാം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
10 പോയിന്റോടെ നിലവില്‍ നാലാംസ്ഥാനത്തു നില്‍ക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആര്‍സിബിക്കെതിരേ ബുധാഴ്ച രാത്രിയേറ്റ എട്ടു വിക്കറ്റിന്റെ വമ്പന്‍ തോല്‍വി അവര്‍ക്കു ക്ഷീണമായിരുന്നു.
24ന് അബുദാബിയില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ് കെകെആറിന്റെ അടുത്ത മല്‍സരം. 26ന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായി കെകെആര്‍ ഏറ്റുമുട്ടും. 29ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്, നവംബര്‍ ഒന്നിന് രാജസ്ഥാന്‍ റോയല്‍സ് എന്നിവരുമായാണ് കെകെആറിന്റെ തുടര്‍ന്നുള്ള കളികള്‍. ഡല്‍ഹിയൊഴികെ മറ്റു മൂന്നു ടീമുകളും നിലവില്‍ പോയിന്റ് പട്ടികയില്‍ കെകെആറിനു താഴെയുള്ളവരാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഒമ്പത് മല്‍സരങ്ങളില്‍ നിന്നും ആറു പോയിന്റോടെ ഏഴാംസ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഇനി അഞ്ചു മല്‍സങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍ ഇവിയില്‍ മൂന്നും പോയിന്റ് പട്ടികയില്‍ ടോപ്പ് ത്രീയിലുള്ള ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ എന്നിവര്‍ക്കെതിരേയാണെന്നത് ഹൈദരാബാദിന് കാര്യങ്ങള്‍ കടുപ്പമാക്കും.
22ന് രാജസ്ഥാന്‍ റോയല്‍സുമായാണ് അവരുടെ അടുത്ത മല്‍സരം. കിങ്‌സ് ഇലവന്‍ പഞ്ചാബ് (ഒക്ടോബര്‍ 24), ഡല്‍ഹി (27), ബാംഗ്ലൂര്‍ (31), മുംബൈ (നവംബര്‍ 3) എന്നിങ്ങനെയാണ് ഹൈദരാബാദിന്റെ ശേഷിച്ച മല്‍സരക്രമം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താന്‍ ഏറ്റവും സാധ്യത കുറവുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിലവില്‍ ആറു പോയിന്റ് മാത്രമുള്ള സിഎസ്‌കെ അവസാന സ്ഥാനത്താണ്. ടോപ്പ് ഫോറിലെ മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവരുമായി സിഎസ്‌കെയ്ക്കു ഇനിയും മല്‍സരങ്ങളുണ്ട്.
23ന് മുംബൈ ഇന്ത്യന്‍സുമായാണ് സിഎസ്‌കെയുടെ അടുത്ത കളി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (25), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (29), കിങ്‌സ് ഇലവന്‍ പഞ്ചാബ് (നവംബര്‍ 1) എന്നിങ്ങനെയാണ് പിന്നീടുള്ള മല്‍സങ്ങള്‍.

രാജസ്ഥാന്‍ റോയല്‍സ്
സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കാതിരുന്നിട്ടും ജയം ഏറ്റവും ആവശ്യമുള്ളപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനു വിജയിക്കാനായിട്ടുണ്ട്. എട്ടു പോയിന്റുള്ള രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ്.
പോയിന്റ് പട്ടികയില്‍ തങ്ങളേക്കാള്‍ മുന്നിലുള്ള ടീമുകളുമായാണ് രാജസ്ഥാന്റെ ശേഷിച്ച മല്‍സരങ്ങള്‍. ഇന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് രാജസ്ഥാന്റെ അടുത്ത കളി. 25ന് മുംബൈ ഇന്ത്യന്‍സുമായും 30ന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായും നവംബര്‍ ഒന്നിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായും രാജസ്ഥാന്‍ ഏറ്റുമുട്ടും.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
പുറത്താവലിന്റെ വക്കില്‍ നിന്നും അവസാനത്തെ മൂന്നു മല്‍സരങ്ങളിലും ജയിച്ച് ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് എട്ടു പോയിന്റോടെ അഞ്ചാംസ്ഥാനത്തുണ്ട്.
പ്ലേഓഫ് സ്ഥാനം മോഹിക്കുന്ന നാലു ടീമുകളാണ് ഇനിയുള്ള മല്‍സരങ്ങളില്‍ പഞ്ചാബിന്റെ എതിരാളികളെന്നതാണ് ശ്രദ്ധേയം. എല്ലാ ടീമുകളും പ്ലേഓഫിനു വേണ്ടി രംഗത്തുള്ളവരാണ്. 24ന് സണ്‍റൈസേഴ്‌സ് ഹൈദരാഹാദിനെ നേരിടുന്ന പഞ്ചാബ് 26ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും 30ന് രാജസ്ഥാന്‍ റോയല്‍സിനെയും നവംബര്‍ ഒന്നിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications